പാകിസ്ഥാനിൽ സൈനിക അട്ടിമറിക്ക് കളമൊരുങ്ങുന്നു? അസിം മുനീർ പ്രസിഡൻ്റ്?

പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും അസിം മുനീറും തമ്മിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് രാഷ്ട്രീയ അഴിച്ചുപണി സംബന്ധിച്ച അഭ്യൂഹങ്ങൾ ഉയർന്നുവന്നത്.
Asim Munir
അസിം മുനീർ Source: Facebook/ Asim Munir
Published on

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ അസിം മുനീർ പ്രസിഡൻ്റായേക്കുമെന്ന് സൂചന. രാജ്യത്ത് രാഷ്ട്രീയ അട്ടിമറിക്ക് സാധ്യതയെന്ന് കാണിക്കുന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീറും തമ്മിൽ നടന്ന ഉന്നതതല കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് രാഷ്ട്രീയ അഴിച്ചുപണി സംബന്ധിച്ച അഭ്യൂഹങ്ങൾ വീണ്ടും ഉയർന്നുവന്നത്. ഈ മാസം അവർ നടത്തിയ രണ്ടാമത്തെ കൂടിക്കാഴ്ച കൂടിയാണിത്.

പ്രധാനമന്ത്രി ഷെരീഫ് ഈ അവകാശവാദങ്ങളെ തള്ളിക്കളഞ്ഞെങ്കിലും, ഇത്തരത്തിൽ ഇടയ്ക്കിടെ ഉണ്ടാകുന്ന കൂടിക്കാഴ്ചകൾ അട്ടിമറിയെക്കുറിച്ചോ, സൈനിക ഭരണത്തെ കുറിച്ചോ ഉള്ള ചർച്ചകൾക്കാണ് ആക്കംകൂട്ടുന്നത്.

കഴിഞ്ഞയാഴ്ച ഷെരീഫ് പ്രസിഡൻ്റ് സർദാരിയുമായി കൂടിക്കാഴ്ച നടത്തുന്നതിന് തൊട്ടുമുമ്പ്, പ്രധാനമന്ത്രിയുടെ വസതിയിൽ വെച്ച് അസിം മുനീറിമായി നടത്തിചർച്ചകൾക്ക് പിന്നാലെയാണ് ചർച്ചകൾ സജീവമായത്.

Asim Munir
വീണ്ടും റഷ്യ യുക്രെയ്ൻ സമാധാന ചർച്ച; തീയതി അറിയിച്ച് സെലൻസ്‌കി

ഈ വർഷം ആദ്യം ഗൾഫ്, മധ്യേഷ്യൻ രാജ്യങ്ങളിലേക്കുള്ള യാത്രകളിൽ പാകിസ്ഥാൻ പ്രധാനമന്ത്രിയോടൊപ്പം അസം മുനീറും പോയിരുന്നു. പിന്നീട് ശ്രീലങ്കയിലേക്കും ഇന്തോനേഷ്യയിലേക്കും ഷെരീഫ് ഇല്ലാതെ അസം മുനീർ ഒറ്റയ്ക്ക് സന്ദർശനം നടത്തിയിരുന്നു.

അതേസമയം, ഈ മെയ് മാസത്തിൽ ഇസ്ലാമാബാദിൽ പാകിസ്ഥാൻ സായുധ സേനയോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിച്ച് നടന്ന റാലിയിൽ അസം മുനീറിൻ്റെ ചിത്രം വഹിച്ചുകൊണ്ട് ഒരാൾ പ്രകടനം നടത്തിയിരുന്നു.

1958 ഒക്ടോബറിൽ അന്നത്തെ പ്രസിഡൻ്റ് ഇസ്‌കന്ദർ മിർസയെ അട്ടിമറിച്ച് അയൂബ് ഖാൻ രാജ്യത്തിൻ്റെ ആദ്യത്തെ സൈനിക ഭരണാധികാരിയായി മാറിയ ചരിത്രവും പാകിസ്ഥാനുണ്ട്. മുനീറും അദ്ദേഹത്തിൻ്റെ പാത പിന്തുടരുന്നുണ്ടോ എന്ന് സംശയിച്ചുകൊണ്ട് നിരീക്ഷകർ ചില അഭിപ്രായങ്ങൾ പങ്കുവെക്കുന്നതായി മണി കൺട്രോൾ റിപ്പോർട്ട് ചെയ്തു.

എന്നാൽ മുനീറിന് പ്രസിഡൻ്റാകാൻ ഒരു പദ്ധതിയുമില്ല എന്ന് ഷെരീഫ് തറപ്പിച്ചു പറയുന്നുണ്ടെങ്കിലും, പാകിസ്ഥാനിൽ വലിയ അധികാര മാറ്റങ്ങൾക്ക് മുമ്പ് ഇത്തരം നിഷേധങ്ങൾ ഉണ്ടായിട്ടുണ്ടെന്നതും ചരിത്രത്തിൻ്റെ ഭാഗമാണ്. കൂടാതെ, ഇപ്പോൾ അഡിയാല ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, തന്നെ ലക്ഷ്യം വച്ചതിന് മുനീറിനെ പരസ്യമായി കുറ്റപ്പെടുത്തുകയും കസ്റ്റഡിയിൽ തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ സൈനിക മേധാവിയാണ് ഉത്തരവാദിയെന്ന് ആരോപിക്കുകയും ചെയ്തു.

ഈ ആരോപണവും, മുൻകാലങ്ങളിൽ സൈനിക ഇൻ്റലിജൻസ്, ഐഎസ്‌ഐ എന്നിവയുടെ തലവൻ മുതൽ കമാൻഡിംഗങ് കോർപ്‌സ് വരെയുള്ള പ്രധാന സൈനിക, ഇൻ്റലിജൻസ് സ്ഥാനങ്ങളിൽ മുനീർ വഹിച്ചിരുന്ന നിയന്ത്രണവും ചേർന്ന്, പാകിസ്ഥാൻ്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും തന്ത്രപരമായി സ്ഥാനങ്ങൾ വഹിച്ചിരുന്ന സൈനിക മേധാവികളിൽ ഒരാളായാണ് അദ്ദേഹത്തെ ചിത്രീകരിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com