മകൾ വിദേശത്ത് പോയതിന് പിന്നാലെ കടുത്ത ഏകാന്തത; ചൈനയിൽ ഐവിഎഫ് വഴി കുഞ്ഞിന് ജന്മം നൽകി 59കാരി

ഇതോടെ അമ്മയാകുന്ന നഗരത്തിലെ ഏറ്റവും പ്രായം കൂടിയ സ്ത്രീയെന്ന പദവി ഇവർക്ക് ലഭിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Published on
Updated on

ഏകാന്തത മറികടക്കാനായി ഐവിഎഫ് വഴി കുഞ്ഞിന് ജന്മം നൽകി 59കാരി. കിഴക്കൻ ചൈനയിലെ സൂ എന്ന് വിളിപ്പേരുള്ള 59കാരിയാണ് ഇൻ വിട്രോ ഫെർട്ടിലൈസേഷൻ വഴി ആൺകുഞ്ഞിന് ജന്മം നൽകിയത്. ഇതോടെ അമ്മയാകുന്ന നഗരത്തിലെ ഏറ്റവും പ്രായം കൂടിയ സ്ത്രീയെന്ന പദവി ഇവർക്ക് ലഭിച്ചു.

ജിയാങ്‌സു പ്രവിശ്യയിലെ ഷാങ്ജിയാഗാങ് നമ്പർ 1 പീപ്പിൾസ് ആശുപത്രിയിൽ ജനുവരി 9ന് സിസേറിയനിലൂടെയാണ് 59കാരി കുഞ്ഞിന് ജന്മം നൽകിയത്. ജനിക്കുമ്പോൾ കുഞ്ഞിന് 2.2 കിലോഗ്രാം ഭാരമുണ്ടായിരുന്നുവെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റിലെ ഒരു റിപ്പോർട്ട് പറയുന്നു. മകൻ്റെ വരവിന് പിന്നാലെ തൻ്റെ വളരെക്കാലമായുള്ള ആഗ്രഹം സഫലമായെന്നാണ് അവർ പ്രതികരിച്ചത്.

പ്രതീകാത്മക ചിത്രം
ബിഹാറിൽ നീറ്റ് മത്സരാർഥി മരിച്ച സംഭവം: പെൺകുട്ടിയുടെ വസ്ത്രത്തില്‍ ബീജ സാന്നിധ്യം കണ്ടെത്തി; ലൈംഗികാതിക്രമം നടന്നെന്ന് കുടുംബം

"കുഞ്ഞിനെ കണ്ടതും അവന്റെ കരച്ചിൽ കേട്ടതും എനിക്ക് വളരെ ആവേശമായി. എന്റെ സ്വപ്നം സാക്ഷാത്കരിക്കപ്പെടുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല," സൂവിനെ ഉദ്ധരിച്ച് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

59കാരിയായ സൂവിന് ഒരു മകളുണ്ട്. ഇവർ വിദേശത്ത് പോയതിന് പിന്നാലെ ഒറ്റപ്പെട്ടെന്നാണ് സൂവിൻ്റെ പരാതി. തൻ്റെ ഏക മകളെ പിരിഞ്ഞുനിൽക്കുന്നത് തന്നെയും ഭർത്താവിനെയും കൂടുതൽ ഒറ്റപ്പെടുത്തുന്നതായി അവർ പറഞ്ഞു. "എന്റെ മകൾ വിദേശത്താണ് താമസിക്കുന്നത്. കാലം കഴിയുന്തോറും, എനിക്കും ഭർത്താവിനും പലപ്പോഴും ഏകാന്തത അനുഭവപ്പെടുന്നു," സൂ പറയുന്നു.

പ്രതീകാത്മക ചിത്രം
യാതൊരു വിധ സമ്മർദത്തിനും വഴങ്ങില്ല, ആർക്കും അടിമയാകാൻ ടിവികെ തയ്യാറല്ല: വിജയ്

തുടർന്ന് രണ്ട് വർഷം മുൻപാണ് അവൾ ഗർഭധാരണത്തെക്കുറിച്ച് ആലോചിക്കാൻ തുടങ്ങിയത്. ചികിത്സയ്ക്ക് മുമ്പ് അവളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തി. കഴിഞ്ഞ വർഷം ഐവിഎഫ് വഴി സൂ ഒടുവിൽ ഗർഭം ധരിക്കുകയായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com