

മസ്ക്കറ്റ് : ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം. രണ്ട് ഇന്ത്യൻ നാവികരെ കാണാതായി. എംടി പെട്രോ ഡോൾഫിൻ എന്ന കപ്പലിന് നേരെ ആണ് ഡ്രോൺ ആക്രമണം ഉണ്ടായത്.
11 ഇന്ത്യൻ ജീവനക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നതെന്നാണ് റിപ്പോർട്ട്. ഇതിൽ ഒൻപത് പേരെ രക്ഷപ്പെടുത്തി. ആക്രമണ വിവരം കേന്ദ്ര തുറമുഖ ഷിപ്പിങ് വകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ സ്ഥിരീകരിച്ചു.
രണ്ട് ഇന്ത്യൻ പൗരന്മാരെ കാണാതായിയെന്ന വാർത്ത ഇന്ത്യ സ്ഥിരീകരിച്ചു. പ്രാദേശിക കോസ്റ്റ് ഗാർഡിൻ്റെ നേതൃത്വത്തിൽ തെരച്ചിലിനും രക്ഷാപ്രവർത്തനത്തിനുമുള്ള ശ്രമങ്ങൾ സജീവമായി നടന്നുവരികയാണെന്ന് ഒമാനിലെ ഇന്ത്യൻ എംബസി അറിയിച്ചു. ആക്രമണത്തെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം അപലപിച്ചു. വാണിജ്യ കപ്പലുകൾ, നാവികർ, സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്ക് നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.