അഫ്ഗാനിസ്ഥാനിലെ ഭൂചലനത്തിൽ മരണം 600 കടന്നു; 1000ലധികം പേർക്ക് പരിക്ക്

നിരവധി വീടുകൾ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങി കിടക്കുകയാണെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു.
അഫ്ഗാനിസ്ഥാനിലെ ഭൂചലനത്തിൽ മരണം 600 കടന്നു; 1000ലധികം പേർക്ക് പരിക്ക്
Source: X
Published on

അഫ്ഗാനിസ്ഥാൻ: മലയോര മേഖലയായ ഹിന്ദു കുഷിലുണ്ടായ വൻ ഭൂചലനത്തിൽ മരണം 600 കടന്നു. 1500ഓളം പേർക്ക് പരിക്കേറ്റു. പാകിസ്ഥാൻ അതിർത്തിക്കടുത്തുള്ള കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പ്രാദേശിക സമയം 11.47നാണ് റിക്ടർ സ്കെയിലിൽ 6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. ആദ്യ ഭൂകമ്പത്തിന് പിന്നാലെ തുടർചലനങ്ങളും റിപ്പോർട്ട് ചെയ്തു.

ഭൂചലനത്തിൽ നിരവധി ഗ്രാമങ്ങളും വീടുകളും തകർന്നിട്ടുണ്ട്. ഭൂചലന സാധ്യതയുള്ള വിദൂര പ്രദേശങ്ങളിലേക്ക് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി രക്ഷാപ്രവർത്തകർ കുതിച്ചു. മൃതദേഹങ്ങൾ ആളുകൾ ചുമന്നു കൊണ്ടുപോകുന്നതും, ചുറ്റും നാശനഷ്ടങ്ങൾ സംഭവിക്കുന്നതും, രക്ഷാപ്രവർത്തകർ സ്ഥലത്തുണ്ടെന്നതും കാണിക്കുന്ന സ്ഥിരീകരിക്കാത്ത വീഡിയോകൾ ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്.

അഫ്ഗാനിസ്ഥാനിലെ ഭൂചലനത്തിൽ മരണം 600 കടന്നു; 1000ലധികം പേർക്ക് പരിക്ക്
അഫ്ഗാനിസ്ഥാനിലെ ഭൂചലനത്തിൽ 250 മരണം; റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

നിരവധി വീടുകൾ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങി കിടക്കുകയാണെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നും റിപ്പോർട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com