യുക്രെയ്നിൽ ട്രെയിനിന് നേരെ ഡ്രോണാക്രമണം: 13 പേർ കൊല്ലപ്പെട്ടു

ദ്‌നിപ്രോയിൽ നിന്നും സപോരിഷിയലിലേക്ക് പോകുകയായിരുന്ന ട്രെയിനിന് നേരെയാണ് ആക്രമണമുണ്ടായത്
യുക്രെയ്നിൽ ട്രെയിനിന് നേരെ ഡ്രോണാക്രമണം: 13 പേർ കൊല്ലപ്പെട്ടു
Source: X
Published on: 
Updated on: 

കീവ്: യുക്രെയ്നിൽ ട്രെയിനിന് നേരെയുണ്ടായ റഷ്യൻ ഡ്രോണാക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. മധ്യയുക്രെയ്നിലെ ദ്‌നിപ്രോയിൽ നിന്നും സപോരിഷിയലിലേക്ക് പോകുകയായിരുന്ന ട്രെയിനിന് നേരെയാണ് ആക്രമണമുണ്ടായത്.

യാത്രക്കാരുമായി സപോരിഷിയയിലേക്ക് പുറപ്പെടാൻ തയ്യാറെടുക്കുകയായിരുന്ന തയ്യാറെടുക്കവെ പ്ലാറ്റ്‌ഫോമിൽ ജെറ്റ് പവർ ഡ്രോൺ ഇടിക്കുകയായിരുന്നു. അപകട സാധ്യത മുന്നറിയിപ്പ് ഉണ്ടായിട്ടും നിരവധി ആളുകൾ പ്ലാറ്റ്ഫോമിൽ ഉണ്ടായിരുന്നുവെന്നും സംസ്ഥാന റെയിൽ കമ്പനി ഉക്രസാലിസ്‌നിറ്റ്‌സിയ വ്യക്തമാക്കി.

യുക്രെയ്നിൽ ട്രെയിനിന് നേരെ ഡ്രോണാക്രമണം: 13 പേർ കൊല്ലപ്പെട്ടു
പോലീസിനെ വെട്ടിച്ച് വ്യാജ നമ്പര്‍ പ്ലേറ്റ് വാഹനങ്ങൾ; അർജന്റീന വഴി സിനിമാറ്റിക് പലായനം ; ട്രംപിന്‍റെ സഹായത്തില്‍ ഫ്ലാവിയോ ബോൾസൊനാരോ ബ്രസീല്‍ വിട്ടത് നാടകീയമായി !

ആക്രമണം നടന്നതിന് പിന്നാലെ സ്ഥലത്ത് വൈദ്യസഹായം ഏർപ്പെടുത്തിയതായി ദ്നിപ്രോപെട്രോവ്സ്ക് ഒബ്ലാസ്റ്റ് ഗവർണർ ഒലെക്സാണ്ടർ ഹാൻഷ വ്യക്തമാക്കി. പാസഞ്ചർ ട്രെയിനുകളടക്കം യുക്രെയ്‌നിന്റെ റെയിൽവേ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ടുള്ള റഷ്യയുടെ ശ്രമങ്ങളിൽ ഏറ്റവും പുതിയതാണ് ദ്നിപ്രോയ്‌ക്കെതിരായ ആക്രമണം.

News Malayalam 24x7
newsmalayalam.com