"എന്റെ ഭര്‍ത്താവിന്റെ സുഹൃത്ത് അടുത്ത പ്രസിഡന്റാകണം"; ജെഡി വാന്‍സിന് പിന്തുണയുമായി ചാര്‍ളി കിര്‍ക്കിന്റെ ഭാര്യ

ഭര്‍ത്താവിന്റെ രാഷ്ട്രീയ പാരമ്പര്യത്തിന്റെ തുടര്‍ച്ചയായാണ് ഈ പിന്തുണയെ അവര്‍ വിശേഷിപ്പിച്ചത്
"എന്റെ ഭര്‍ത്താവിന്റെ സുഹൃത്ത് അടുത്ത പ്രസിഡന്റാകണം"; ജെഡി വാന്‍സിന് പിന്തുണയുമായി ചാര്‍ളി കിര്‍ക്കിന്റെ ഭാര്യ
Image: X
Published on
Updated on

വാഷിങ്ടണ്‍: യുഎസ് വൈസ് ജെഡി വാന്‍സ് അടുത്ത തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകണമെന്ന് കൊല്ലപ്പെട്ട ചാര്‍ളി കിര്‍ക്കിന്റെ ഭാര്യ എറീക്ക കിര്‍ക്ക്. 2028 ല്‍ നടക്കാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്കാണ് വാന്‍സിന് എറീക്ക പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിശ്വസ്തനും അനുയായിമായിരുന്നു അമേരിക്കയിലെ യാഥാസ്ഥിതിക യുവജന സംഘടനയായ ടേണിങ് പോയിന്റ് യുഎസ്എയുടെ സിഇഒയും സഹസ്ഥാപകനുമായ ചാര്‍ളി കിര്‍ക്ക്.

"എന്റെ ഭര്‍ത്താവിന്റെ സുഹൃത്ത് അടുത്ത പ്രസിഡന്റാകണം"; ജെഡി വാന്‍സിന് പിന്തുണയുമായി ചാര്‍ളി കിര്‍ക്കിന്റെ ഭാര്യ
ബ്രൗൺ യൂണിവേഴ്‌സിറ്റിയിലും എംഐടിയിലും നടന്ന വെടിവയ്പ്പ്: ഗ്രീൻ കാർഡ് ലോട്ടറി നിർത്തിവച്ച് ട്രംപ്

ഫീനിക്‌സില്‍ നടക്കുന്ന ടേണിംഗ് പോയിന്റ് യുഎസ്എയുടെ വാര്‍ഷിക അമേരിക്കഫെസ്റ്റ് സമ്മേളനത്തില്‍ ആയിരങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു എറീക്ക ജെഡി വാന്‍സിന് പിന്തുണ പ്രഖ്യാപിച്ചത്.

തന്റെ ഭര്‍ത്താവിന്റെ സുഹൃത്തിനെ എല്ലാവരും ചേര്‍ന്ന് തെരഞ്ഞെടുക്കാന്‍ പോകുന്നുവെന്നായിരുന്നു എറീക്കയുടെ വാക്കുകള്‍. ഭര്‍ത്താവിന്റെ രാഷ്ട്രീയ പാരമ്പര്യത്തിന്റെ തുടര്‍ച്ചയായാണ് ഈ പിന്തുണയെ അവര്‍ വിശേഷിപ്പിച്ചത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ 'മാഗ' (ങഅഏഅ) പ്രസ്ഥാനത്തിലെ കേന്ദ്രബിന്ദുവായിരുന്നു ചാര്‍ളി കിര്‍ക്ക്.

"എന്റെ ഭര്‍ത്താവിന്റെ സുഹൃത്ത് അടുത്ത പ്രസിഡന്റാകണം"; ജെഡി വാന്‍സിന് പിന്തുണയുമായി ചാര്‍ളി കിര്‍ക്കിന്റെ ഭാര്യ
വിദ്യാര്‍ഥി നേതാവിന്റെ മരണത്തിന് പിന്നാലെ ബംഗ്ലാദേശില്‍ സംഘര്‍ഷം; അവാമി ലീഗ് ഓഫീസിന് തീയിട്ട് പ്രതിഷേധക്കാര്‍

നിലവിലെ വൈസ് പ്രസിഡന്റ് എന്ന നിലയില്‍ മാഗ പ്രസ്ഥാനത്തിന്റെ അടുത്ത അവകാശിയായി പരക്കെ കരുതപ്പെടുന്ന വാന്‍സിന് ലഭിക്കുന്ന ആദ്യത്തെ പ്രധാന പിന്തുണയാണിത്. ടേണിംഗ് പോയിന്റ് യുഎസ്എയുടെ പിന്തുണ ഉറപ്പാക്കുന്നതിലൂടെ, യുവ കണ്‍സര്‍വേറ്റീവ് വോട്ടര്‍മാരെയും താഴെത്തട്ടിലുള്ള പ്രവര്‍ത്തകരെയും ഏകോപിപ്പിക്കാന്‍ ശേഷിയുള്ള വലിയൊരു സംഘടനാ സംവിധാനമാണ് വാന്‍സിന് ലഭ്യമാകുന്നത്. ഇത് അദ്ദേഹത്തിന് തന്ത്രപരമായ മുന്‍തൂക്കം നല്‍കും.

2025 സെപ്റ്റംബര്‍ 10-ന് യൂറ്റാ വാലി യൂണിവേഴ്‌സിറ്റിയില്‍ നടന്ന ഒരു പരിപാടിക്കിടെ ചാര്‍ളി കിര്‍ക്ക് കൊല്ലപ്പെട്ടതിന് ശേഷം നടക്കുന്ന ആദ്യ 'അമേരിക്കഫെസ്റ്റ്' ആണിത്.

ഭര്‍ത്താവിന്റെ മരണശേഷം എറിക്ക കിര്‍ക്കാണ് സംഘടനയുടെ നേതൃത്വം ഏറ്റെടുത്തത്. അവരുടെ നേതൃത്വത്തില്‍ ടേണിംഗ് പോയിന്റ് യുഎസ്എ 'മാഗ' പ്രസ്ഥാനത്തിനിടയില്‍, പ്രത്യേകിച്ച് യുവാക്കള്‍ക്കിടയില്‍ കൂടുതല്‍ സ്വാധീനം ഉറപ്പിച്ചു. ഈ പിന്തുണ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ മറ്റ് എതിരാളികളേക്കാള്‍ വാന്‍സിന് തുടക്കത്തിലേ വലിയ മേല്‍ക്കൈ നല്‍കുന്നു.

ഞായറാഴ്ച നടക്കുന്ന സമ്മേളനത്തിന്റെ മുഖ്യപ്രഭാഷണം നടത്തുന്നത് വാന്‍സാണ്. 2028-ലേക്കുള്ള പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ട്രംപിനോടുള്ള കൂറ് നിലനിര്‍ത്തിക്കൊണ്ടുതന്നെ കൂടുതല്‍ ഉത്തരവാദിത്തമുള്ള ഭരണാധികാരിയുടെ ശൈലിയാണ് വാന്‍സ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com