"മുന്‍കാലങ്ങളില്‍ ഇന്ത്യ യുഎസിനെ മുതലെടുത്തു, മോദിയുമായി നല്ല ബന്ധം"; ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ യാഥാര്‍ഥ്യമാകുമെന്ന സൂചന നല്‍കി ട്രംപ്

വ്യാപാര കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി ഇന്ത്യയിലെത്തിയ യുഎസ് സംഘം ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് ഡോണള്‍ഡ് ട്രംപിന്റെ പ്രതികരണം.
"മുന്‍കാലങ്ങളില്‍ ഇന്ത്യ യുഎസിനെ മുതലെടുത്തു, മോദിയുമായി നല്ല ബന്ധം"; ഇന്ത്യ-യുഎസ് വ്യാപാര കരാര്‍  യാഥാര്‍ഥ്യമാകുമെന്ന സൂചന നല്‍കി ട്രംപ്
Published on
Updated on

വാഷിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിയും ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ യാഥാര്‍ഥ്യമാകുമെന്ന് സൂചന നല്‍കിയും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പ്രധാനമന്ത്രിയെ ഇഷ്ടമാണെന്നും മോദിയുമായി നല്ല സൗഹൃദമുണ്ടെന്നും വൈറ്റ് ഹൗസില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് പ്രതികരിച്ചു.

'എനിക്ക് പ്രധാനമന്ത്രിയെ ഒരുപാട് ഇഷ്ടമാണ്. അദ്ദേഹം എന്റെ നല്ല സുഹൃത്താണ്. ഞങ്ങള്‍ നല്ല നിലയിലാണ് പോകുന്നത്. ഞങ്ങള്‍ തമ്മില്‍ നല്ല ബന്ധമാണ്,' ട്രംപ് പറഞ്ഞു.

"മുന്‍കാലങ്ങളില്‍ ഇന്ത്യ യുഎസിനെ മുതലെടുത്തു, മോദിയുമായി നല്ല ബന്ധം"; ഇന്ത്യ-യുഎസ് വ്യാപാര കരാര്‍  യാഥാര്‍ഥ്യമാകുമെന്ന സൂചന നല്‍കി ട്രംപ്
ശ്രീലങ്കയിൽ വൃദ്ധ സദനത്തിൽ തീ പിടിത്തം; 12 പേർക്ക് ദാരുണാന്ത്യം

മുന്‍കാലത്തെ വ്യത്യാസങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍, ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുന്‍കാലങ്ങളില്‍ ഇന്ത്യ യുഎസിനെ മുതലെടുത്തു. യുഎസിന് മേല്‍ വലിയ താരിഫ് ചുമത്തി. ഇത് തിരിച്ച് ഇന്ത്യയെ മുതലെടുക്കാനുള്ള സമയമാണെന്നും വൈറ്റ് ഹൗസിലെ വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് വ്യക്തമാക്കി.

'വര്‍ഷങ്ങളോളം ഇന്ത്യ യുഎസിനെ ചൂഷണം ചെയ്യുകയായിരുന്നു. അവര്‍ ഞങ്ങള്‍ക്ക് മേല്‍ ഭീമമായ നികുതികള്‍ ചുമത്തുകയും ഒന്നും നല്‍കാതിരിക്കുകയും ചെയ്തു. ഇപ്പോള്‍ അത് കൃത്യം വിപരീതമായി മാറിയിരിക്കുന്നു. ഞങ്ങള്‍ ഇന്ത്യയില്‍ നിന്ന് ധാരാളം പണം സമ്പാദിക്കുന്നുണ്ട്. എങ്കിലും ഞങ്ങള്‍ ഒരു കരാറിലെത്തും,' ട്രംപ് പറഞ്ഞു.

"മുന്‍കാലങ്ങളില്‍ ഇന്ത്യ യുഎസിനെ മുതലെടുത്തു, മോദിയുമായി നല്ല ബന്ധം"; ഇന്ത്യ-യുഎസ് വ്യാപാര കരാര്‍  യാഥാര്‍ഥ്യമാകുമെന്ന സൂചന നല്‍കി ട്രംപ്
ഇസ്രയേൽ-ലെബനൻ വെടിനിർത്തൽ ധാരണയായി: സ്ഥിരീകരിച്ച് യുഎസ്

വ്യാപാര കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി ഇന്ത്യയിലെത്തിയ യുഎസ് സംഘം ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് ഡോണള്‍ഡ് ട്രംപിന്റെ പ്രതികരണം.

News Malayalam 24x7
newsmalayalam.com