ഓസ്‌ട്രേലിയയിൽ റോഡരികിൽ ഭക്ഷണം കഴിക്കുകയായിരുന്ന ഇന്ത്യൻ കുടുംബത്തിന് നേരെ മുട്ടയേറ്; വംശീയ വിദ്വേഷ ചർച്ചയ്ക്ക് തുടക്കമിട്ട് ഇന്ത്യൻ വംശജയുടെ വീഡിയോ

സിഡ്‌നിയിൽ താമസിക്കുന്ന അഞ്ജലി ശർമ്മ എന്ന സ്ത്രീയുടേതാണ് വീഡിയോ
ഓസ്‌ട്രേലിയയിൽ റോഡരികിൽ ഭക്ഷണം കഴിക്കുകയായിരുന്ന ഇന്ത്യൻ കുടുംബത്തിന് നേരെ മുട്ടയേറ്;  വംശീയ വിദ്വേഷ ചർച്ചയ്ക്ക് തുടക്കമിട്ട് ഇന്ത്യൻ വംശജയുടെ വീഡിയോ
Published on: 
Updated on: 

ഓസ്‌ട്രേലിയയിലെ ഒരു ഇന്ത്യൻ വംശജയായ സ്ത്രീ പോസ്റ്റ് ചെയ്ത വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കുടിയേറ്റത്തെയും വംശീയതയെയും കുറിച്ച് വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുന്നത്. സിഡ്‌നിയിൽ താമസിക്കുന്ന അഞ്ജലി ശർമ്മ എന്ന സ്ത്രീയുടേതാണ് വീഡിയോ.

റോഡരികിലെ ഫുഡ് ട്രക്കിന് സമീപം ഭക്ഷണം കഴിക്കുകയായിരുന്ന ഒരു ഇന്ത്യൻ കുടുംബത്തിന് നേരെ അവരുടെ സമീപത്തു കൂടെ കടന്നുപോകുന്ന വാഹനത്തിൽ മുട്ട എറിഞ്ഞതായാണ് ആരോപണം. വംശീയത എന്നോ ഇന്ത്യക്കാർക്കെതിരായ വെറുപ്പ് എന്തു തന്നെ ആയാലും ഇത് തനിക്ക് ശരിക്കും വിഷമമുണ്ടാക്കിയതായും അഞ്ജലി വീഡിയോയിൽ പറയുന്നു. കുടുംബാംഗങ്ങൾ പ്രത്യേകിച്ച് ഇതിനോട് പ്രതികരിച്ചില്ലെന്നും താൻ പൊലീസിനെ വിളിച്ചെങ്കിലും എന്തെങ്കിലും നടപടിയെടുക്കുമോ എന്ന് ഉറപ്പില്ലെന്നും അവർ വീഡിയോയിൽ പറഞ്ഞു.

ഓസ്‌ട്രേലിയയിൽ റോഡരികിൽ ഭക്ഷണം കഴിക്കുകയായിരുന്ന ഇന്ത്യൻ കുടുംബത്തിന് നേരെ മുട്ടയേറ്;  വംശീയ വിദ്വേഷ ചർച്ചയ്ക്ക് തുടക്കമിട്ട് ഇന്ത്യൻ വംശജയുടെ വീഡിയോ
"തിരിച്ചടി തുടരും"; ലിബിയൻ തുറമുഖത്ത് വച്ച് റഷ്യൻ കപ്പലുകൾ ആക്രമിച്ചെന്ന് സ്ഥിരീകരിച്ച് സെലെൻസ്കി

ആരും ഈ രീതിയിൽ പെരുമാറരുതെന്നും, ബഹുമാനം എന്നത് ഏറ്റവും ബേസിക് ആയ ആവശ്യമാണെന്നും വീഡിയോയിലെ വാചകങ്ങളിൽ വ്യക്തമാക്കുന്നു. വിദേശത്ത് ഇന്ത്യക്കാരോടുള്ള വംശീയതയെ കുറിച്ച് വ്യാപകമായ ഓൺലൈൻ ചർച്ചയ്ക്കാണ് ഈ ഹ്രസ്വ വീഡിയോ ക്ലിപ്പ് തുടക്കമിട്ടത്.

പല തരത്തിലുള്ള കമൻ്റുകളാണ് ഇതിന് പിന്നാലെ ഉയർന്നു വന്നത്. യഥാർത്ഥ ഓസ്‌ട്രേലിയക്കാർ ഇതാണ്. ഇത് അവരുടെ സംസ്കാരമാണെന്നാണ് ഒരാൾ കുറിച്ചത്. കഴിഞ്ഞ ഒക്ടോബറിൽ ബ്രിസ്ബേനിലെ ഒരു ഇന്ത്യൻ കുടുംബവും ഇത്തരത്തിൽ വംശീയ ആക്രമണത്തിന് ഇരയായിരുന്നു. സംഭവത്തിൽ 19 വയസ്സുള്ള ഹാർലി ആഡംസ് എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും വിദ്വേഷ കുറ്റം ചുമത്തുകയും ചെയ്തിരുന്നു. ബ്രിസ്ബേനിന്റെ കിഴക്കുള്ള മോർണിംഗ്‌സൈഡിലുള്ള കുടുംബത്തിൻ്റെ അപ്പാർട്ട്മെന്റ് ബ്ലോക്ക് ബോംബ് വെച്ച് തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയ ഇയാൾ അവർക്കെതിരെ കടുത്ത വംശീയ അധിക്ഷേപവും നടത്തിയിരുന്നു.