ആഗോളതലത്തിൽ പണിമുടക്കി ആപ്പിൾ; സൈബർ ആക്രമണം അല്ലെന്ന് കമ്പനി

ആപ്പിൾ ഉപകരണങ്ങളിൽ നിന്ന് അപ്രതീക്ഷിതമായി ഐക്ലൗഡ് അക്കൗണ്ട് ലോഗ് ഔട്ട് ആയതായി നിരവധി പേർ പരാതിപ്പെട്ടു.
ആഗോളതലത്തിൽ പണിമുടക്കി ആപ്പിൾ
Published on: 
Updated on: 

ന്യൂയോർക്ക്: ടെക് ഭീമനായ ആപ്പിളിൻ്റെ സേവനങ്ങൾ ആഗോളതലത്തിൽ പണിമുടക്കി. ഐക്ലൗഡ്, ആപ്പ് സ്റ്റോർ, ആപ്പിൾ പേ ഉൾപ്പെടെയുള്ള നിരവധി സേവനങ്ങൾ ഇതോടെ തടസപ്പെട്ടു. ആയിരക്കണക്കിന് ഉപയോക്താക്കൾക്ക് സേവനങ്ങൾ ഉപയോഗിക്കാൻ കഴിയാതായതായി തകരാറുകൾ നിരീക്ഷിക്കുന്ന വെബ്സൈറ്റായ ഡൗൺഡിറ്റക്ടർ റിപ്പോർട്ട് ചെയ്തു.

ആപ്പിൾ ഉപകരണങ്ങളിൽ നിന്ന് അപ്രതീക്ഷിതമായി ഐക്ലൗഡ് അക്കൗണ്ട് ലോഗ് ഔട്ട് ആയതായി നിരവധി പേർ പരാതിപ്പെട്ടു. വീണ്ടും ലോഗിൻ ചെയ്യാൻ ശ്രമിച്ചപ്പോൾ തുടർച്ചയായി പരാജയപ്പെട്ടുവെന്നും ഉപയോക്താക്കൾ പറയുന്നു. സൈബർ ആക്രമണമല്ല, ഈ പ്രശ്നത്തിന് കാരണമെന്ന് ആപ്പിൾ വക്താവ് ബ്ലൂംബെർഗിനോട് പറഞ്ഞു.

ആഗോളതലത്തിൽ പണിമുടക്കി ആപ്പിൾ
രണ്ടാം ദിവസത്തിലും തുടരുന്ന മൈക്രോസോഫ്റ്റ് പ്രതിസന്ധി: സംഭവിച്ചത് സൈബര്‍ ആക്രമണമോ? നടന്നത് ഇതാണ്.!

ആഭ്യന്തര സംവിധാനങ്ങളിൽ നടത്തിയ അപ്ഡേറ്റാണ് വ്യാപകമായ തകരാറിന് കാരണമായതെന്ന് കമ്പനി ഔദ്യോഗികമായി അറിയിച്ചു. പ്രശ്നം പരിഹരിച്ച് സംവിധാനങ്ങൾ പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. പല സേവനങ്ങളും വീണ്ടും പ്രവർത്തനക്ഷമം ആയെന്നും ശേഷിക്കുന്നവ കൂടി ഉടൻ പ്രവർത്തനക്ഷമം ആകുമെന്നും ആപ്പിൾ പ്രസ്താവനയിൽ പറഞ്ഞു.

അതേസമയം ഉപയോക്താക്കൾ വ്യാപകമായി പരാതിപ്പെട്ടിട്ടും ആപ്പിളിന്റെ ഔദ്യോഗിക സിസ്റ്റം സ്റ്റാറ്റസ് പേജിൽ സേവനങ്ങളെല്ലാം പ്രവർത്തനക്ഷമം ആണെന്നാണ് കാണിച്ചിരുന്നത്. തുടക്കത്തിൽ ഔദ്യോഗിക വിശദീകരണം നൽകാതിരുന്ന ആപ്പിൾ ഏറെ വൈകിയാണ് പ്രസ്താവന ഇറക്കിയത്.

ആഗോളതലത്തിൽ പണിമുടക്കി ആപ്പിൾ
നെറ്റിയിലൊട്ടിക്കുന്ന കുഞ്ഞൻ 'ടെമ്പിൾ'; ദീപീന്ദർ ഗോയലിൻ്റെ പുത്തൻ സാങ്കേതികവിദ്യ വിവാദത്തിൽ

ദിവസങ്ങൾക്ക് മുമ്പ് മൈക്രോസോഫ്റ്റിൻ്റെ സേവനങ്ങളും ആഗോളതലത്തിൽ തടസപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ആപ്പിൾ സേവനങ്ങളും പണിമുടക്കിയത്. മൈക്രോസോഫ്റ്റ് ഡാറ്റാ സെൻ്ററുകളിലുണ്ടായ സാങ്കേതിക പ്രശ്നം ഔട്ട്ലുക്ക്, ടീംസ്, കോപൈലറ്റ് ഉൾപ്പെടെയുള്ള സേവനങ്ങളെയാണ് ബാധിച്ചത്. മൈക്രോസോഫ്റ്റിൻ്റെ നിരവധി ജനപ്രിയ സംവിധാനങ്ങൾ മണിക്കൂറുകളോളം തടസപ്പെട്ടിരുന്നു. യുഎസിലെ കമ്പനികളിലും സർക്കാർ സംവിധാനങ്ങളിലും അടുത്തിടെ തുടർച്ചയായി ഇത്തരം സാങ്കേതിക തകരാറുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.