പുതുചരിത്രം, 'ആർട്ടെമിസ് 2' ദൗത്യസംഘം സുരക്ഷിതരായി തിരിച്ചെത്തി

ആകെ 11 ലക്ഷം കിലോമീറ്റർ ദൂരം സഞ്ചരിച്ചാണ് ആർട്ടെമിസ് സംഘം ഭൂമിയിൽ മടങ്ങി എത്തിയത്.
Artemis 2 splash down successful
Published on: 
Updated on: 

കാലിഫോർണിയ: ചാന്ദ്രദൗത്യം പൂർത്തിയാക്കി ആർട്ടെമിസ് സംഘം ഭൂമിയിൽ തിരിച്ചെത്തി. ഓറിയോൺ പേടകം കാലിഫോർണിയയ്ക്ക് സമീപം ശാന്തസമുദ്രത്തിൽ സ്പ്ലാഷ് ഡൗൺ ചെയ്തു. ഇവരെ പ്രോട്ടോക്കോളുകൾ പാലിച്ച് സുരക്ഷിതരായി ഹെലികോപ്റ്ററിൻ്റെ സഹായത്തോടെ കപ്പലിലേക്ക് മാറ്റിയിട്ടുണ്ട്. അപ്പോളോ ദൗത്യങ്ങൾക്ക് ശേഷം ചന്ദ്രനെ വലംവച്ചെന്ന ചരിത്രനേട്ടവുമായാണ് നാൽവർ സംഘം ഭൂമിയിലേക്ക് മടങ്ങി എത്തിയത്. ആകെ 11 ലക്ഷം കിലോമീറ്റർ ദൂരം സഞ്ചരിച്ചാണ് ആർട്ടെമിസ് സംഘം ഭൂമിയിൽ മടങ്ങിയെത്തിയത്.

ഇന്ന് പുലർച്ചെ ഇന്ത്യൻ സമയം ആറ് മണിയോടെയാണ് കാലിഫോർണിയയ്ക്ക് സമീപം ശാന്തസമുദ്രത്തിൽ നാലംഗ ദൗത്യസംഘത്തേയും കൊണ്ട് ബഹിരാകാശ പേടകം സ്പ്ലാഷ് ഡൗൺ ചെയ്തത്. അമേരിക്കയിൽ നിന്നുള്ള റീഡ് വൈസ് മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റിന കോക്ക്, കനേഡിയൻ പൗരൻ ജെറമി ഹാൻസൻ എന്നിവരാണ് സംഘത്തിലുള്ളത്. യാത്രികർ സുരക്ഷിതരാണ് എന്നാണ് ലഭിക്കുന്ന വിവരം.

Artemis 2 splash down successful
ചന്ദ്രനെ കണ്ട് അവര്‍ മടങ്ങി വരികയാണ്; ചരിത്ര ദൗത്യം പൂര്‍ത്തിയാക്കി ആര്‍ട്ടെമിസ് 2 തിരിച്ചുവരുന്നു

ഭൂമിയിൽ നിന്ന് ഏറ്റവും ദൂരം യാത്ര ചെയ്ത മനുഷ്യരെന്ന ചരിത്രനേട്ടമാണ് ഈ ദൗത്യസംഘം ഇന്ന് പുലർച്ചെ വിജയകരമായി പൂർത്തിയാക്കിയത്. നാലു പേരെയും രാവിലെ 7.03ഓടെ പേടകത്തിന് പുറത്തേക്ക് ഇറക്കി. നാസ പ്രത്യേകം നിയോഗിച്ച കപ്പലിൻ്റേയും ചെറുബോട്ടുകളുടേയും സഹായത്തോടെയാണ് ദൗത്യസംഘത്തെ പുറത്തെത്തിച്ചത്.

News Malayalam 24x7
newsmalayalam.com