ഒമാൻ തീരത്ത് കപ്പലിന് നേരെ ആക്രമണം; ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു

ഉത്തർപ്രദേശ് സ്വദേശി സൂരജ് യാദവാണ് കൊല്ലപ്പെട്ടത്.
Attack on a ship off the coast of Oman
ഒമാൻ തീരത്ത് കപ്പലിന് നേരെ ആക്രമണം
Published on
Updated on

മസ്കറ്റ്: ഒമാൻ തീരത്ത് എം.വി. കേപ് ദാവോ എന്ന കപ്പലിന് നേരെ നടന്ന ടോർപിഡോ ആക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു. ഇന്ത്യയിലേക്ക് വരികയായിരുന്ന കപ്പലിന് നേരെയാണ് ആക്രമണം ഉണ്ടായത്.

ഉത്തർപ്രദേശിലെ ദേവരിയ സ്വദേശിയായ സൂരജ് യാദവാണ് കൊല്ലപ്പെട്ടത്. രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. കപ്പലിന് നേരെ രണ്ട് ടോർപിഡോകൾ പതിക്കുകയായിരുന്നു. ജീവനക്കാർ താമസിക്കുന്നതിനു സമീപമുള്ള ഇടനാഴിയുടെ വശത്തുള്ള സി-ഡെക്കിലാണ് ഒരു ടോർപിഡോ പതിച്ചത്. മറ്റൊന്ന് എഞ്ചിൻ റൂമിന് സമീപമുള്ള കപ്പലിൻ്റെ വശത്തും പതിച്ചു.

Attack on a ship off the coast of Oman
കിൻഷാസയുടെ സ്വന്തം 'ബിൽഡേഴ്സ്'; കിൻഷാസയുടെ തെരുവുകളെ മാലിന്യമുക്തമാക്കാൻ മുൻ ഗുണ്ടാ സംഘാംഗങ്ങൾ

കപ്പലിൽ ആകെ 28 ജീവനക്കാരാണ് ഉണ്ടായിരുന്നത്. അതിൽ 20 പേർ ഇന്ത്യൻ പൗരന്മാരാണ്. കപ്പലിലുള്ള മറ്റ് ഇന്ത്യൻ ജീവനക്കാരുടെ സുരക്ഷയും പരിചരണവും നാട്ടിലേക്ക് മടങ്ങുന്നതിനുള്ള ക്രമീകരണങ്ങളും ഉറപ്പാക്കുന്നതിനായി ഒമാനി അധികാരികളുമായി ചർച്ച ചെയ്തിട്ടുണ്ടെന്ന് എംബസി അറിയിച്ചു. കപ്പലിലുണ്ടായിരുന്ന ഇന്ത്യൻ പൗരന്മാർ ഉൾപ്പെടെയുള്ള ജീവനക്കാരെ ഒമാൻ അധികൃതർ സുരക്ഷിതമായി ഒഴിപ്പിച്ചതായാണ് വിവരം.

Attack on a ship off the coast of Oman
ഭൂകമ്പം ഉണ്ടായാലും കൂര്‍ക്കംവലിച്ച് ഉറങ്ങാന്‍ പറ്റുമോ? നേരേ ജപ്പാനിലേക്ക് വിട്ടോളൂ... 13.76 ലക്ഷം രൂപ സമ്മാനം നേടാം !
News Malayalam 24x7
newsmalayalam.com