അടിയന്തരാവസ്ഥ ഉടൻ പ്രഖ്യാപിക്കില്ല; ജനകീയ പ്രക്ഷോഭക്കാരെ നേരിടാൻ ഫ്രഞ്ച് സർക്കാർ പ്രാദേശിക കർഫ്യൂ ഏർപ്പെടുത്തും

പാരീസിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പൊതു കർഫ്യൂ പ്രഖ്യാപിച്ചതായി പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർനു പറഞ്ഞു.
France urges curfews in some areas after weekend riots
Published on: 
Updated on: 

പാരീസ്: ഫ്രാൻസിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന ആഭ്യന്തര പ്രക്ഷോഭങ്ങളെ തുടർന്ന് നിയന്ത്രണം കടുപ്പിക്കാൻ സർക്കാർ നീക്കം. രാജ്യവ്യാപകമായുള്ള സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളെ തുടർന്ന് വലിയതോതിൽ കലാപങ്ങളും കൊള്ളയും തുടരുന്നത് മൂലം ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് കർഫ്യൂ ഏർപ്പെടുത്താൻ ഫ്രഞ്ച് സർക്കാർ ആവശ്യപ്പെട്ടു.

പാരീസിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പൊതു കർഫ്യൂ പ്രഖ്യാപിച്ചതായി പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർനു പറഞ്ഞു. എന്നാൽ ഭാഗികവും പ്രാദേശികവുമായ കർഫ്യൂകൾ ഇപ്പോൾ പ്രയോഗിക്കുന്നതാണ് കൂടുതൽ ഉചിതമെന്നും ഫ്രഞ്ച് പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യത്ത് ക്രമസമാധാനം പുനഃസ്ഥാപിക്കാനുള്ള പ്രയത്നത്തിലാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

France urges curfews in some areas after weekend riots
ഫ്രാൻസിലെ ജനകീയ പ്രക്ഷോഭം കലാപത്തീയായി; യൂറോപ്പിൻ്റെ വിവിധ ഭാഗങ്ങളിലേക്കും പടരുന്നു

മധ്യ പാരീസിലെ സോഷ്യലിസ്റ്റ് മേയറായ ഏരിയൽ വെയ്ൽ സർക്കാരിൻ്റെ കർഫ്യൂ ഏർപ്പെടുത്താനുള്ള തീരുമാനത്തെ അനുകൂലിക്കുന്നതായി അറിയിച്ചിട്ടുണ്ട്. മാർസെ നഗരത്തിൽ ഒത്തുചേരലുകളും പ്രകടനങ്ങളും സർക്കാർ നിരോധിച്ചിട്ടുണ്ട്. അതേസമയം, ഫ്രാൻസിലെ വിവിധ യൂണിയനുകൾ നവംബർ 5ന് ദേശീയ പണിമുടക്കും റാലികളും നടത്താൻ ആഹ്വാനം ചെയ്തിട്ടുണ്ട്. അടുത്ത പ്രസിഡൻ്റ് തെരഞ്ഞെടുപ്പിന് ആറ് മാസം മുമ്പാണ് ഫ്രാൻസിനെ പിടിച്ചുകുലുക്കിയ വൻ ജനകീയ പ്രക്ഷോഭങ്ങൾ അരങ്ങേറുന്നത്.

ദുർബലമായ സമ്പദ്‌വ്യവസ്ഥയെ ചൊല്ലിയുള്ള സമ്മർദ്ദങ്ങളും കുതിച്ചുയരുന്ന പൊതുകടവും ഉയർത്തിക്കാട്ടി ക്കൊണ്ട് ആഴ്ചകളോളം നീണ്ടുനിന്ന വിദ്യാർഥി പ്രതിഷേധങ്ങൾക്ക് ശേഷം, സർക്കാർ വിരുദ്ധരായ ചില അരാജകവാദികൾ കലാപങ്ങൾ ആരംഭിച്ചിരുന്നു. ഇക്കഴിഞ്ഞ വാരാന്ത്യത്തിൽ വൻതോതിലുള്ള കൊള്ളയും അക്രമങ്ങളുമാണ് രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ അരങ്ങേറിയത്. അക്രമസംഭവങ്ങൾക്ക് പിന്നിൽ തീവ്ര ഇടതുപക്ഷ ഗ്രൂപ്പുകളാണെന്നാണ് പ്രധാനമന്ത്രി ലെകോർനു കുറ്റപ്പെടുത്തിയത്.

France urges curfews in some areas after weekend riots
പശ്ചിമേഷ്യൻ സംഘർഷം: ശത്രുരാജ്യങ്ങളുടെ ഭീഷണി നേരിടാൻ പ്രതിരോധ ഉൽ‌പാദന കേന്ദ്രം സ്ഥാപിക്കാനൊരുങ്ങി ഖത്തർ
News Malayalam 24x7
newsmalayalam.com