ആശയ വിനിമയ സംവിധാനത്തിൽ തകരാർ; യുഎസിൽ മുഴുവൻ വിമാനസർവീസുകളും താൽക്കാലികമായി നിർത്തിവച്ചു

ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ ഒരു വിമാനവും പറന്നുയരരുത് എന്ന് യുഎസ് ഏവിയേഷൻ വകുപ്പ് അറിയിച്ചു.
All flight services across the US have been temporarily suspended
യുഎസിൽ മുഴുവൻ വിമാനസർവീസുകളും താൽക്കാലികമായി നിർത്തിവച്ചു
Published on: 
Updated on: 

വാഷിങ്ടൺ: യുഎസിൽ നിന്ന് ഇന്നലെ ഉച്ചയ്ക്ക് ശേഷം പുറപ്പെടേണ്ട മുഴുവൻ വിമാന സർവീസുകളും ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ താൽക്കാലികമായി നിർത്തിവച്ചു. എയർ ട്രാഫിക് കൺട്രോൾ സെൻ്ററിലെ ആശയവിനിമയ സംവിധാനത്തിലുണ്ടായ തകരാറിനെ തുടർന്നാണ് നടപടി. അസാധാരണ നടപടിയാണ് യുഎസിൽ ഉണ്ടായിരിക്കുന്നത്.

വിമാന സർവീസുകൾ നിയന്ത്രിക്കുന്ന രാജ്യത്തുടനീളമുള്ള 22 റീജിയണൽ എയർ ട്രാഫിക് കൺട്രോൾ സെൻ്ററുകളെയാണ് തകരാർ ബാധിച്ചതെന്നാണ് വിവരം. ഇൻ്റർനാഷണൽ വിമാനങ്ങളുടെ ട്രാഫിക് പരിശോധിച്ചു വരുന്നു എന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ വ്യക്തമാക്കിയിട്ടുണ്ട്. 2023 ജനുവരിയിൽ ആണ് ഇതിന് മുമ്പ് ഇത്തരം നടപടി യുഎസിൽ ഉണ്ടായത്. അന്ന് പൈലറ്റ് നോട്ടിഫിക്കേഷൻ സിസ്റ്റം തകരാറിൽ ആയിരുന്നു.

All flight services across the US have been temporarily suspended
രണ്ടാം ദിവസത്തിലും തുടരുന്ന മൈക്രോസോഫ്റ്റ് പ്രതിസന്ധി: സംഭവിച്ചത് സൈബര്‍ ആക്രമണമോ? നടന്നത് ഇതാണ്.!

സംഭവത്തെക്കുറിച്ച് എഫ്എഎ സാങ്കേതിക വിദഗ്ധർ അന്വേഷണം നടത്തുകയാണ്. അറ്റലാൻറ, വാഷിങ്ടൺ ഡിസി, മിയാമി, ബിഡബ്ല്യുഐ മാർഷൽ, ജോർജ് ബുഷ് അടക്കമുള്ള വിമാനത്താവളങ്ങളിലും ടേക്ക് ഓഫ് വിലക്കിയിരിക്കുകയാണ്. ഇതോടെ 3000ത്തോളം വിമാനങ്ങളുടെ സഞ്ചാരത്തിനാണ് തടസം നേരിട്ടിരിക്കുന്നത്.

All flight services across the US have been temporarily suspended
'ഞങ്ങളുടെ ബോസിനെ തിരിച്ചുകൊണ്ടുവരൂ'; ജെന്‍സന്‍ ഹുവാങ്ങിനായി മുറവിളികൂട്ടി എന്‍വിഡിയ ജീവനക്കാര്‍