നടുക്കം വിട്ടുമാറാതെ വെനസ്വേല; ഇരട്ട ഭൂചലനത്തിൽ വ്യാപക നാശനഷ്ടം, മരണസംഖ്യ കുതിച്ചുയരുന്നു

കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർ നിരവധിയെന്നാണ് രക്ഷാപ്രവർത്തക സംഘത്തിന്റെ വിലയിരുത്തൽ
 നടുക്കം വിട്ടുമാറാതെ വെനസ്വേല; ഇരട്ട ഭൂചലനത്തിൽ വ്യാപക നാശനഷ്ടം, മരണസംഖ്യ കുതിച്ചുയരുന്നു
Published on
Updated on

കാരക്കാസ്: അപ്രതീക്ഷിതമായ ഭൂചലനത്തിന്റെ നടുക്കത്തിൽ നിന്നും വിട്ടുമാറാതെ വിറങ്ങലിച്ചിരിക്കുകയാണ് ലാറ്റിൻ അമേരിക്കൻ രാജ്യമായ വെനസ്വേല. ഉറ്റവരേയും ഉടയവരേയും കണ്ടെത്താനായി തിരച്ചിൽ നടത്തുന്നവരുടെ ദൃശ്യങ്ങളാണ് വെനസ്വേലയിൽ എങ്ങും. ഇരട്ട ഭൂചലനത്തിൽ നടുക്കം വിട്ടുമാറാതെ ലാറ്റിൻ അമേരിക്കൻ രാജ്യമായ വെനസ്വേല. മരണ സംഖ്യ കുതിച്ചുയരുകയാണ്. 900 ത്തിലധികം പേർക്ക് ജീവൻ നഷ്ടമായതായാണ് കണക്കുകൾ. 3000 ത്തിലധികം പേർ പരിക്കേറ്റ് ചികിത്സയിലാണ്.അര ലക്ഷത്തിലധികം പേരെ കാണാനില്ലെന്നും റിപ്പോർട്ടുകളുണ്ട്.

 നടുക്കം വിട്ടുമാറാതെ വെനസ്വേല; ഇരട്ട ഭൂചലനത്തിൽ വ്യാപക നാശനഷ്ടം, മരണസംഖ്യ കുതിച്ചുയരുന്നു
ബഹ്റൈനിൽ ഇറാൻ്റെ ഡ്രോൺ ആക്രമണം; അപലപിച്ച് വിദേശകാര്യമന്ത്രാലയം

കഴിഞ്ഞ ബുധനാഴ്ച വൈകീട്ടാണ് വെനസ്വേലൻ തീരമേഖലയിൽ ഇരട്ടഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 75, 71 അളവിൽ രേഖപ്പെടുത്തിയ ഭൂകമ്പം കനത്ത നാശനഷ്ടമാണ് വിതച്ചത്. കുതിച്ചുയരുന്ന മരണ സംഖ്യ ഏറെ ആശങ്കയുണർത്തുന്നുണ്ട്. കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർ നിരവധിയെന്നാണ് രക്ഷാപ്രവർത്തക സംഘത്തിന്റെ വിലയിരുത്തൽ. തകർന്ന കെട്ടിടങ്ങൾക്കിടയിൽ നിന്നും തന്റെ കുഞ്ഞിനെ രക്ഷപ്പെടുത്താൻ ശ്രമിച്ച അമ്മയ്ക്ക് ദാരുണാന്ത്യം സംഭവിച്ചത് ലോകമൊട്ടാകെ വേദനയോടെ കാണുകയാണ്.

ആശങ്കകൾക്കും ദുഃഖത്തിനുമപ്പുറം ആശ്വാസമായി ചില അതിജീവന വാർത്തകളും പ്രതീക്ഷ നൽകുന്നുണ്ട്. ഭൂകമ്പത്തിൽ തകർന്നുവീണ കെട്ടിടങ്ങൾക്കുള്ളിൽ നിന്നും പോറൽ പോലും ഏൽക്കാതെ ഒരു കുഞ്ഞ് രക്ഷപ്പെട്ടതും ഭൂചലനത്തിനിടെ പ്രസവവേദന വന്ന യുവതി സുരക്ഷിതമായി കുഞ്ഞിന് ജന്മം നൽകിയതും ജീവന് വേണ്ടി കേണുകരഞ്ഞ നായയെ രക്ഷപ്പെടുത്തിയതും ദുരന്തത്തിന്റെ നീറ്റൽ കുറയ്ക്കുന്നുണ്ട്.

 നടുക്കം വിട്ടുമാറാതെ വെനസ്വേല; ഇരട്ട ഭൂചലനത്തിൽ വ്യാപക നാശനഷ്ടം, മരണസംഖ്യ കുതിച്ചുയരുന്നു
''Donald Trump Avenue'', ഹൈദരാബാദില്‍ ട്രംപിന്റെ പേരില്‍ റോഡ്; നന്ദി അറിയിച്ച് യുഎസ് പ്രസിഡന്റ്

തുടർ ഭൂചലനങ്ങളിൽ തളർന്നിരിക്കുന്ന വെനസ്വേലയ്ക്ക് സഹായ ഹസ്തവുമായി ഇന്ത്യയും രംഗത്തെത്തിയിട്ടുണ്ട്. സ്പാനിഷിൽ 'സൗഹൃദം' എന്ന് അർഥം വരുന്ന 'അമിസ്താദ്' എന്നപേരിലുള്ള ദൗത്യത്തിന്‍റെ ഭാഗമായി അടിയന്തര വൈദ്യ സഹായം ഉൾപ്പെടെയുള്ളവ വെനസ്വേലയ്ക്ക് നൽകാൻ ഇന്ത്യൻ സംഘം പുറപ്പെട്ടു കഴിഞ്ഞു. നടുക്കത്തിൽ നിന്നും വിട്ടുമാറാത്ത വെനസ്വേലയിൽ വെള്ളിയാഴ്ച വൈകീട്ട് വീണ്ടും ഭൂചലനമുണ്ടായത് ഏറെ ആശങ്കയുണർത്തുകയാണ്. റിക്ടർ സ്കെയിലിൽ 4.8 തീവ്രത രേഖപ്പടുത്തിയ ഭൂചലനമാണുണ്ടായത്.

News Malayalam 24x7
newsmalayalam.com