ജനന നിരക്കിനെ മറികടന്ന് മരണനിരക്ക്; ആശങ്കയോടെ ഫ്രാൻസ്

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഇതാദ്യമായാണ് ജനന-മരണനിരക്കില്‍ ഇത്രവലിയ വ്യത്യാസം കാണുന്നത്
പ്രതീകാത്മക ചിത്രം
Source: X
Published on
Updated on

പാരിസ്: ഫ്രാന്‍സില്‍ ജനന നിരക്കിനെ മറികടന്ന് മരണനിരക്ക്. നാഷണല്‍ സ്റ്റാറ്റിസ്റ്റിക് ഇന്‍സ്റ്റിട്ടൂട്ടിന്‍റെ കണക്ക് പ്രകാരം, കഴിഞ്ഞ വർഷം രാജ്യത്ത് ആറുലക്ഷത്തി നാല്‍പത്തി അയ്യായിരം ജനനങ്ങള്‍ രജിസ്റ്റർ ചെയ്തു. ആറ് ലക്ഷത്തി അന്‍പത്തി ഒന്നായിരം ആണ് രജിസ്റ്റർ ചെയ്യപ്പെട്ട മരണങ്ങള്‍. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഇതാദ്യമായാണ് ജനന-മരണനിരക്കില്‍ ഇത്രവലിയ വ്യത്യാസം കാണുന്നത്. കോവിഡ് മഹാമാരിക്ക് ശേഷം രാജ്യത്ത് ജനനനിരക്ക് കുത്തനെ ഇടിഞ്ഞിരുന്നു. ആയുർ ദൈർഘ്യം റെക്കോർഡ് ഉയരത്തിലും എത്തി.

പ്രതീകാത്മക ചിത്രം
സഹായം ഉടൻ... ഇറാനിൽ പ്രതിഷേധക്കാരോട് സമരം തുടരാന്‍ ആഹ്വാനം ചെയ്ത് ട്രംപ്; സൈനിക നടപടിക്ക് സാധ്യത

അതേസമയം, കുടിയേറ്റം അടക്കം മറ്റ് ഘടകങ്ങള്‍ കാരണം 2025ല്‍ ഫ്രാന്‍സിന്‍റെ ജനസംഖ്യ നേരിയ തോതില്‍ ഉയർന്ന് 69.1 ദശലക്ഷമായി. കഴിഞ്ഞ വർഷം ഫെർട്ടിലിറ്റി നിരക്ക് ഒരു സ്ത്രീക്ക് 1.56 കുട്ടികളായി കുറഞ്ഞുവെന്ന് INSEE പറഞ്ഞു, ഇത് ഒന്നാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയാണ്, കൂടാതെ പെൻഷൻ ഫണ്ടിങ് പ്രവചനങ്ങളിൽ പെൻഷൻ ഉപദേശക സമിതി കണക്കാക്കിയ 1.8 നേക്കാൾ വളരെ താഴെയുമാണ്. പ്രായമാകുന്ന ജനസംഖ്യയും, ജനനനിരക്കിലെ കുറവും ഭൂഖണ്ഡത്തിലുടനീളമുള്ള ജനസംഖ്യാ പ്രതിസന്ധിയിൽ നിന്ന് ഫ്രാൻസ് മുക്തമല്ലെന്ന് കാണിക്കുന്നു.

പ്രതീകാത്മക ചിത്രം
"ജനങ്ങളുടെ പരാതികൾ പരിഹരിച്ചില്ലെങ്കിൽ ഇതിലും വലിയ പ്രതിഷേധങ്ങൾ നേരിടേണ്ടി വരും"; മുന്നറിയിപ്പുമായി ഇറാനിയൻ എംപി

നിലവിലെ സാഹചര്യം സാമ്പത്തിക രംഗത്തും വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ജനസംഖ്യാപരമായ മാറ്റം വരും വർഷങ്ങളിൽ പൊതുചെലവുകളെ ബാധിക്കും. നിലവിലെ സാഹചര്യം രാജ്യത്തിന്റെ നികുതി അടിത്തറയെ ഇല്ലാതാക്കുമെന്നും നാഷണൽ പബ്ലിക് ഓഡിറ്റ് ഓഫീസ് കഴിഞ്ഞ മാസം മുന്നറിയിപ്പ് നൽകിയിരുന്നു. നിലവിലെ വിരമിക്കൽ കണക്കുകൾ പരിഗണിച്ചാൽ വരും വർഷങ്ങളിൽ തൊഴിൽ വിപണിയിലെ പിരിമുറുക്കങ്ങളും തൊഴിൽ പ്രശ്‌നങ്ങളും അതിവേഗം വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ പറയുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com