ഇറാനിൽ ദുരഭിമാനക്കൊല; ഗർഭിണിയായ 19കാരിയെ സ്വന്തം മാതാപിതാക്കൾ കൊലപ്പെടുത്തി

ഒരു യുവാവുമായുള്ള ബന്ധത്തെത്തുടർന്ന് താൻ രണ്ട് മാസം ഒരു ഒരു ഒരു യുവാവുമായുള്ള ബന്ധത്തെത്തുടർന്ന് താൻ രണ്ട് മാസം ഗർഭിണിയാണെന്ന വിവരം കഴിഞ്ഞ ആഴ്ച ഹെലിയ കുടുംബത്തെ അറിയിച്ചിരുന്നു. ഇതിൽ പ്രകോപിതരായ പിതാവ് വോറിയ ഫത്താഹിയും മാതാവ് ലെയ്‌ല വെയ്‌സും ചേർന്നാണ് മകളെ കൊലപ്പെടുത്തിയത്.
ഇറാനിൽ ദുരഭിമാനക്കൊല; ഗർഭിണിയായ 19കാരിയെ സ്വന്തം മാതാപിതാക്കൾ കൊലപ്പെടുത്തി
Published on: 
Updated on: 

ടെഹ്റാൻ: 19 വയസ്സുള്ള ഗർഭിണിയായ യുവതിയെ മാതാപിതാക്കൾ ക്രൂരമായി കൊലപ്പെടുത്തി. പടിഞ്ഞാറൻ ഇറാനിലെ സനന്ദജ് നഗരത്തിലാണ് ഹെലിയ ഫത്താഹി എന്ന യുവതി കൊല്ലപ്പെട്ടത്. ഒരു യുവാവുമായുള്ള ബന്ധത്തെത്തുടർന്ന് താൻ രണ്ട് മാസം ഗർഭിണിയാണെന്ന വിവരം കഴിഞ്ഞ ആഴ്ച ഹെലിയ കുടുംബത്തെ അറിയിച്ചിരുന്നു. ഇതിൽ പ്രകോപിതരായ പിതാവ് വോറിയ ഫത്താഹിയും മാതാവ് ലെയ്‌ല വെയ്‌സും ചേർന്നാണ് മകളെ കൊലപ്പെടുത്തിയത്.

ഹെൻഗാവ് ഓർഗനൈസേഷൻ ഫോർ ഹ്യൂമൻ റൈറ്റ്സ് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, നവംബർ 21 ശനിയാഴ്ച മാതാപിതാക്കൾ ആദ്യം മകൾക്കെതിരെ പരാതി നൽകാനായി കോടതിയെ സമീപിച്ചിരുന്നു. കോടതിയിൽ നിന്ന് മടങ്ങിയെത്തിയ ശേഷം അവർ ഹെലിയയെ ഏകദേശം 30 ആന്റികൺവൾസന്റ് ഗുളികകൾ നിർബന്ധിച്ച് കഴിപ്പിക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. തുടർന്ന് മരണം സംഭവിച്ചിട്ടില്ലെന്ന് മനസ്സിലാക്കിയ മാതാപിതാക്കൾ തലയിണ ഉപയോഗിച്ച് മുഖത്തമർത്തി ശ്വാസം മുട്ടിച്ച് യുവതിയെ കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്ത മാതാപിതാക്കൾ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചിട്ടുണ്ട്.

ഇറാനിൽ ദുരഭിമാനക്കൊല; ഗർഭിണിയായ 19കാരിയെ സ്വന്തം മാതാപിതാക്കൾ കൊലപ്പെടുത്തി
ഓസ്‌ട്രേലിയയിൽ റോഡരികിൽ ഭക്ഷണം കഴിക്കുകയായിരുന്ന ഇന്ത്യൻ കുടുംബത്തിന് നേരെ മുട്ടയേറ്; വംശീയ വിദ്വേഷ ചർച്ചയ്ക്ക് തുടക്കമിട്ട് ഇന്ത്യൻ വംശജയുടെ വീഡിയോ

ഹെൻഗാവ്, ഹന എന്നീ മനുഷ്യാവകാശ സംഘടനകൾ ഈ കൊലപാതകത്തെ ദുരഭിമാനക്കൊല എന്നാണ് വിശേഷിപ്പിച്ചത്. ഗാർഹിക പീഡനങ്ങളിൽ നിന്ന് സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കുന്നതിനായി ഫലപ്രദമായ നിയമങ്ങൾ നടപ്പിലാക്കുന്നതിൽ ഇറാൻ ഭരണകൂടം പരാജയപ്പെട്ടതാണ് ഇത്തരം ക്രൂരതകൾക്ക് കാരണമെന്ന് ഹെൻഗാവ് പ്രസ്താവനയിൽ കുറ്റപ്പെടുത്തി. നിയമത്തിലെ പഴുതുകളും ദുരഭിമാനക്കൊലകളിലെ കുറ്റവാളികൾക്ക് ലഭിക്കുന്ന ലഘുവായ ശിക്ഷകളും സ്ത്രീകളെ ഇരകളാക്കുകയും കുറ്റവാളികൾക്ക് സംരക്ഷണം നൽകുകയും ചെയ്യുകയാണെന്നും സംഘടന ചൂണ്ടിക്കാട്ടി.

ഒരാഴ്ചയ്ക്കിടെ ഇറാനിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന മൂന്നാമത്തെ യുവതിയുടെ കൊലപാതകമാണിത്. നവംബർ 18 ന് ഗിലാൻ പ്രവിശ്യയിൽ 23 കാരിയായ സദാഫ് ഹഗ്ബിൻ എന്ന യുവതിയെ വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് മുൻ കാമുകൻ ജന്മദിനാഘോഷത്തിനിടെ വെടിവെച്ചു കൊന്നിരുന്നു. അടുത്തിടെ ഹിജാബ് ധരിക്കാതെ ഓൺലൈൻ സംഗീത പരിപാടി അവതരിപ്പിച്ചതിന് ഗായിക പരസ്തു അഹ്മദിക്കും സംഘത്തിനും 74 ചാട്ടവാറടി ശിക്ഷ നടപ്പാക്കിയതിന് പിന്നാലെയാണ് ഇറാനിൽ സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങൾ വീണ്ടും ആഗോളതലത്തിൽ ചർച്ചയാകുന്നത്.