വിയറ്റ്നാമിൽ ഇന്ത്യൻ വിനോദസഞ്ചാരികൾ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് അപകടം; 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

32 പേര്‍ ബോട്ടില്‍ ഉണ്ടായിരുന്നതായാണ് വിവരം...
വിയറ്റ്നാമിൽ ഇന്ത്യൻ വിനോദസഞ്ചാരികൾ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് അപകടം; 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്
Source: Screengrab
Published on
Updated on

ഹാനോയ്: വിയറ്റ്‌നാമിലെ ഫു ക്വോക് ദ്വീപിന് സമീപം ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ബോട്ട് മുങ്ങി. അപകടത്തില്‍ 15 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. 32 പേര്‍ ബോട്ടില്‍ ഉണ്ടായിരുന്നതായാണ് വിവരം. ബോട്ടിലുണ്ടായിരുന്നവരുടെ പേരും വിവരങ്ങളും അധികൃതർ പുറത്തുവിട്ടു. മരണപ്പെട്ടവരിൽ കൂടുതൽ ആന്ധ്രാ പ്രദേശ് സ്വദേശികളാണെന്നാണ് റിപ്പോർട്ട്. എത്ര പേരെ രക്ഷപ്പെടുത്തിയെന്നതിൽ വ്യക്തമായ കണക്ക് പുറത്തുവന്നിട്ടില്ല.

ശക്തമായ തിരയില്‍പ്പെട്ടാണ് ബോട്ട് മറിഞ്ഞതെന്നാണ് സൂചന. രക്ഷപ്പെടുത്തിയവരെ തീരത്തെത്തിച്ച് കൃത്രിമ ശ്വാസോച്ഛാസം നല്‍കുന്നതടക്കമുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നു. ഓഷ്യൻ പേൾ ഐലൻഡ് കമ്പനി സർവീസ് നടത്തുന്ന സ്പീഡ് ബോട്ടാണ് കീഴ്മേൽ മറിഞ്ഞത്. 32 ഇന്ത്യൻ യാത്രികരും മൂന്ന് ക്രൂം അംഗങ്ങളും ഒരു അറ്റൻഡന്റുമാണ് ബോട്ടിലുണ്ടായിരുന്നത്. അപകടസമയം ശക്തമായ തിരയും കാറ്റുമുണ്ടായിരുന്നു.

വിയറ്റ്നാമിൽ ഇന്ത്യൻ വിനോദസഞ്ചാരികൾ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് അപകടം; 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്
രാക്ഷസ പാവ വിറ്റ്' കോടീശ്വരൻ'; ആഗോള വിപണിയിൽ ലബുബു തരംഗം

ഹാനോയിലെ ഇന്ത്യന്‍ എംബസിയും ഹോ ചി മിൻ സിറ്റിയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും കണ്‍ട്രോള്‍ റും തുറന്നു. ഹെല്‍പ്പ്‌ലൈന്‍ നമ്പറും പുറത്തിറക്കിയിട്ടുണ്ട്.

സഹായങ്ങള്‍ക്ക് ബന്ധപ്പെടാം:

കണ്‍ട്രോള്‍ റൂം നമ്പര്‍ – +84 36 281 7930, +84 91 552 37 14, +84 33 452 0414.

ഹാനോയിലെ ഇന്ത്യന്‍ എംബസി കണ്‍ട്രോള്‍ റൂം നമ്പര്‍ – +84 91 308 9165

News Malayalam 24x7
newsmalayalam.com