വാഷിങ്ടണ്‍: ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് പ്രവേശനം നിയന്ത്രിച്ചുള്ള പുതിയ ഉത്തരവില്‍ ഒപ്പ് വെച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇതോടെ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങളുടെ എണ്ണം പന്ത്രണ്ടില്‍ നിന്നും പത്തൊമ്പതായി.
യുഎസിന്റെ സുരക്ഷ ഉറപ്പാക്കാനാണ് നടപടിയെന്നാണ് വൈറ്റ് ഹൗസിന്റെ വിശദീകരണം. സിറിയ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കാണ് പ്രവേശന വിലക്ക്.
പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയ ഏഴ് രാജ്യങ്ങള്‍:
സിറിയ
ബുര്‍ക്കിന ഫാസോ
മാലി
നൈജര്‍
ദക്ഷിണ സുഡാന്‍
ലാവോസ്
സിയറ ലിയോണ്‍
ഐഎസ് ആക്രമണത്തില്‍ രണ്ട് യുഎസ് സൈനികര്‍ ഉള്‍പ്പെടെയുള്ളവര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് സിറിയക്ക് വിലക്കേര്‍പ്പെടുത്തിയത്. നേരത്തെ, അഫ്ഗാനിസ്ഥാന്‍, ബര്‍മ്മ, ചാഡ്, റിപ്പബ്ലിക് ഓഫ് കോംഗോ, ഇക്വറ്റോറിയല്‍ ഗിനിയ, എറിത്രിയ, ഹെയ്തി, ഇറാന്‍, ലിബിയ, സൊമാലിയ, സുഡാന്‍, യെമന്‍ എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ക്കും വിലക്കേര്‍പ്പെടുത്തിയിരുന്നു.
ഇതോടൊപ്പം, പലസ്തീന്‍ അതോറിറ്റി നല്‍കിയ യാത്രാ രേഖകള്‍ കൈവശം വച്ചിരിക്കുന്ന വ്യക്തികള്‍ക്ക് ട്രംപ് ഭരണകൂടം പൂര്‍ണ്ണ നിയന്ത്രണങ്ങളും പ്രവേശന നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വെനസ്വേല, നൈജീരിയ, സിംബാബ് വേ തുടങ്ങിയ രാജ്യങ്ങളിലുള്ളവര്‍ക്ക് ഭാഗിക നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ട്രംപ് ഭരണകൂടം 'ഉയര്‍ന്ന അപകടസാധ്യതയുള്ള രാജ്യങ്ങള്‍' പട്ടികയില്‍ ഉള്‍പ്പെടുത്തിയവ:
ബുറുണ്ടി
ക്യൂബ
ടോഗോ
വെനിസ്വേല
അംഗോള
ആന്റിഗ്വയും ബാര്‍ബുഡയും
ബെനിന്‍
കോട്ട് ഡി ഐവയര്‍
ഡൊമിനിക്ക
ഗാബണ്‍
ദി ഗാംബിയ
മലാവി
മൗറിറ്റാനിയ
നൈജീരിയ
സെനഗല്‍
ടാന്‍സാനിയ
ടോംഗ
സാംബിയ
സിംബാബ്‌വേ
തുര്‍ക്ക്‌മെനിസ്ഥാനെ പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.