പാകിസ്ഥാനിൽ സ്കൂൾ മേൽക്കൂര തകർന്നു വീണ് 34 കുട്ടികൾക്ക് ദാരുണാന്ത്യം

മുകളിലത്തെ നിലയുടെ മേൽക്കൂര താഴെയുള്ള ക്ലാസ് മുറികളിലേക്ക് തകർന്നുവീഴുകയായിരുന്നു

പാകിസ്ഥാനിൽ സ്കൂൾ മേൽക്കൂര തകർന്നു വീണ് 34 കുട്ടികൾക്ക് ദാരുണാന്ത്യം
Published on: 
Updated on: 

പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറൻ നഗരമായ പെഷവാറിൽ സ്കൂളിന്റെ മേൽക്കൂര തകർന്നുവീണ് 34 കുട്ടികളും ഒരു അധ്യാപികയും മരിച്ചു. വ്യാഴാഴ്ച രാവിലെ ക്ലാസ് നടക്കുന്നതിനിടെയാണ് അപകടം. 45 കുട്ടികൾക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്.

പെഷവാറിലെ ദിർ കോളനിയിൽ പ്രവർത്തിക്കുന്ന അൽ ഖൈർ എജ്യുക്കേഷൻ സെന്ററിലാണ് ദുരന്തമുണ്ടായത്. മുകളിലത്തെ നിലയുടെ മേൽക്കൂര താഴെയുള്ള ക്ലാസ് മുറികളിലേക്ക് തകർന്നുവീഴുകയായിരുന്നു. ഇതോടെ കെട്ടിടത്തിന്റെ രണ്ട് നിലകൾ തകർന്നു.


പാകിസ്ഥാനിൽ സ്കൂൾ മേൽക്കൂര തകർന്നു വീണ് 34 കുട്ടികൾക്ക് ദാരുണാന്ത്യം
അരുംകൊല! ഇടുക്കിയിൽ 18കാരിയെ കൊന്ന് കത്തിച്ച് 19കാരൻ

അപകടത്തിൽപ്പെട്ടവരിൽ ഭൂരിഭാഗവും 13 വയസ്സിൽ താഴെയുള്ള കുട്ടികളാണ്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ മൂന്ന് കുട്ടികൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

കെട്ടിടത്തിന്റെ ബലക്കുറവും മേൽക്കൂരയിലെ അധിക നിർമാണഭാരവുമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽ സ്കൂൾ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. അപകടത്തിന്റെ യഥാർഥ കാരണം കണ്ടെത്താൻ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


പാകിസ്ഥാനിൽ സ്കൂൾ മേൽക്കൂര തകർന്നു വീണ് 34 കുട്ടികൾക്ക് ദാരുണാന്ത്യം
യെമൻ പ്രസിഡൻഷ്യൽ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; അഞ്ച് പേർ കൊല്ലപ്പെട്ടു

ദുരന്തത്തിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പ്രസിഡന്റ് ആസിഫ് അലി സർദാരിയും അനുശോചനം രേഖപ്പെടുത്തി. സ്കൂൾ കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും അധികൃതർ ചൂണ്ടിക്കാട്ടി.

News Malayalam 24x7
newsmalayalam.com