ട്രംപിന് കനത്ത പ്രഹരം; ഒഹായോ ഗവർണർ പോരാട്ടത്തിൽ ഇന്ത്യന്‍ വംശജൻ വിവേക് രാമസ്വാമിക്ക് അപ്രതീക്ഷിത തോൽവി; രണ്ട് പതിറ്റാണ്ടിന് ശേഷം ഒഹായോ പിടിച്ച് ഡെമോക്രാറ്റുകള്‍

വിവേക് രാമസ്വാമി 2024-ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ റിപ്പബ്ലിക്കൻ പ്രൈമറികളിലൂടെയാണ് തീവ്ര ട്രംപ് അനുകൂല നിലപാടുകളോടെ ദേശീയ ശ്രദ്ധയിലേക്ക് ഉയർന്നുവന്നത്.
Vivek Ramaswamy Loses Ohio Governor Race to Democrat Amy Acton: US Midterms
Vivek Ramaswamy Loses Ohio Governor Race to Democrat Amy Acton: US MidtermsNews Malayalam 24x7
Published on: 
Updated on: 

വാഷിംഗ്ടൺ: അമേരിക്കൻ കോൺഗ്രസ് ഇടക്കാല തെരഞ്ഞെടുപ്പിലെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടങ്ങളിലൊന്നിൽ, റിപ്പബ്ലിക്കൻ പാർട്ടിയുടെ വമ്പൻ പ്രതീക്ഷയായിരുന്ന ഇന്ത്യൻ-അമേരിക്കൻ ശതകോടീശ്വരൻ വിവേക് രാമസ്വാമിക്ക് ഒഹായോ ഗവർണർ തെരഞ്ഞെടുപ്പിൽ കനത്ത പരാജയം. ഒഹായോയുടെ മുൻ ആരോഗ്യ ഡയറക്ടറും പ്രമുഖ ഫിസിഷ്യനുമായ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ഡോ. ആമി ആക്ടണാണ് വിവേക് രാമസ്വാമിയെ അട്ടിമറിച്ച് ചരിത്രവിജയം സ്വന്തമാക്കിയത്.

വോട്ടെണ്ണൽ 75 ശതമാനത്തിലധികം പിന്നിട്ടപ്പോൾ തന്നെ മറികടക്കാനാവാത്ത വ്യക്തമായ ലീഡ് നേടി ആമി ആക്ടൺ വിജയം ഉറപ്പിക്കുകയായിരുന്നു. പരമ്പരാഗതമായി റിപ്പബ്ലിക്കൻ പാർട്ടിയെ ശക്തമായി പിന്തുണയ്ക്കുന്ന ഒഹായോ സംസ്ഥാനത്ത് ഏകദേശം രണ്ട് പതിറ്റാണ്ടിന് ശേഷമാണ് ഒരു ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ഗവർണർ പദവിയിലേക്ക് വിജയിച്ചുകയറുന്നത്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും, ഒഹായോ സ്വദേശിയായ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെയും സ്വന്തം തട്ടകത്തിൽ അവരുടെ ഏറ്റവും അടുത്ത വിശ്വസ്തന് നേരിട്ട ഈ അപ്രതീക്ഷിത പരാജയം റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്.

Vivek Ramaswamy Loses Ohio Governor Race to Democrat Amy Acton: US Midterms
US Midterm Elections 2026| ഡെമോക്രാറ്റുകൾക്ക് മുന്നേറ്റം; ട്രംപിന് തിരിച്ചടിയോ?

കേരളത്തിലെ പാലക്കാട് വടക്കഞ്ചേരിയിൽ വേരുകളുള്ള മാതാപിതാക്കളുടെ മകനായ നാൽപ്പത്തിയൊന്നുകാരൻ വിവേക് രാമസ്വാമി 2024-ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ റിപ്പബ്ലിക്കൻ പ്രൈമറികളിലൂടെയാണ് തീവ്ര ട്രംപ് അനുകൂല നിലപാടുകളോടെ ദേശീയ ശ്രദ്ധയിലേക്ക് ഉയർന്നുവന്നത്. 2.2 ബില്യൺ ഡോളർ ആസ്തിയുള്ള ബയോടെക് സംരംഭകനായ രാമസ്വാമി വിജയിച്ചിരുന്നെങ്കിൽ അമേരിക്കൻ ചരിത്രത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന മൂന്നാമത്തെ ഏറ്റവും വലിയ ധനികനായ ജനപ്രതിനിധിയാകുമായിരുന്നു.

എന്നാൽ, തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തിൽ എതിർ സ്ഥാനാർത്ഥിയായ ആമി ആക്ടന്റെ അമ്മയെ ഉപയോഗിച്ച് രാമസ്വാമി പുറത്തിറക്കിയ വിവാദ പരസ്യം പാർട്ടിക്കുള്ളിൽ നിന്നും പൊതുസമൂഹത്തിൽ നിന്നും കടുത്ത വിമർശനത്തിന് വഴിവെച്ചിരുന്നു. ഇത് കുടുംബ ബന്ധങ്ങളെ വ്യക്തിഹത്യ ചെയ്യാൻ ഉപയോഗിച്ചുവെന്ന വികാരം സാധാരണ വോട്ടർമാർക്കിടയിൽ ഉണ്ടാക്കിയതാണ് ജനവിധി എതിരാകാൻ പ്രധാന കാരണമായതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ജെ.ഡി. വാൻസും ട്രംപും നേരിട്ടിറങ്ങി വൻ പ്രചാരണം നടത്തിയിട്ടും സ്വന്തം തട്ടകത്തിൽ ആമി ആക്ടൺ നേടിയ ഈ വൻ മുന്നേറ്റം, വരാനിരിക്കുന്ന പ്രസിഡൻഷ്യൽ രാഷ്ട്രീയത്തിലും ദേശീയ സമവാക്യങ്ങളിലും വലിയ മാറ്റങ്ങൾക്ക് വഴിതുറക്കും.

Vivek Ramaswamy Loses Ohio Governor Race to Democrat Amy Acton: US Midterms
ഇറാനില്‍ നേതാക്കളൊന്നും ബാക്കിയില്ല; ആരുമായാണ് ചര്‍ച്ച നടത്തേണ്ടതെന്ന് അറിയില്ല: ട്രംപ്