പൗരത്വ നിയമം പരിഷ്ക്കരിക്കാനൊരുങ്ങി കാനഡ; ഇന്ത്യക്കാർക്ക് ഗുണം ചെയ്യുമോ?

ഈ മാറ്റങ്ങൾ കനേഡിയൻ പൗരത്വത്തെ കൂടുതൽ ശക്തിപ്പെടുത്തുകയും സംരക്ഷിക്കുകയും ചെയ്യുന്നതാണെന്നും ഇമിഗ്രഷൻ മന്ത്രി ലെന മെറ്റ്ലെജ് ദിയബ് പറഞ്ഞു
പൗരത്വ നിയമം പരിഷ്ക്കരിക്കാനൊരുങ്ങി കാനഡ; ഇന്ത്യക്കാർക്ക് ഗുണം ചെയ്യുമോ?
Source: freepik
Published on
Updated on

പൗരത്വ നിയമങ്ങൾ നവീകരിക്കാൻ ഒരുങ്ങി കാനഡ. ആയിരക്കണക്കിന് ഇന്ത്യൻ വംശജരായ കുടുംബങ്ങൾക്കും വിദേശത്ത് ജനിച്ച മറ്റ് കനേഡിയൻമാർക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് പുതിയ പരിഷ്കരണം.

പൗരത്വ നിയമങ്ങളിലെ ദീർഘകാല പ്രശ്നങ്ങൾ പരിഹരിക്കുന്നതാണ് പുതിയ ബിൽ സി-3. വിദേശത്ത് ജനിച്ചതോ ദത്തെടുക്കപ്പെട്ടതോ ആയ കുട്ടികളുള്ള കുടുംബങ്ങൾക്ക് ഇതിലൂടെ നീതി ഉറപ്പാക്കാനാവും. മുൻ നിയമങ്ങൾ മൂലം പുറന്തള്ളപ്പെട്ടവർക്ക് പൗരത്വം ഉറപ്പു വരുത്തുകയും ഭാവിയിലേക്കുള്ള വ്യക്തമായ നിയമങ്ങൾ സ്ഥാപിക്കുകയും ചെയ്യും. ഈ മാറ്റങ്ങൾ കനേഡിയൻ പൗരത്വത്തെ കൂടുതൽ ശക്തിപ്പെടുത്തുകയും സംരക്ഷിക്കുകയും ചെയ്യുന്നതാണെന്നും ഇമിഗ്രഷൻ മന്ത്രി ലെന മെറ്റ്ലെജ് ദിയബ് പറഞ്ഞു.

പൗരത്വ നിയമം പരിഷ്ക്കരിക്കാനൊരുങ്ങി കാനഡ; ഇന്ത്യക്കാർക്ക് ഗുണം ചെയ്യുമോ?
"ട്രംപ് - മംദാനി കൂടിക്കാഴ്ച കണ്ട് ജെ.ഡി. വാൻസിന് അസൂയ"; ചർച്ചയായി ഫോക്സ് ന്യൂസ് അവതാരകൻ്റെ പ്രസ്താവന

2009-ൽ ലെ പൗരത്വ നിയമം അനുസരിച്ച് കാനഡയ്ക്ക് പുറത്ത് ജനിക്കുന്നതോ ദത്തെടുക്കപ്പെടുന്നതോ ആയ കുട്ടികൾക്ക് മാതാപിതാക്കളിൽ ഒരാളെങ്കിലും കാനഡയിൽ ജനിച്ചവരോ വളർന്നവരോ ആണെങ്കിൽ മാത്രമേ പൗരത്വം നൽകിയിരുന്നുള്ളൂ. 2023ൽ പിന്നീട് ഒൻ്റാരിയോ സുപ്പീരിയർ കോടതി ഈ വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്ന് വിധിച്ചു. പൗരത്വത്തിന് അർഹതയുണ്ടെന്ന് കരുതിയിരുന്ന ഒരു കൂട്ടം കനേഡിയൻ പൗരന്മാരെ ഒഴിവാക്കുന്നതായിരുന്നു ഈ നിയമം.

ഈ നിയന്ത്രണങ്ങൾ ബാധിക്കപ്പെട്ടവർക്ക് ബിൽ സി-3 വഴി അവരുടെ പൗരത്വം പുനഃസ്ഥാപിക്കാൻ കഴിയും. ഈ വ്യവസ്ഥ പ്രകാരം, വിദേശത്ത് ജനിച്ച ഒരു കനേഡിയൻ രക്ഷിതാവ് കുട്ടിയുടെ ജനനത്തിനോ ദത്തെടുക്കലിനോ മുമ്പ് കുറഞ്ഞത് 1,095 ദിവസമെങ്കിലും കാനഡയിൽ ചെലവഴിച്ചിട്ടുണ്ടെങ്കിൽ അവർക്ക് അവരുടെ കുട്ടിക്ക് പൗരത്വം നേടിയെടുക്കാനാവും.

പൗരത്വ നിയമം പരിഷ്ക്കരിക്കാനൊരുങ്ങി കാനഡ; ഇന്ത്യക്കാർക്ക് ഗുണം ചെയ്യുമോ?
ഗാസയില്‍ വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; 24 പേര്‍ കൊല്ലപ്പെട്ടു

ഐആർസിസിക്ക് ഇതിനായി സമയം അനുവദിച്ചു കൊണ്ട് ഇത് നടപ്പാക്കാനുള്ള സമയപരിധി 2026 ജനുവരി വരെ കോടതി നീട്ടി നൽകിയിട്ടുണ്ട്. ഈ പ്രക്രിയ ആരംഭിച്ചു കഴിഞ്ഞാൽ പൗരത്വ അപേക്ഷകളിൽ വർധനവ് ഉണ്ടാകുമെന്നാണ് ഇമിഗ്രേഷൻ അഭിഭാഷകർ പ്രതീക്ഷിക്കുന്നത്. പരിഷ്കരണത്തെ കനേഡിയൻ ഇമിഗ്രേഷൻ ലോയേഴ്‌സ് അസോസിയേഷനും സ്വാഗതം ചെയ്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com