യുഎസ് തെരഞ്ഞെടുപ്പിൽ ആഞ്ഞടിച്ചത് ഭരണ വിരുദ്ധവികാരം; ഇറാൻ യുദ്ധമാണ് പരാജയ കാരണമെന്ന് തുറന്നടിച്ച് ജെ.ഡി. വാൻസ്

ഡോണാൾഡ് ട്രംപിൻ്റെ ഭരണനയങ്ങൾക്കും ഇറാൻ യുദ്ധത്തിനും വിലക്കയറ്റത്തിനുമെതിരായ ജനരോഷമാണ് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്ന് വിലയിരുത്തൽ.
JD Vance bluntly states that the war in Iran is the reason for the failure
ഇറാൻ യുദ്ധമാണ് പരാജയ കാരണമെന്ന് തുറന്നടിച്ച് ജെ.ഡി. വാൻസ്
Published on: 
Updated on: 

വാഷിങ്ടൺ: യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിൽ ആഞ്ഞടിച്ചത് ഭരണവിരുദ്ധ വികാരമാണെന്ന് വിലയിരുത്തൽ. തിരിച്ചടിക്ക് പിന്നാലെ ഡൊണാൾഡ് ട്രംപിനെതിരെ പാർട്ടിയിൽ കലാപം ആരംഭിച്ചു. ഇറാൻ യുദ്ധമാണ് പരാജയത്തിൻ്റെ കാരണമെന്ന് വൈസ് പ്രസിഡൻ്റ് ജെ.ഡി. വാൻസ് തുറന്നടിച്ചു.

റിപ്പബ്ലിക്കൻ പാർട്ടിക്കുണ്ടായ തിരിച്ചടിയുടെ കാരണം ഇറാനുമായുള്ള യുദ്ധമാണെന്ന് ജെ.ഡി വാൻസ് അഭിപ്രായപ്പെട്ടു. നമ്മൾ തോറ്റതിനു കാരണം യുദ്ധമാണ് എന്ന് വാൻസ് എക്സിൽ കുറിച്ചു. ട്രംപിൻ്റെ ഭരണനയങ്ങൾക്കും ഇറാൻ യുദ്ധത്തിനും വിലക്കയറ്റത്തിനുമെതിരായ ജനരോഷം തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചപ്പോൾ റിപ്പബ്ലിക്കൻ പാർട്ടി വമ്പൻ തോൽവി ഏറ്റുവാങ്ങുകയായിരുന്നു.

JD Vance bluntly states that the war in Iran is the reason for the failure
"ആര് ജയിച്ചാലും ഇറാനോടുള്ള നയങ്ങളിൽ മാറ്റമുണ്ടാകില്ല, ആ പ്രതീക്ഷ തെറ്റ്"; യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിന് പിന്നാലെ മൊജ്‌തബ ഖമനേയി

ഉപരിസഭയായ സെനറ്റും അധോസഭയായ ജനപ്രതിനിധിസഭയും പിടിച്ചെടുത്ത് കോൺഗ്രസിൻ്റെ സമ്പൂർണനിയന്ത്രണം ഡെമോക്രാറ്റുകൾ സ്വന്തമാക്കി. 100 അംഗ സെനറ്റിൽ 35 സീറ്റുകളിലേക്കായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. ചില സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ പൂർത്തിയാകാത്തതിനാൽ അന്തിമകണക്കിൽ മാറ്റം വരും.

JD Vance bluntly states that the war in Iran is the reason for the failure
അമേരിക്കൻ ചരിത്രത്തിൽ ആദ്യമായി സ്വവർഗ്ഗാനുരാഗിയായ പുരുഷ സെനറ്റർ; ന്യൂ ഹാംഷെയറിൽ റിപ്പബ്ലിക്കൻ കരുത്തനെ വീഴ്ത്തി ക്രിസ് പപ്പാസിന് ചരിത്ര വിജയം