കനത്ത മഞ്ഞുവീഴ്ച, യുഎസില്‍ ടേക്ക് ഓഫിനിടെ വിമാനം തലകീഴായ് മറിഞ്ഞു; ഏഴ് പേര്‍ക്ക് ദാരുണാന്ത്യം

എട്ടു പേരുമായി പോയ ബോംബാര്‍ഡിയര്‍ ചലഞ്ചര്‍ 600 എന്ന ബിസിനസ് ജെറ്റാണ് തകര്‍ന്നത്.
കനത്ത മഞ്ഞുവീഴ്ച, യുഎസില്‍ ടേക്ക് ഓഫിനിടെ വിമാനം തലകീഴായ് മറിഞ്ഞു; ഏഴ് പേര്‍ക്ക് ദാരുണാന്ത്യം
Published on
Updated on

യുഎസില്‍ കനത്ത മഞ്ഞുവീഴ്ചയ്ക്കിടെ സ്വകാര്യ വിമാനം തലകീഴായി മറിഞ്ഞുണ്ടായ അപകടത്തില്‍ ഏഴ് പേര്‍ മരിച്ചു. ടേക്ക് ഓഫിനിടെയാണ് മെയിനിലെ ബംഗോര്‍ അന്താരാഷ്ട്ര വിമാനത്താവളത്തല്‍ അപകടമുണ്ടായത്. ഒരു ക്രൂ അംഗം ഗുരുതര പരിക്കുകളോടെ ചികിത്സയിലാണെന്ന് ദ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ പറഞ്ഞു.

എട്ടു പേരുമായി പോയ ബോംബാര്‍ഡിയര്‍ ചലഞ്ചര്‍ 600 എന്ന ബിസിനസ് ജെറ്റാണ് തകര്‍ന്നത്. അപകടത്തിന് പിന്നാലെ വിമാനത്താവളം താല്‍ക്കാലികമായി അടച്ചിട്ടു. വിമാനം ടേക്ക് ഓഫ് ചെയ്യുമ്പോള്‍ തകര്‍ന്നുവീണുവെന്നും അപകടത്തിന് പിന്നാലെ തീപിടിച്ചെന്നുമാണ് പ്രാഥമിക വിവരം. അതേസമയം അപകടത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

കനത്ത മഞ്ഞുവീഴ്ച, യുഎസില്‍ ടേക്ക് ഓഫിനിടെ വിമാനം തലകീഴായ് മറിഞ്ഞു; ഏഴ് പേര്‍ക്ക് ദാരുണാന്ത്യം
ആണവ വിവരങ്ങള്‍ യുഎസിന് ചോര്‍ത്തി നല്‍കി; ഷി ജിന്‍പിങ്ങിന്റെ വിശ്വസ്തനെതിരെ അന്വേഷണം

യുഎസില്‍ പലയിടങ്ങളിലും കനത്ത മഞ്ഞുവീഴ്ച ശക്തമാകുന്നതിനിടെയാണ് അപകടം. വിമാനത്താവളത്തില്‍ കാഴ്ചപരിമിതി നേരിടുന്നത് വിമാനം പുറപ്പെടുന്നതിനും ഇറക്കുന്നതിനും വെല്ലുവിളി സൃഷ്ടിക്കുന്നതായി പൈലറ്റുമാര്‍ നേരത്തെ പരാതിപ്പെടുകയും ചെയ്തിരുന്നു. മെയിന്‍ പ്രദേശത്ത് ചൊവ്വാഴ്ച വരെ കനത്ത മഞ്ഞു വീഴ്ചയുണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു.

കനത്ത മഞ്ഞുവീഴ്ച, യുഎസില്‍ ടേക്ക് ഓഫിനിടെ വിമാനം തലകീഴായ് മറിഞ്ഞു; ഏഴ് പേര്‍ക്ക് ദാരുണാന്ത്യം
പാകിസ്ഥാന് കനത്ത തിരിച്ചടി, സുപ്രധാന കരാറില്‍ നിന്ന് പിന്മാറി യുഎഇ; നീക്കത്തിന് പിന്നില്‍ ഭരണാധികാരിയുടെ ഇന്ത്യാ സന്ദര്‍ശനം

Related Stories

No stories found.
News Malayalam 24x7
newsmalayalam.com