'ആലിസ് ചൈനീസ് ചാരയല്ല, ജെൻസെൻ ഹുവാങിന്റെ പ്രണയിനി': എൻവിഡിയ വിവാദത്തില്‍ വന്‍ ട്വിസ്റ്റ്

ചൈനീസ് നിയമപ്രകാരം രാജ്യത്തെ സുരക്ഷാ ഏജൻസികളുമായി സഹകരിക്കാൻ പൗരന്മാർ നിർബന്ധിതരാകുന്ന സാഹചര്യത്തിലാണ് ഈ ബന്ധം ഉണ്ടായത്. എന്നാൽ, ആലിസ് ഹുവാങ് നിർണായകമായ രഹസ്യവിവരങ്ങൾ ചൈനയ്ക്ക് കൈമാറിയതിന് തെളിവുകളൊന്നും നിലവിൽ യുഎസിന്റെ പക്കലില്ലെന്നാണ് റിപ്പോർട്ട്.
'ആലിസ്  ചൈനീസ് ചാരയല്ല, ജെൻസെൻ ഹുവാങിന്റെ പ്രണയിനി': എൻവിഡിയ  വിവാദത്തില്‍ വന്‍ ട്വിസ്റ്റ്
Published on: 
Updated on: 

എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ്ങും ചൈനീസ് വ്യവസായിയായ ആലിസ് ഹുവാങ്ങും തമ്മിലുള്ള ബന്ധം ചാരപ്രവർത്തനത്തിന്റെ ഭാഗമായിരുന്നില്ലെന്ന് യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തൽ. ചൈനീസ് ചാരസംഘടനയായ എംഎസ്എസ് നിർദേശിച്ചുള്ള നീക്കമായിരുന്നില്ല ബന്ധമെന്നും, അത് വ്യക്തിപരമായ പ്രണയബന്ധമായിരുന്നിരിക്കാമെന്നുമാണ് യുഎസ് ഉദ്യോഗസ്ഥർ കോൺഗ്രസ് ജീവനക്കാരെ അറിയിച്ചതായി വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നത്.

അതേസമയം, ചൈനയുടെ രഹസ്യാന്വേഷണ വിഭാഗമായ മിനിസ്ട്രി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റി ആലിസ് ഹുവാങ്ങിനെ വിവരങ്ങൾ നൽകുന്നതിനായി സമീപിച്ചിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. ചൈനീസ് നിയമപ്രകാരം രാജ്യത്തെ സുരക്ഷാ ഏജൻസികളുമായി സഹകരിക്കാൻ പൗരന്മാർ നിർബന്ധിതരാകുന്ന സാഹചര്യത്തിലാണ് ഈ ബന്ധം ഉണ്ടായത്. എന്നാൽ, ആലിസ് ഹുവാങ് നിർണായകമായ രഹസ്യവിവരങ്ങൾ ചൈനയ്ക്ക് കൈമാറിയതിന് തെളിവുകളൊന്നും നിലവിൽ യുഎസിന്റെ പക്കലില്ലെന്നാണ് റിപ്പോർട്ട്.

'ആലിസ്  ചൈനീസ് ചാരയല്ല, ജെൻസെൻ ഹുവാങിന്റെ പ്രണയിനി': എൻവിഡിയ  വിവാദത്തില്‍ വന്‍ ട്വിസ്റ്റ്
LGBTQ+ സൈനികരോട് ഔദ്യോഗികമായി മാപ്പ് പറഞ്ഞ് ഓസ്‌ട്രേലിയ! പതിറ്റാണ്ടുകൾ നീണ്ട വിവേചനത്തിന് ഒടുവിൽ ചരിത്രപരമായ ക്ഷമാപണം

ആലിസ് ഹുവാങ്ങിന്റെ കുടുംബവുമായി ബന്ധപ്പെട്ട കമ്പനികൾ ചൈനയിലെ എഐ ഡാറ്റാ സെന്ററുകൾക്കായി കോടിക്കണക്കിന് ഡോളറിന്റെ കമ്പ്യൂട്ടിങ് ഉപകരണങ്ങൾ വാങ്ങാനും ധനസഹായം നൽകാനും സഹായിച്ചതായും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ചൈനീസ് സെൻട്രൽ ബാങ്കിന്റെ രേഖകൾ പ്രകാരം 270 മില്യൺ ഡോളർ വിലമതിക്കുന്ന 764 എഐ സെർവറുകളും മൊഡ്യൂളുകളും ഉൾപ്പെടെ വലിയ തോതിലുള്ള ഉപകരണങ്ങളാണ് ഇടപാടുകളിൽ പരാമർശിക്കുന്നത്. എന്നാൽ, ഈ ഉപകരണങ്ങളിൽ യുഎസ് കയറ്റുമതി നിയന്ത്രണങ്ങൾ ലംഘിക്കുന്ന എൻവിഡിയ ചിപ്പുകൾ ഉണ്ടായിരുന്നോ എന്നത് രേഖകൾ വ്യക്തമാക്കുന്നില്ല.

ആലിസ് ഹുവാങ് മുൻപ് നിയന്ത്രിച്ചിരുന്ന സിംഗപ്പൂർ ആസ്ഥാനമായുള്ള മെഗാസ്പീഡ് കമ്പനിയെ യുഎസ് വാണിജ്യ വകുപ്പ് വ്യാപാര ബ്ലാക്ക്ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചൈനയിലേക്ക് നിയന്ത്രിത എൻവിഡിയ സാങ്കേതികവിദ്യ എത്തിക്കാൻ കമ്പനി സഹായിച്ചെന്ന സംശയത്തിലാണ് നടപടി. എന്നാൽ, മെഗാസ്പീഡ് ആരോപണങ്ങൾ നിഷേധിക്കുകയും ആലിസ് ഹുവാങ് 2025 ഓഗസ്റ്റിൽ കമ്പനിയിൽ നിന്ന് പിന്മാറിയെന്നും വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ യുഎസ് രഹസ്യാന്വേഷണ ഏജൻസികളും എൻവിഡിയ ഡയറക്ടർ ബോർഡും അന്വേഷണം തുടരുകയാണ്.