കോംഗോ: കോംഗോയില്‍ ക്രിസ്ത്യന്‍ പള്ളിക്ക് ഭീകരാക്രമണത്തിൽ 38 പേർ കൊല്ലപ്പെട്ടു. 15ഓളം പേർക്ക് പരിക്കേറ്റിറ്റുണ്ടെന്നുമാണ് ലഭ്യമായ വിവരം. ഇറ്റൂരി പ്രവിശ്യയിലെ കൊമാണ്ട നഗരത്തിലെ പള്ളിക്ക് നേരെയാണ് ആക്രമണം നടന്നത്.
ആയുധധാരികൾ സംഭവസ്ഥലത്ത് എത്തുകയും അലൈഡ് ഡെമോക്രോറ്റിക് ഫോഴ്‌സ് അംഗങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് അൽജസീറ റിപ്പോർട്ട് ചെയ്തു.
എഡിഎഫ് ഉഗാണ്ടയ്ക്കും ഡിആർസിക്കും ഇടയിലുള്ള അതിർത്തി പ്രദേശത്ത് പ്രവർത്തിക്കുന്ന ഒരു വിമതഗ്രൂപ്പാണ്. കൂടാതെ ഇവർ സാധാരണക്കാർക്ക് നേരെയും പതിവായി ആക്രമണം നടത്തിയെന്നും അൽജസീറയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കാരിത്താസ് ചാരിറ്റി നടത്തുന്ന പള്ളിയിൽ വിശ്വാസികൾ പ്രാർഥനയിൽ പങ്കെടുക്കുന്ന സമയത്ത് നടന്ന ആക്രമണത്തിൽ നിരവധി വീടുകളും കടകളും കത്തി നശിച്ചു. നിരവധി പേരെ ഇപ്പോഴും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും റിപ്പോർട്ടുണ്ട്.
പള്ളിക്കുള്ളിലും പുറത്തും ആളുകൾ വെടിയേറ്റ് മരിച്ചതായും കുറഞ്ഞത് മൂന്ന് കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ കണ്ടെത്തിയതായും ഒരു സിവിൽ സൊസൈറ്റി നേതാവ് അസോസിയേറ്റഡ് പ്രസ് വാർത്താ ഏജൻസിയോട് പറഞ്ഞു.