ഗാസ വെടിനിർത്തൽ കരാറിൽ മാറ്റങ്ങൾ വരുത്തണമെന്ന് ആവശ്യപ്പെട്ട് ഹമാസ്. പലസ്തീൻ തടവുകാർക്ക് പകരം, ജീവിച്ചിരിക്കുന്ന 10 ബന്ദികളെയും 18 മൃതദേഹങ്ങളും കൈമാറാമെന്ന് ഹമാസ് അറിയിച്ചിരുന്നു.
സ്ഥിരമായ വെടിനിർത്തൽ കരാർ, ഗാസയിൽ നിന്ന് ഇസ്രയേലിൻ്റെ പൂർണമായ പിൻവാങ്ങൽ, മാനുഷിക സഹായങ്ങളുടെ തടസമില്ലാത്ത ലഭ്യത, എന്നീ നിബന്ധനകൾ ഒന്നും നിലവിലെ കരാറിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇതാണ് ഹമാസ് ആവശ്യപ്പെടുന്നത്.
എന്നാൽ ചില വ്യവസ്ഥകൾ കൂടി കരാറിൽ കൂട്ടിച്ചേർക്കണമെന്നാണ് ഹമാസ് ആവശ്യപ്പെട്ടിരിക്കുന്നത്. സ്ഥിരമായ വെടിനിർത്തൽ കരാർ, ഗാസയിൽ നിന്ന് ഇസ്രയേലിൻ്റെ പൂർണമായ പിൻവാങ്ങൽ, മാനുഷിക സഹായങ്ങളുടെ തടസമില്ലാത്ത ലഭ്യത, എന്നീ നിബന്ധനകൾ ഒന്നും നിലവിലെ കരാറിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇതാണ് ഹമാസ് ആവശ്യപ്പെടുന്നത്. കരാറിൽ യാതൊരു മാറ്റത്തിനും തയ്യാറല്ലെന്നാണ് യുഎസ് നിലപാട് എന്നാണ് പുറത്തുവരുന്ന വിവരം.
കഴിഞ്ഞ ദിവസം ഗാസയിൽ യുഎസ് മുന്നോട്ടുവച്ച പുതിയ വെടിനിർത്തൽ കരാർ ഇസ്രയേൽ അംഗീകരിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചിരുന്നു. 60 ദിവസത്തെ വെടിനിർത്തലായിരിക്കും ആദ്യഘട്ടത്തിലുണ്ടാകുക എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ട്രംപിൻ്റ മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് മുന്നോട്ടുവച്ച പുതിയ വെടിനിർത്തൽ കരാറിനാണ് രാജ്യങ്ങൾ പച്ചക്കൊടി വീശിയത്. എന്നാൽ ചില മാറ്റങ്ങൾ കൂടി കരാറിൽ കൊണ്ടുവരേണ്ടതുണ്ട് എന്ന് ഹമാസ് ആവശ്യപ്പെടുകയായിരുന്നു.
ഇസ്രയേല്‍ സൈന്യത്തെ പിന്‍ലിക്കണം എന്നടക്കമുള്ള ഹമാസിൻ്റെ ആവശ്യങ്ങള്‍ കരാർ വ്യവസ്ഥകളില്ലെന്ന് മുതിർന്ന ഹമാസ് ഉദ്യോഗസ്ഥന്‍ അബു സുഹ്‌രി സ്ഥിരീകരിച്ചിരുന്നു. വ്യവസ്ഥകളില്‍ അതൃപ്തിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനുപിന്നാലെയാണ് ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് ഹമാസ് രംഗത്തെത്തിയത്.
ഗാസമുനമ്പിലേക്കുള്ള സഹായം പൂർണമായി തടഞ്ഞുവെച്ച ഇസ്രയേല്‍, 2 ദശലക്ഷത്തോളം സാധാരണക്കാരെ കടുത്ത ഭക്ഷ്യക്ഷാമത്തിലേക്കാണ് തള്ളിവിട്ടത്
ഈ രണ്ടുമാസകാലയളവില്‍ ഗാസമുനമ്പിലേക്കുള്ള സഹായം പൂർണമായി തടഞ്ഞുവെച്ച ഇസ്രയേല്‍, 2 ദശലക്ഷത്തോളം സാധാരണക്കാരെ കടുത്ത ഭക്ഷ്യക്ഷാമത്തിലേക്കാണ് തള്ളിവിട്ടത്. ഇതിനിടെ ഗാസ പൂർണമായി പിടിച്ചടക്കുമെന്നും നെതന്യാഹു പ്രഖ്യാപിച്ചു.
സൈനിക നീക്കങ്ങള്‍ തുടർന്നാല്‍ കടുത്ത നടപടികളിലേക്ക് പോകുമെന്ന് ജർമ്മനിയും യുകെയും അടക്കമുള്ള ഇസ്രയേലിന്‍റെ സഖ്യകക്ഷികള്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇസ്രയേൽ ഗാസയിലേക്ക് സഹായ ട്രക്കുകള്‍ വീണ്ടും കടത്തിവിട്ടുതുടങ്ങിയത്.
ഗാസയിൽ ഇസ്രയേലുമായി ചേർന്ന് യുഎസ് മുന്നോട്ടുവെച്ച പുതിയ വെടിനിർത്തല്‍ കരാർ ലക്ഷ്യമിടുന്നത് യുദ്ധം അവസാനിപ്പിക്കലല്ല, മറിച്ച് പട്ടിണിയും കൂട്ടക്കുരുതിയുമെന്ന് ഹമാസ്
അതേസമയം ഗാസയിൽ ഇസ്രയേലുമായി ചേർന്ന് യുഎസ് മുന്നോട്ടുവെച്ച പുതിയ വെടിനിർത്തല്‍ കരാർ ലക്ഷ്യമിടുന്നത് യുദ്ധം അവസാനിപ്പിക്കലല്ല, മറിച്ച് പട്ടിണിയും കൂട്ടക്കുരുതിയുമെന്ന് ഹമാസ് പ്രതികരിച്ചിരുന്നു.
തങ്ങളുടെ ജനതയുടെ ആവശ്യങ്ങളൊന്നും കരാർ അംഗീകരിക്കുന്നില്ലെന്നും, യുദ്ധം പൂർണമായി അവസാനിപ്പിക്കുക എന്നതാണ് അതിൽ പ്രധാനപ്പെട്ട ആവശ്യമെന്നും ഹമാസിൻ്റെ മുതിർന്ന വക്താവ് ബാസിം നയീം അസോസിയേറ്റഡ് പ്രസിനോട് പ്രതികരിച്ചു.