കല്ലറകൾ വൃത്തിയാക്കും, സെമിത്തേരികളിൽ വർണാഭമായ ഭീമൻ പട്ടങ്ങൾ ഉയരും; ഗ്വാട്ടിമാലയിലെ വിചിത്രമായ മരണദിനാഘോഷം

ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്കും ഇടയിലുള്ള ബന്ധത്തിൻ്റെ പ്രതീകമാണ് വർണാഭമായ ഈ ഭീമൻ പട്ടങ്ങൾ...
കല്ലറകൾ വൃത്തിയാക്കും, സെമിത്തേരികളിൽ വർണാഭമായ ഭീമൻ പട്ടങ്ങൾ ഉയരും; ഗ്വാട്ടിമാലയിലെ വിചിത്രമായ മരണദിനാഘോഷം
Source: X
Published on

വാഷിങ്ടൺ: ലോകത്തിൻ്റെ പല ഭാഗങ്ങളിലും പ്രധാന ഉത്സവമാണ് മരണ ദിനാഘോഷം. മധ്യ അമേരിക്കൻ രാജ്യമായ ഗ്വാട്ടിമാലയിലെ സെമിത്തേരികളിൽ ഭീമൻ പട്ടങ്ങൾ ഉയർത്തിയാണ് മരണദിനം ആഘോഷിക്കുന്നത്. ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്കും ഇടയിലുള്ള ബന്ധത്തിൻ്റെ പ്രതീകമാണ് വർണാഭമായ ഈ ഭീമൻ പട്ടങ്ങൾ. ഗ്വാട്ടിമാലയിലെ പട്ടങ്ങൾ യുനെസ്കോയുടെ സാംസ്കാരിക പൈതൃക പട്ടികയിലും ഉൾപ്പെട്ടിട്ടുണ്ട്.

മെക്സിക്കോയിലേതിന് സമാനമായി മരിച്ച പ്രിയപ്പെട്ടവരെ ആദരിക്കുന്നതിനും ഓർമിക്കുന്നതിനുമായാണ് ഗ്വാട്ടിമാലയിൽ മരണദിനം ആഘോഷിക്കുന്നത്. എല്ലാ വർഷവും നവംബർ മാസത്തിൽ ഗ്വാട്ടിമാലയിലെ സെമിത്തേരികളിൽ വർണാഭമായ ഭീമൻ പട്ടങ്ങൾ ഉയരും.

കല്ലറകൾ വൃത്തിയാക്കും, സെമിത്തേരികളിൽ വർണാഭമായ ഭീമൻ പട്ടങ്ങൾ ഉയരും; ഗ്വാട്ടിമാലയിലെ വിചിത്രമായ മരണദിനാഘോഷം
അഫ്ഗാനിസ്ഥാനിൽ വീണ്ടും വൻ ഭൂചലനം; ഏഴിലധികം പേർ മരിച്ചതായി റിപ്പോർട്ട്

മുളകളും വർണ പേപ്പറുകളും ഉപയോഗിച്ച് നിർമ്മിക്കുന്ന പട്ടങ്ങളിൽ ചിലതിന് 20 മീറ്റർ വ്യാസമുണ്ടാകും. പരമ്പരാഗത മായൻ ചിഹ്നങ്ങളും മതപരമായ ചിത്രങ്ങളും സമാധാന സന്ദേശങ്ങളും ഇതിൽ ആലേഖനം ചെയ്യും. ചിലർ പട്ടങ്ങളുടെ വാലിൽ മരിച്ചുപോയ തങ്ങളുടെ പ്രിയപ്പെട്ടവർക്കുള്ള സന്ദേശങ്ങളും എഴുതി ചേർക്കാറുണ്ട്. മരിച്ചവരുടെ ആത്മാക്കളുമായി ആശയവിനിമയം നടത്താനും, ദുരാത്മാക്കളെ അകറ്റിനിർത്താനും ഈ പട്ടങ്ങൾ സഹായിക്കുമെന്നാണ് വിശ്വാസം. ഗ്വാട്ടിമാലയിലെ ഭീമൻ പട്ടങ്ങൾ യുനെസ്കോയുടെ സാംസ്കാരിക പൈതൃക പട്ടികയിലും ഉൾപ്പെട്ടിട്ടുണ്ട്.

മരണദിനത്തിൽ ആളുകൾ കുടുംബാംഗങ്ങളോടൊപ്പം സെമിത്തേരികളിൽ ഒത്തുകൂടും. കല്ലറകൾ വൃത്തിയാക്കി മഞ്ഞ ക്രിസാന്തമം പൂക്കൾ കൊണ്ട് അലങ്കരിക്കും. മരിച്ചവർക്ക് ഇഷ്ടപ്പെട്ട ഭക്ഷണപാനീയങ്ങളും കല്ലറയ്ക്കരികിൽ വെക്കാറുണ്ട്. മരണത്തെ ഭയത്തോടെയല്ല, മറിച്ച് ജീവിതത്തിന്റെ ഒരു സ്വാഭാവിക ഭാഗമായി കാണുന്ന സാംസ്കാരിക ആഘോഷം കൂടിയാണിത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com