ചെളിവെള്ളത്തിനു മുകളിലേക്ക് തല ഉയര്‍ത്തിപ്പിടിച്ച് കിടന്നത് മണിക്കൂറുകള്‍...; നേപ്പാളിലെ അതിജീവനത്തിന്റെ മുഖമായ 97കാരി

വെള്ളം ഉയരുന്നതനുസരിച്ച് തല മുകളിലേക്ക് ഉയര്‍ത്തി അവര്‍ കാത്തുകിടന്നു, നാലു മണിക്കൂറോളം...!
ചെളിവെള്ളത്തിനു മുകളിലേക്ക് തല ഉയര്‍ത്തിപ്പിടിച്ച് കിടന്നത് മണിക്കൂറുകള്‍...; നേപ്പാളിലെ അതിജീവനത്തിന്റെ മുഖമായ 97കാരി
Published on
Updated on

അതിര്‍ത്തി ഗ്രാമങ്ങളെ തൂത്തെടുത്തുകൊണ്ട് മിന്നല്‍ പ്രളയം നേപ്പാളിനെ തകര്‍ത്തെറിഞ്ഞിട്ട് എട്ടു ദിവസം പിന്നിടുന്നു. ഇതുവരെ 1252 പേരാണ് മരിച്ചത്. 11,993 പേരെ രക്ഷപ്പെടുത്തി. കാണാതായ 4,875 പേര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു. 21,314 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുമായി വിനിയോഗിച്ചിരിക്കുന്നത്. ചെളിയിലും വെള്ളത്തിലുമായി പൂണ്ടുകിടക്കുന്നവരെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാനുള്ള പ്രയത്നങ്ങള്‍... അതിന് പ്രതീക്ഷയേകുന്നത് ഒരു 97കാരിയാണ്. പാഞ്ഞൊഴുകിയ വെള്ളത്തിനു മുകളിലേക്ക് മണിക്കൂറുകള്‍ തല ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്, ജീവിതത്തിലേക്ക് തിരിച്ചെത്തിയ ഗുണ മായ ബൊഹറ എന്ന വയോധിക. നേപ്പാളിന്റെ അതിജീവനത്തിന്റെ മുഖമാകുകയാണ് ഗുണ മായ ബൊഹറ.

പ്രളയമേഖലയിലെ രക്ഷാപ്രവര്‍ത്തനത്തിന്റെ മാധ്യമ ദൃശ്യങ്ങളിലൊന്ന് ഇങ്ങനെയായിരുന്നു. ചെളിയില്‍ പുരണ്ട ശരീരവുമായി, ജെസിബിയുടെ യന്ത്രക്കൈകളില്‍ ഇരിക്കുന്ന ഒരു വയോധിക. ഒരുപക്ഷേ, പ്രളയബാധിത മേഖലയിലെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ തികച്ചും സാധാരണമായൊരു ചിത്രം. പക്ഷേ, കഥ അവിടെ തീര്‍ന്നില്ല. കുതിച്ചെത്തിയ പ്രളയജലം തകര്‍ത്തെറിഞ്ഞ വൃദ്ധസദനത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന്, മണിക്കൂറോളം തല മുകളിലേക്ക് ഉയര്‍ത്തിപ്പിടിച്ചാണ് അവര്‍ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. ചെളി കുറുകിയ വെള്ളം ശരീരത്തെ കഴുത്തറ്റം മൂടിയിട്ടും ഗുണ മായ ബൊഹറ ആത്മവിശ്വാസം കൈവിട്ടില്ല.

ചെളിവെള്ളത്തിനു മുകളിലേക്ക് തല ഉയര്‍ത്തിപ്പിടിച്ച് കിടന്നത് മണിക്കൂറുകള്‍...; നേപ്പാളിലെ അതിജീവനത്തിന്റെ മുഖമായ 97കാരി
"ഞങ്ങളുടെ കണ്ണുവെട്ടിച്ച് അവര്‍ക്ക് ശുചിമുറിയില്‍ പോകാന്‍ പോലും കഴിയില്ല"; ഇറാനുമേല്‍ സമ്പൂര്‍ണ നിരീക്ഷണമുണ്ടെന്ന് ട്രംപ്

കല്ലും മണ്ണും തുടങ്ങി കമ്പിയും കെട്ടിടാവശിഷ്ടങ്ങളുമൊക്കെ ശരീരത്തെ ഉലച്ചുകൊണ്ട് പാഞ്ഞൊഴുകിയപ്പോഴും, വെള്ളം ഉയരുന്നതനുസരിച്ച് തല മുകളിലേക്ക് ഉയര്‍ത്തി അവര്‍ കാത്തുകിടന്നു, നാലു മണിക്കൂറോളം. ഒടുവില്‍ നേപ്പാള്‍ സേനയും, ദുരന്തനിവാരണ സേനയും മണിക്കൂറുകള്‍ പ്രയത്നിച്ച് ഗുണ മായ ബൊഹറയെ രക്ഷപ്പെടുത്തി. അപ്പോഴേക്കും ഗുണ മായ ബൊഹറയുടെ കൈകളും കാലുകളും കറുപ്പും നീലയും നിറമായിരുന്നു. ജെസിബിയുടെ യന്ത്രക്കൈകളില്‍ ഇരുത്തി സുരക്ഷിതസ്ഥാനത്ത് എത്തിച്ച് ആശുപത്രിയിലേക്ക് മാറ്റി. അങ്ങനെയാണ്, ഗുണ മായ ബൊഹറ ലോകം ശ്രദ്ധിക്കുന്നൊരു ദൃശ്യമായും, നേപ്പാള്‍ അതിജീവനത്തിന്റെ മുഖമായും മാറിയത്.

ദേവിഘട്ട് സീനിയര്‍ സിറ്റിസണ്‍സ് വെല്‍ഫെയര്‍ ഫൗണ്ടേഷനിലെ അന്തേവാസിയായിരുന്നു ഗുണ മായ ബൊഹറ. ഇവിടെയുണ്ടായിരുന്ന ഏഴു പേരുടെ ജീവന്‍ പ്രളയം കവര്‍ന്നെങ്കിലും ഗുണ മായ ബൊഹറ ഉള്‍പ്പെടെ ഏതാനും പേരെ രക്ഷപ്പെടുത്താനായി. എല്ലാവര്‍ക്കും ആവശ്യമായ ചികിത്സ നല്‍കി. ആരോഗ്യനില തൃപ്തികരമായതോടെ, എല്ലാവരെയും കാഠ്‌മണ്ഡുവിലെ താല്‍ക്കാലിക ഷെല്‍ട്ടറിലേക്ക് മാറ്റിയിട്ടുണ്ട്.

News Malayalam 24x7
newsmalayalam.com