ഫ്‌ളോറിഡയിലെ വിമാനാപകടം; കൊല്ലപ്പെട്ടത് ടെക് കമ്പനി സിഇഒയും കുടുംബവും

തകർന്ന് വീണത് രണ്ട് മില്യൺ ഡോളറിന്റെ സ്വകാര്യ വിമാനം. ടെക് കമ്പനി സിഇഒയ്ക്കും കുടുംബത്തിനും ദാരുണാന്ത്യം
Florida private jet crash that killed tech entrepreneur Adam Robinson and family
Adam Robinson Florida Plane Crash
Published on: 
Updated on: 

വാഷിങ്ടണ്‍: ഫ്ളോറിഡയില്‍ സ്വകാര്യ ജെറ്റ് വിമാനം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ടവരില്‍ പ്രമുഖ ടെക് സംരംഭകനും മള്‍ട്ടിമില്യണയറുമായ ആദം റോബിന്‍സണും കുടുംബവും. ആദം റോബിന്‍സണ്‍ (44), ഭാര്യ ഹെലന്‍ ഷാര്‍പ്പ്, ഇവരുടെ രണ്ട് കുട്ടികള്‍ എന്നിവരുള്‍പ്പെടെ ഒമ്പത് പേരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്.

ടെക് കമ്പനിയായ Retention.comന്റെ സ്ഥാപകനും സിഇഒയുമായ ആദം റോബിന്‍സണും കുടുംബവും സഞ്ചരിച്ച വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ഫ്‌ളോറിഡയിലെ പാം ബീച്ച് കൗണ്ടിയിലുണ്ടായ അപകടത്തെ കുറിച്ചുള്ള ഫെഡറല്‍ ഏജന്‍സികളുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. രണ്ട് മില്യണ്‍ ഡോളറിന്റെ ചാര്‍ട്ടേഡ് വിമാനം ആകാശത്ത് വെച്ചു തന്നെ തകരാന്‍ തുടങ്ങിയിരുന്നതായാണ് ഫെഡറല്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍.

വെസ്റ്റ് പാം ബീച്ചിന് 11 കിലോമീറ്റര്‍ തെക്ക്-പടിഞ്ഞാറായുള്ള മൊബൈല്‍ ഹോം പാര്‍ക്കിന് സമീപമാണ് വിമാനം തകര്‍ന്ന് വീണത്. മോശം കാലാവസ്ഥയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. വിമാനത്തിന് എന്തെങ്കിലും സാങ്കേതിക തകരാറുകള്‍ ഉണ്ടായിരുന്നോ എന്നതും പരിശോധിച്ചുവരികയാണ്.

ആദം റോബിന്‍സണും കുടുംബത്തിനുമൊപ്പം ഇവരുടെ സുഹൃത്തുക്കളായ ചാര്‍മി ഫെര്‍, കുട്ടികളുടെ ആയ അനീറ്റ മരിയ അപെല്ലിഡോ സെറ്റിന എന്നിവരും വിമാനത്തിലുണ്ടായിരുന്നു. വിമാനത്തിന്റെ കമാന്‍ഡിങ് പൈലറ്റായ ജെഫ് ഗ്രിഗറി (55), സഹ പൈലറ്റ് നതാലിയ (20) എന്നിവരും അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു.

Florida private jet crash that killed tech entrepreneur Adam Robinson and family
"വിമാനം തകരാന്‍ പോകുന്നു"; പൈലറ്റിന്റെ മുന്നറിയിപ്പിന് പിന്നാലെ താഴേക്ക് പതിച്ചു, 9 പേര്‍ക്ക് ദാരുണാന്ത്യം

എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റെക്കോര്‍ഡിങ്ങുകള്‍ പ്രകാരം, വിമാനത്തില്‍ ഐസ് രൂപപ്പെടുന്നുണ്ടെന്നും 700 അടിയോളം ഉയരത്തില്‍ ശക്തമായ കുലുക്കം അനുഭവപ്പെടുന്നുണ്ടെന്നും 20 കാരിയായ കോ-പൈലറ്റ് നതാലിയ ഗഡേല്‍ഹ ഫില്‍ഗെയ്റാസ് അറിയിച്ചിരുന്നു.

ആദ്യഘട്ടത്തില്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്ന പ്രശ്‌നങ്ങളെന്നാണ് സഹ പൈലറ്റ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, വളരെ പെട്ടെന്ന് കാര്യങ്ങള്‍ വഷളാകുകയായിരുന്നു. നിമിഷങ്ങള്‍ക്കകം ക്രൂവിന് നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്തു.

2000 അടി കൂടി ഉയരത്തില്‍ പറക്കാന്‍ അനുമതി തേടിയ പൈലറ്റ്, പിന്നീട് വേഗത അതിവേഗം കുറയുന്നതായും മെയ് ഡേ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. മിനുട്ടില്‍ 10,000 അടി താഴേക്ക് പതിക്കുന്നുവെന്ന് അറിയിച്ച പൈലറ്റ്, വിമാനം നിലത്തേക്ക് ഇടിച്ചിറങ്ങാന്‍ പോകുകയാണെന്നാണ് അവസാനം അയച്ച സന്ദേശം.

വിമാനം വിമാനം വശത്തേക്ക് ചരിഞ്ഞ് കുത്തനെ താഴേക്ക് പതിച്ച് പൊട്ടിത്തെറിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വിമാനം അന്തരീക്ഷത്തില്‍ വെച്ച് തകര്‍ന്നുതുടങ്ങിയതിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ് നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് വ്യക്തമാക്കുന്നത്.

ടര്‍ബുലന്‍സിനിടയിലോ കുത്തനെ താഴേക്ക് പതിക്കുമ്പോഴോ വിമാനത്തിന്റെ വാലിന്റെ പ്രധാന ഭാഗങ്ങള്‍ നഷ്ടപ്പെട്ടിരിക്കാമെന്നും ഇതാകാം വിമാനം നിയന്ത്രിക്കാന്‍ കഴിയാതെ മിസൈല്‍ പോലെ താഴേക്ക് പതിച്ചതെന്നുമാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

ടെക്സസിലെ ഓസ്റ്റിന്‍-ബര്‍ഗ്സ്ട്രോം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ബഹാമാസിലേക്ക് പുറപ്പെട്ട വിമാനമാണ് അപകടത്തില്‍പെട്ടത്. വിമാനം 35,000 അടി ഉയരത്തില്‍ കിഴക്കോട്ട് സഞ്ചരിക്കുമ്പോള്‍ കനത്ത കാറ്റും ഐസ് മഴയും പൈലറ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.