കിരീടം വെച്ച് മനുഷ്യ വിസര്‍ജ്യം വര്‍ഷിക്കുന്ന ട്രംപ്; യുഎസിലെ 'നോ കിങ്‌സ്' പ്രതിഷേധക്കാരെ പരിഹസിച്ച് പ്രസിഡന്റ്

'താന്‍ രാജാവല്ല' എന്ന് പറഞ്ഞ ട്രംപ്, പിന്നാലെ കിരീടവും വെച്ചുള്ള സ്വന്തം എഐ വീഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചു
screengrab
screengrab
Published on

വാഷിങ്ടണ്‍: യുഎസില്‍ നടക്കുന്ന 'നോ കിങ്‌സ്' പ്രതിഷേധങ്ങളെ പരിഹസിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സ്വന്തം എഐ ജനറേറ്റഡ് വീഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചാണ് അമേരിക്കന്‍ പ്രസിഡന്റ് രാജ്യത്ത് പ്രതിഷേധിക്കുന്ന ജനങ്ങളെ പരിഹസിച്ചത്.

ട്രംപിന്റെ കുടിയേറ്റ, വിദ്യാഭ്യാസ നയങ്ങള്‍ക്കെതിരെയാണ് 'നോ കിങ്‌സ്' പ്രതിഷേധം. രാജ്യത്തെ ഏകാധിപത്യത്തിലേക്ക് കൊണ്ടുപോകുന്നു എന്ന് ആരോപിച്ചുള്ള പ്രതിഷേധങ്ങളെ തീര്‍ത്തും അവഗണിക്കുന്ന രീതിയാണ് ട്രംപ് സ്വീകരിച്ചത്.

screengrab
"ട്രംപ് രാജാവല്ല, സ്വേച്ഛാധിപതി"; യുഎസിൽ നാളെ 2700 കേന്ദ്രങ്ങളിൽ ബഹുജന പ്രതിഷേധം നടത്താൻ 'നോ കിങ്സ്'

'താന്‍ രാജാവല്ല, രാജാവാകാന്‍ ഇതെന്താ നാടകമാണോ?' എന്ന് ചോദിച്ച ട്രംപ്, അതിനു പിന്നാലെ കിരീടവും വെച്ചുള്ള സ്വന്തം എഐ വീഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചു. കിരീടം വെച്ച് പ്രതിഷേധക്കാരെ നേരിടുന്ന വീഡിയോകളാണ് ട്രംപിന്റെ ട്രൂത്ത് പോസ്റ്റില്‍ നിറയെ.

ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച ഒരു വീഡിയോയില്‍ കിരീടം വെച്ച് 'കിങ് ട്രംപ്' എന്നെഴുതിയ ഫൈറ്റര്‍ ജെറ്റില്‍ കയറിയിരുന്ന് പ്രതിഷേധക്കാര്‍ക്കു മേല്‍ മനുഷ്യ വിസര്‍ജ്യം വര്‍ഷിക്കുന്നതായാണ് ഒരു വീഡിയോ. ഈ വീഡിയോയില്‍ ട്രംപിന്റെ സ്ഥിരം വിമര്‍ശകനായ ഡെമാക്രാറ്റിക് ആക്ടിവിസ്റ്റ് ഹാരി സിസണിനേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് പങ്കുവെച്ച മറ്റൊരു എഐ വീഡിയോയില്‍ കിരീടവും വാളും പിടിച്ചു നില്‍ക്കുന്ന ട്രംപിന് മുന്നില്‍ മുന്‍ സ്പീക്കര്‍ നാന്‍സി പെലോസിയും മറ്റ് ഡെമോക്രാറ്റുകളും മുട്ടുകുത്തി നില്‍ക്കുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്. ഈ വീഡിയോ ട്രംപും റീഷെയര്‍ ചെയ്തിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com