ഏഴ് ബില്യൺ ഡോളർ മൂല്യമുള്ള ചിപ്പുകൾ ചൈനയിലെത്തി; വ്യാപാരത്തിന് പിന്നിൽ ആലീസ് ഹുവാങ്ങ്- ജെൻസൺ ഹുവാങ്ങ് ബന്ധം?

ചൈനീസ് ചാരവനിതയെന്ന് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ സംശയിക്കുന്ന ആലീസ് ഹുവാങ്ങ് എൻവിഡിയ സിഇഒ ജെൻസൺ ഹുവാങ്ങുമായുള്ള ബന്ധം ഉപയോഗിച്ച് 7.5 ബില്യൺ ഡോളർ മൂല്യമുള്ള എൻവിഡിയ എഐ ചിപ്പുകൾ ചൈനീസ് കമ്പനികളിലേക്ക് എത്തിച്ചെന്നാണ് റിപ്പോർട്ട്.
Chips worth seven billion dollars have reached China
ഏഴ് ബില്യൺ ഡോളർ മൂല്യമുള്ള ചിപ്പുകൾ ചൈനയിലെത്തി
Published on: 
Updated on: 

ബീജിങ്: ചൈനീസ് ചാരവനിതയെന്ന് യുഎസ് രഹസ്യാന്വേഷണ ഏജൻസികൾ സംശയിക്കുന്ന ആലീസ് ഹുവാങ്ങുമായുള്ള എൻവിഡിയ സിഇഒ ജെൻസൺ ഹുവാങ്ങിൻ്റെ ബന്ധം ഉപയോഗിച്ച് കുറഞ്ഞത് 7.5 ബില്യൺ ഡോളർ മൂല്യമുള്ള എൻവിഡിയ എഐ ചിപ്പുകൾ ചൈനീസ് കമ്പനികളിലേക്ക് എത്തിയതായി റിപ്പോർട്ട്. 2023 മുതൽ യുഎസ് കയറ്റുമതി നിയന്ത്രണങ്ങൾ മറികടന്ന് ഏകദേശം 2,40,000-ത്തോളം നൂതന ചിപ്പുകൾ ഇത്തരത്തിൽ ചൈനയിൽ എത്തിയതായാണ് വിവരം.

ആലീസ് ഹുവാങ്, അവരുടെ ഭർത്താവ് കാങ് വെയ്, സഹോദരി ഹുവാങ് യു എന്നിവർ ചേർന്ന് ചൈന, സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളിലായി നിരവധി കമ്പനികളുടെ ഒരു ശൃംഖല തന്നെ രൂപീകരിച്ചു. ഇതിൻ്റെ കേന്ദ്രബിന്ദുവായിരുന്ന ഷാങ്ഹായ് സെഞ്ച്വറി ലിറ്റോങ് എന്ന കമ്പനി 2023 ജൂണിൽ സ്ഥാപിതമാവുകയും ഒക്ടോബറോടെ എൻവിഡിയയുടെ പ്രിഫേർഡ് ക്ലൗഡ് പാർട്ണർ പദവി നേടുകയും ചെയ്തു. ഈ പദവി വഴി എൻവിഡിയയുടെ ചിപ്പുകൾക്ക് മുൻഗണനാടിസ്ഥാനത്തിൽ ലഭ്യത ഉറപ്പാക്കാൻ ഇവർക്ക് സാധിച്ചു.

Chips worth seven billion dollars have reached China
ആലീസ് ഒരു വർഷമായി രഹസ്യാന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിൽ, എൻവിഡിയ മേധാവിയുമായുള്ള ബന്ധം അന്വേഷിക്കാൻ എഫ്ബിഐ

സിംഗപ്പൂർ ആസ്ഥാനമായുള്ള മെഗാസ്പീഡ് എന്ന ഡാറ്റാ സെൻ്റർ കമ്പനിയുടെ ഉന്നത എക്സിക്യൂട്ടീവായിരുന്നു ആലീസ് ഹുവാങ്. ഈ കമ്പനിയും അവരുടെ മലേഷ്യൻ ഉപസ്ഥാപനമായ സ്പീഡ്മെട്രിക്സും വഴി കോടിക്കണക്കിന് ഡോളറിൻ്റെ ചിപ്പുകൾ വാങ്ങിക്കൂട്ടി. ജെൻസൺ ഹുവാങ്ങുമായുള്ള അടുത്ത ബന്ധമാണ് ആലീസ് ഹുവാങിനെ സഹായിച്ചതെന്നാണ് റിപ്പോർട്ട്. തായ്‌പേയ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വച്ച് ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ വീചാറ്റ് വഴിയും മറ്റും ഇടപാടുകാരെയും നിക്ഷേപകരെയും കാണിച്ച് എൻവിഡിയ ചിപ്പുകൾ എളുപ്പത്തിൽ ലഭ്യമാക്കാൻ തനിക്ക് സാധിക്കുമെന്ന് ഇവർ അവകാശപ്പെട്ടിരുന്നു.

ട്രംപ് അധികാരമേറ്റതോടെ കയറ്റുമതി നിയന്ത്രണങ്ങൾ കാരണം ചിപ്പുകളുടെ ഓർഡറുകൾ തടസപ്പെടുമ്പോൾ, എൻവിഡിയയിലെയും വിതരണക്കാരിലെയും ഉന്നത ബന്ധങ്ങൾ ഉപയോഗിച്ച് ആലീസ് ഹുവാങ് ചിപ്പുകളുടെ വിതരണം വേഗത്തിലാക്കുകയായിരുന്നു. ചൈനീസ് രഹസ്യാന്വേഷണ വിഭാഗമായ മിനിസ്ട്രി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റി ജെൻസൺ ഹുവാങ്ങിനെ ലക്ഷ്യമിട്ട് ആലീസ് ഹുവാങ്ങിനെ നിയോഗിച്ചതാണോ എന്നും എഫ്ബിഐ അന്വേഷിക്കുന്നുണ്ട്.

അതേസമയം സംഭവം വിവാദമായതോടെ തനിക്ക് വിവാഹേതര ബന്ധമുണ്ടായിരുന്നതായി ജെൻസൺ ഹുവാങ് ജീവനക്കാരോട് സമ്മതിക്കുകയും മാപ്പ് പറഞ്ഞുകൊണ്ട് മെയിൽ അയക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ എൻവിഡിയ ബോർഡ് സ്വതന്ത്ര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാജ്യസുരക്ഷയോ കമ്പനിയുടെ രഹസ്യവിവരങ്ങളോ ചോർന്നിട്ടില്ലെന്നാണ് ബോർഡിൻ്റെ പ്രാഥമിക വിലയിരുത്തൽ.

Chips worth seven billion dollars have reached China
'ഞങ്ങളില്ലെങ്കിൽ ഇസ്രയേൽ ഉണ്ടാവില്ലായിരുന്നു, യുദ്ധച്ചെലവ് മുഴുവൻ തിരിച്ചടയ്ക്കണം'; ഇസ്രയേലിനോടും സഖ്യരാജ്യങ്ങളോടും ഇറാന്‍ യുദ്ധത്തിൻ്റെ ചിലവ് ഈടാക്കാന്‍ ട്രംപ്