എബോള വ്യാപനം: 220 ഓളം പേര്‍ മരണപ്പെട്ടെന്ന് ലോകാരോഗ്യ സംഘടന

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ അതിര്‍ത്തിയിലുള്ള രാജ്യങ്ങള്‍ ഉടന്‍ നടപടി എടുക്കണമെന്നും അഥനം പറഞ്ഞു.
എബോള വ്യാപനം: 220 ഓളം പേര്‍ മരണപ്പെട്ടെന്ന് ലോകാരോഗ്യ സംഘടന
Published on
Updated on

എബോള വ്യാപനത്തില്‍ ഇതുവരെ ആഗോല തലത്തില്‍ 220 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തെന്ന് ലോകാരോഗ്യ സംഘടന. എബോള വ്യാപിക്കുന്നത് തടയുന്നതിനായുള്ള നടപടികള്‍ സ്വീകരിച്ച് വരുന്നുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ പകര്‍ച്ചവ്യാധി അതിനെയും മറികടക്കുന്ന സാഹചര്യമാണെന്നും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനം ഗബ്രിയേസസ് പറഞ്ഞു.

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ അതിര്‍ത്തിയിലുള്ള രാജ്യങ്ങള്‍ ഉടന്‍ നടപടി എടുക്കണമെന്നും അഥനം പറഞ്ഞു. തിങ്കളാഴ്ച ഉഗാണ്ടയില്‍ രണ്ട് എബോള കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച കേസുകളുടെ എണ്ണം ഏഴായി.

എബോള വ്യാപനം: 220 ഓളം പേര്‍ മരണപ്പെട്ടെന്ന് ലോകാരോഗ്യ സംഘടന
പാരാഗ്ലൈഡിങ്ങിനിടെ വിമാനം ഇടിച്ച് അപകടം, അത്ഭുതകരമായി രക്ഷപ്പെട്ട് യുവതി; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

കോംഗോയില്‍ ഇതുവരെ 900 പേര്‍ക്കെങ്കിലും രോഗബാധയുണ്ടെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തില്‍ രാജ്യത്ത് നിന്നും ഇന്ത്യയിലേക്ക് വരുന്ന വിമാന യാത്രക്കാര്‍ക്കായി ഡിജിസിഎ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

അതിര്‍ത്തി കടന്നുള്ള രോഗവ്യാപനം തടയുന്നതിനും രോഗബാധ മുന്‍കൂട്ടി തിരിച്ചറിയുന്നതിനും വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കാനാണ് നിലവില്‍ പുതിയ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ശരീരസ്രവങ്ങളിലൂടെയുള്‌ല നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് എബോള പടരുക. ഗുരുതരമായ രക്തസ്രാവത്തിനും അവയവങ്ങളുടെ പ്രവര്‍ത്തന വൈകല്യത്തിനും കാരണമാവുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്യാം.

News Malayalam 24x7
newsmalayalam.com