"ഇൻ്റർനെറ്റ് അധാർമികം"; അഫ്‌ഗാനിസ്ഥാനിൽ സേവനങ്ങൾക്ക് സമ്പൂർണ നിരോധനം ഏർപ്പെടുത്തി താലിബാൻ

ഇതോടെ രാജ്യത്തെ മൊബൈൽ ഫോൺ സേവനങ്ങളും വിമാനസർവീസുകളും പൂർണമായി സ്തംഭിച്ചിരിക്കുകയാണ്.
 Kabul
Published on

കാബൂൾ: അഫ്‌ഗാനിസ്ഥാനിൽ ഇൻ്റർനെറ്റ് സേവനങ്ങൾക്ക് സമ്പൂർണ നിരോധനം ഏർപ്പെടുത്തി താലിബാൻ. ഇൻ്റർനെറ്റ് അധാർമികമെന്ന് ചൂണ്ടിക്കാട്ടിയാണ് താലിബാൻ്റെ നടപടി. ഇതോടെ രാജ്യത്തെ മൊബൈൽ ഫോൺ സേവനങ്ങളും വിമാനസർവീസുകളും പൂർണമായി സ്തംഭിച്ചിരിക്കുകയാണ്. രാജ്യം നിലവിൽ "സമ്പൂർണ ഇൻ്റർനെറ്റ് തടസ്സം" അനുഭവിക്കുകയാണെന്ന് ഇൻ്റർനെറ്റ് വാച്ച്ഡോഗ് നെറ്റ്ബ്ലോക്സിനെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്തു.

തലസ്ഥാനമായ കാബൂളിലെ ഓഫീസുകളുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി അന്താരാഷ്ട്ര വാർത്താ ഏജൻസികൾ അറിയിച്ചു. 2021-ൽ അധികാരം പിടിച്ചെടുത്തതിനുശേഷം, താലിബാൻ ഇത്തരത്തിൽ നിരവധി നിയന്ത്രണങ്ങൾ രാജ്യത്ത് ഏർപ്പെടുത്തിയിട്ടുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ടെലികോം ഷട്ട്ഡൗൺ തുടരുമെന്ന് ഒരു താലിബാൻ ഉദ്യോഗസ്ഥൻ പറഞ്ഞതായും ബിബസി റിപ്പോർട്ടിൽ പറയുന്നു.

 Kabul
യുദ്ധം നിർത്തുന്നു! ഗാസയിൽ സമാധാനം; നിർണായക പ്രഖ്യാപനവുമായി നെതന്യാഹു

അഫ്‌ഗാനിലെ വാർത്താ ചാനലായ ടോളോ ന്യൂസ്, തങ്ങളുടെ ടെലിവിഷൻ, റേഡിയോ നെറ്റ്‌വർക്കുകൾക്ക് തടസങ്ങൾ ഉണ്ടാകുമെന്നതിനാൽ അപ്‌ഡേറ്റുകൾക്കായി സോഷ്യൽ മീഡിയ പേജുകൾ പിന്തുടരാൻ ആളുകളോട് ആവശ്യപ്പെട്ടു. കാബൂൾ വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവീസുകളും തടസപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com