ട്രംപിന്റെ യുദ്ധാധികാരങ്ങള്‍ നിയന്ത്രിക്കണം; സെനറ്റില്‍ നീക്കങ്ങളുമായി ഡെമോക്രാറ്റുകള്‍

ബുധനാഴ്ച മറ്റൊരു വോട്ടെടുപ്പ് കൂടി നടത്താനാണ് സെനറ്റിലെ ഡെമോക്രാറ്റുകളുടെ നീക്കം
Donald-Trump
Source: Social Media
Published on
Updated on

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ യുദ്ധാധികാരങ്ങള്‍ നിയന്ത്രിക്കാനുള്ള നീക്കം തുടര്‍ന്ന് ഡെമോക്രാറ്റുകള്‍. ട്രംപിന്റെ അധികാരങ്ങള്‍ നിയന്ത്രിക്കുന്നതിനായി യുഎസ് സെനറ്റില്‍ വീണ്ടും വോട്ടെടുപ്പ് നടത്താനാണ് ഡെമോക്രാറ്റുകളുടെ നീക്കം.

ഇറാന്‍ ട്രംപ് തുടരുന്ന അന്യായ യുദ്ധം അവസാനിപ്പിക്കാന്‍ ബുധനാഴ്ച മറ്റൊരു വോട്ടെടുപ്പ് കൂടി നടത്താനാണ് സെനറ്റിലെ ഡെമോക്രാറ്റുകളുടെ പദ്ധതി. ട്രംപിന്റെ തന്നിഷ്ടപ്രകാരമുള്ള യുദ്ധം വിദേശത്തുള്ള അമേരിക്കക്കാരുടെ ജീവന്‍ അപകടത്തിലാക്കുകയും നാട്ടിലെ ജനങ്ങളെ വിലക്കയറ്റം മൂലം വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് യുദ്ധാധികാര പ്രമേയം അവതരിപ്പിച്ച ടമ്മി ഡക് വര്‍ത്ത് പറഞ്ഞു.

Donald-Trump
'ഇന്ത്യയിലെ ജനങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു'; സംഘർഷങ്ങൾക്കിടെ ട്രംപുമായി ഫോണിൽ സംസാരിച്ച് നരേന്ദ്ര മോദി

ഇല്ലിനോയിയില്‍ നിന്നുള്ള ഡെമോക്രാറ്റിക് സെനറ്ററാണ് ടമ്മി. യുഎസിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ഇനിയൊരു ആഘാതം കൂടി ഏല്‍ക്കുന്നതിനും, കൂടുതല്‍ ജീവന്‍ നഷ്ടപ്പെടുന്നതിനും മുമ്പ് സെനറ്റ് അതിന്റെ ഭരണഘടനാപരമായ കടമ നിറവേറ്റി, യുദ്ധം ഉടനടി അവസാനിപ്പിക്കാന്‍ വോട്ട് ചെയ്യണമെന്നും ടമ്മി ആവശ്യപ്പെട്ടു.

യുഎസ് ഭരണഘടന അനുസരിച്ച് യുദ്ധം പ്രഖ്യാപിക്കാനുള്ള അധികാരം പ്രസിഡന്റിനല്ല, മറിച്ച് കോണ്‍ഗ്രസിനാണ്.

സൈനിക നടപടികള്‍ ആരംഭിക്കുന്നതിന് മുമ്പ് കോണ്‍ഗ്രസിന്റെ അനുമതി വാങ്ങാന്‍ ട്രംപിനെ നിര്‍ബന്ധിക്കുന്നതിനായി സെനറ്റിലെയും ജനപ്രതിനിധി സഭയിലെയും ഡെമോക്രാറ്റുകള്‍ പലതവണ യുദ്ധാധികാര പ്രമേയങ്ങള്‍ പാസാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ സെനറ്റിലും ഹൗസിലും ചെറിയ ഭൂരിപക്ഷമുള്ള ട്രംപിന്റെ സഹപ്രവര്‍ത്തകരായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങള്‍ ഈ നീക്കങ്ങളെ തടയുകയായിരുന്നു.

യുദ്ധം തുടരുന്നിടത്തോളം കാലം എല്ലാ ആഴ്ചയും ഈ വിഷയം വോട്ടെടുപ്പിന് കൊണ്ടുവരുന്നത് തുടരുമെന്ന് ന്യൂയോര്‍ക്കില്‍ നിന്നുള്ള ഡെമോക്രാറ്റും സെനറ്റ് മൈനോറിറ്റി ലീഡറുമായ ചക്ക് ഷുമറും വ്യക്തമാക്കിയിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com