ന്യൂയോർക്ക്: ഗാസയിൽ സമാധാനം പുലരാകാൻ പോകുന്നതായി പ്രഖ്യാപിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഗാസ വെടിനിർത്തലിന് യുഎസ് തയാറാക്കിയ പദ്ധതിയാണ് ഇസ്രയേൽ അംഗീകരിച്ചത്. വൈറ്റ്‌ഹൗസിൽ വച്ച് നടന്ന വാർത്ത സമ്മേളനത്തിലാണ് ഇസ്രയേൽ പ്രധാനമന്ത്രി നിർണായക പ്രഖ്യാപനം നടത്തിയത്. ഹമാസ് വെടിനിർത്തൽ അംഗീകരിച്ചില്ലെങ്കിൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും നെതന്യാഹു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇതിൻ്റെ ഭാഗമായി ചില തീരുമാനങ്ങൾ ഇസ്രയേൽ മുന്നോട്ട് വച്ചിട്ടുണ്ട്. ഗാസയുടെ പുനർനിർമാണത്തിന് ട്രംപിൻ്റെ അധ്യക്ഷതയിൽ ഇടക്കാല രാജ്യാന്തര സമിതി രൂപീകരിക്കും. ഗാസയിലേക്കുള്ള സഹായ വിതരണം യുഎൻ റെഡ് ക്രസൻ്ര് ഉൾപ്പെടെയുള്ള ഏജൻസികളിലൂടെ എത്തിക്കും. ഇസ്രയേൽ സൈന്യം ഗാസയിൽ നിന്നും ഘട്ടം ഘട്ടമായി പിന്മാറും എന്നുമാണ് അതിൽ പ്രധാനമായും പറയുന്നത്. ഗാസ ഭരിക്കുന്നതിൽ ഹമാസിന് ഒരു പങ്കും ഉണ്ടാകരുതെന്നും ഇസ്രയേൽ ആവശ്യപ്പെടുന്നു.
സമാധാനത്തിനായുള്ള ചരിത്ര ദിനം എന്നാണ് വാർത്താ സമ്മേളനത്തിൽ സംസാരിക്കവെ ട്രംപ് ഇതിനെ വിശേഷിപ്പിച്ചത്. സമാധാനത്തിനായുള്ള ചരിത്ര ദിനം എന്നാണ് വാർത്താ സമ്മേളനത്തിൽ സംസാരിക്കവെ ട്രംപ് ഇതിനെ വിശേഷിപ്പിച്ചത്. തൻ്റെ തീരുമാനം ഹമാസ് എതിർക്കുകയാണെങ്കിൽ ഇസ്രയേൽ അവരുടെ ജോലി ചെയ്ത് തീർക്കുമെന്നും നെതന്യാഹു അറിയിച്ചു. ട്രംപിൻ്റെ പദ്ധതി പ്രകാരം, ഹമാസ് ആയുധങ്ങൾ താഴെ വയ്ക്കുകയും അവരുടെ തുരങ്കങ്ങളും ആയുധ നിർമ്മാണ സൗകര്യങ്ങളും നശിപ്പിക്കുകയും ചെയ്യുമെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു.
ധീരവും ബുദ്ധിപരവുമായ പദ്ധതി എന്നാണ് മുൻ യുകെ പ്രധാനമന്ത്രി സർ ടോണി ബ്ലെയർ ആ പ്രഖ്യാപനത്തെ വിശേഷിപ്പിച്ചത്. ഈ കരാറിന് അന്തിമരൂപം നൽകുന്നതിനും അത് യാഥാർത്ഥ്യമാക്കുന്നതിനും എല്ലാ കക്ഷികളും യുഎസിന് ഒപ്പം ചേർന്ന് പ്രവർത്തിക്കണമെന്ന് യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ അഹ്വാനം ചെയ്തു. ഹമാസ് പദ്ധതിയോട് യോജിക്കുകയും, ആയുധങ്ങൾ താഴെ വെച്ച് ബാക്കിയുള്ള എല്ലാ ബന്ദികളെ മോചിപ്പിക്കുകയും വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.