സിന്ധു നദീജല കരാർ ലംഘിച്ചാൽ യുദ്ധം; ഇന്ത്യക്കെതിരെ ഭീഷണിയുമായി പാകിസ്ഥാൻ മുൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരി

മറ്റൊരു യുദ്ധം ഉണ്ടായാൽ പാകിസ്ഥാൻ തങ്ങളുടെ ആറ് നദികളും തിരിച്ചുപിടിക്കേണ്ടിവരുമെന്ന് ഇന്ത്യക്ക് മുന്നറിയിപ്പ് നൽകി.
Bilawal Bhutto Zardari
Bilawal Bhutto ZardariSource; X, AFP
Published on

സിന്ധു നദീജല കരാർ ലംഘിച്ചാൽ ഇന്ത്യക്കെതിരെ യുദ്ധം നടത്തുമെന്ന് ഭീഷണി ഉയർത്തി പാകിസ്ഥാൻ മുൻ വിദേശകാര്യ ബിലാവൽ ഭൂട്ടോ സർദാരി. "യുദ്ധമുണ്ടായാൽ മോദിയെ നേരിടാനുള്ള കരുത്ത് പാകിസ്ഥാൻ ജനതയ്ക്കുണ്ട്," എന്ന് പറഞ്ഞ ബിലാവൽ, മറ്റൊരു യുദ്ധം ഉണ്ടായാൽ പാകിസ്ഥാന് തങ്ങളുടെ ആറ് നദികളും തിരിച്ചുപിടിക്കേണ്ടിവരുമെന്ന് ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകി.

സിന്ധ് സർക്കാരിന്റെ സാംസ്കാരിക വകുപ്പ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെ, സിന്ധു നദിയിലെ വെള്ളം പാകിസ്ഥാനിൽ നിന്ന് വഴിതിരിച്ചുവിടുന്നത് രാജ്യത്തിന്റെ, പ്രത്യേകിച്ച് സിന്ധിന്റെ, ചരിത്രം, സംസ്കാരം, നാഗരികത എന്നിവയ്‌ക്കെതിരായ ആക്രമണമാണെന്ന് ബിലാവൽ ഭൂട്ടോ ആരോപിച്ചു. ഈ വർഷം മെയ് മാസത്തിൽ നടന്ന സൈനിക ഏറ്റുമുട്ടലിൽ ഇന്ത്യയ്ക്കേറ്റ തിരിച്ചടിക്കുള്ള മറുപടിയായിരുന്നു ഈ "ജല ആക്രമണം" എന്നും മുൻ പാക് വിദേശകാര്യമന്ത്രി കൂട്ടിച്ചേർത്തു. ദി എക്സ്പ്രസ് ട്രിബ്യൂണാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Bilawal Bhutto Zardari
ചൈനയ്ക്ക് സാവകാശം; അധിക തീരുവ 90 ദിവസത്തേക്ക് മരവിപ്പിച്ച് ഡൊണാള്‍ഡ് ട്രംപ്

സിന്ധു നദി ഇന്ത്യയുടെ സ്വത്തല്ലെന്നും അണക്കെട്ട് നിർമിച്ചാൽ തകർക്കുമെന്നുമായിരുന്നു അസിം മുനീറിൻ്റെ ഭീഷണി. പാകിസ്ഥാന്‍ മുങ്ങിത്താഴുകയാണെന്ന് തോന്നിയാൽ, ലോകത്തിൻ്റെ പകുതിയും നശിപ്പിക്കുമെന്നും അസിം മുന്നറിയിപ്പ് നല്‍കിയിരുന്നു. വ്യവസായിയും ഓണററി കോൺസുലുമായ അദ്‌നാൻ അസദ്, യുഎസിലെ ടാമ്പയിൽ നടത്തിയ അത്താഴവിരുന്നിലായിരുന്നു അസിം മുനീറിന്റെ പരാമർശം.

പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീറിൻ്റെ ആണവയുദ്ധ ഭീഷണിക്കു പിറകെയാണ് ബിലാവൽ ബൂട്ടോയുടെ പ്രസ്താവന. ഇന്ത്യയുമായി ഭാവിയിൽ ഒരു യുദ്ധമുണ്ടായാൽ പാകിസ്ഥാൻ തങ്ങളുടെ ആണവായുധങ്ങൾ ഉപയോഗിച്ച് ഇന്ത്യയെയും "ലോകത്തിന്റെ പകുതിയെയും" തകർക്കുമെന്ന് ഫീൽഡ് മാർഷൽ മുനീർ പറഞ്ഞതായി റിപ്പോർട്ട് വന്നതിന് പിന്നാലെയാണ് മുൻ പാകിസ്ഥാൻ വിദേശകാര്യ മന്ത്രിയുടെ ഭീഷണി. "ഞങ്ങള്‍ ഒരു ആണവരാഷ്ട്രമാണ്. ഞങ്ങള്‍ മുങ്ങിത്താഴുകയാണെന്ന് തോന്നിയാല്‍, ലോകത്തിന്റെ പകുതിയും ഞങ്ങള്‍ കൂടെ കൊണ്ടുപോകും," പാക് കരസേനാ മേധാവി പറഞ്ഞു. ആദ്യമായാണ് യുഎസിന്റെ മണ്ണില്‍ ഒരു മൂന്നാം രാജ്യം ആണവഭീഷണി മുഴക്കുന്നത്.

Bilawal Bhutto Zardari
ഇനി എത്ര മാധ്യമ പ്രവർത്തകരാണ് ഗാസയില്‍ ഇസ്രയേലിന്റെ ഹിറ്റ്‍‌‌ലിസ്റ്റിലുള്ളത്?

എന്നാൽ സിം മുനീറിൻ്റെ ആണവയുദ്ധ ഭീഷണി തള്ളിക്കൊണ്ടാണ് ഇന്ത്യ പ്രതികരിച്ചത്. ആണവയുദ്ധ ഭീഷണി പാകിസ്ഥാൻ്റെ ഗിമ്മിക്ക് മാത്രമാണ്. ആണവയുദ്ധ ഭീഷണി പാകിസ്ഥാൻ്റെ നിരുത്തരവാദ സമീപനത്തെ തുറന്നു കാണിക്കുന്നുവെന്നും ഭീഷണിക്ക് വഴങ്ങില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.ആണവായുധം കൈവശം വെയ്ക്കുന്ന ഉത്തരവാദിത്ത ബോധമില്ലാത്ത രാജ്യമാണ് പാകിസ്ഥാൻ. അമേരിക്കൻ പിന്തുണയിൽ പാകിസ്ഥാൻ യഥാർഥ നിറം കാണിക്കുന്നു. പാകിസ്ഥാനിൽ ജനാധിപത്യം നിലവിലില്ല എന്നതിൻ്റെ ലക്ഷണമാണിത്. പാകിസ്ഥാനെ നിയന്ത്രിക്കുന്നത് അവരുടെ സൈന്യമാണെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഇന്ത്യയുടെ സുരക്ഷ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞിരുന്നു.

ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഇന്ത്യ പാകിസ്ഥാനിലേക്കുള്ള നീരൊഴുക്ക് തടഞ്ഞുകൊണ്ട് സന്ധുനദി ജലക്കരാറില്‍ നിന്ന് പിന്‍മാറിയിരുന്നു. ഇത് പരമാർശിച്ചും പാക് കരസേനാ മേധാവിയുടെ ഭാഗത്തു നിന്നും പ്രസ്താവനയുണ്ടായി. "ഇന്ത്യ ഒരു അണക്കെട്ട് പണിയുന്നത് വരെ ഞങ്ങള്‍ കാത്തിരിക്കും. പണിത് കഴിയുമ്പോള്‍ പത്ത് മിസൈലുകൾ ഉപയോഗിച്ച് ഞങ്ങള്‍ അത് നശിപ്പിക്കും," അസിം പറഞ്ഞു. സിന്ധു നദി ഇന്ത്യക്കാരുടെ കുടുംബ സ്വത്തല്ലെന്നും പാകിസ്ഥാന് മിസൈലുകൾക്ക് ഒരു കുറവുമില്ലെന്നും അസിം മുനീർ പറഞ്ഞതായി റിപ്പോർട്ടുകൾ വന്നിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com