ഫ്രാന്‍സില്‍ ഉഷ്ണ തരംഗം; ദോഹയില്‍ യുഎസ്-ഇറാന്‍ ചര്‍ച്ച

ലോക വാർത്തകൾ
ഫ്രാന്‍സില്‍ ഉഷ്ണ തരംഗം; ദോഹയില്‍ യുഎസ്-ഇറാന്‍ ചര്‍ച്ച
Published on
Updated on

ദോഹയില്‍ യുഎസ്-ഇറാന്‍ ചര്‍ച്ച

യുഎസും ഇറാനും തമ്മിലുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. യുഎസ് വാര്‍ത്താ ഏജന്‍സിയായ ആക്‌സിയോസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ദോഹയില്‍ വെച്ചായിരിക്കും ചര്‍ച്ച നടക്കുക. ചര്‍ച്ചകള്‍ നടക്കുന്ന പശ്ചാത്തലത്തില്‍ ഇരുവിഭാഗവും നിലവില്‍ നടത്തിവരുന്ന സൈനികാക്രമണങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തുവെക്കുമെന്ന് യു.എസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പല്‍ ഗതാഗതത്തെ കേന്ദ്രീകരിച്ചായിരിക്കും പുതിയ റൗണ്ട് ചര്‍ച്ചകള്‍ നടക്കുക. യുദ്ധം ശാശ്വതമായി അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള 60 ദിവസത്തെ ചര്‍ച്ചകളുടെ കാലാവധി തുടര്‍ന്നും മുന്നോട്ട് പോകുമെന്നതിന്റെ സൂചനയാണിത്.

ഫ്രാന്‍സില്‍ മരണം 1000 കടന്നു

യൂറോപ്പില്‍ ഉഷ്ണ തരംഗം തുടരുന്ന സാഹചര്യത്തില്‍ ഫ്രാന്‍സില്‍ ആയിരത്തിലധികം അധിക മരണങ്ങള്‍ നടന്നതായി പൊതുജനാരോഗ്യ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ച പുറത്തുവിട്ട പ്രാഥമിക കണക്കുകള്‍ പ്രകാരം, മരണപ്പെട്ടവരില്‍ ഭൂരിഭാഗവും പ്രായമായവരാണ്.

വീടുകളിലും കെയര്‍ ഹോമുകളിലും സംഭവിച്ച മരണങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതോടെ, മരണനിരക്ക് ഇനിയും ഉയര്‍ന്നേക്കുമെന്നാണ് ഏജന്‍സി വിലയിരുത്തുന്നത്.

ഫ്രാന്‍സില്‍ ഉഷ്ണ തരംഗം; ദോഹയില്‍ യുഎസ്-ഇറാന്‍ ചര്‍ച്ച
ചുട്ടുപൊള്ളി യൂറോപ്പ്; ഉഷ്ണതരംഗം കിഴക്കൻ രാജ്യങ്ങളിലേക്കും വ്യാപിക്കുന്നു

വെനസ്വേല ഭൂകമ്പ ദുരന്തം- മരണം 1500 ലേക്ക്

വെനസ്വേലയിലുണ്ടായ ഭൂകമ്പത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 1500 ലേക്ക്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 1450 പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ രണ്ട് ഭൂകമ്പങ്ങളാണ് വെനസ്വേലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ദുരന്തത്തില്‍ 3,238 പേര്‍ക്ക് പരിക്കേല്‍ക്കുകയും 3,142 കുടുംബങ്ങള്‍ക്ക് പാര്‍പ്പിടം നഷ്ടമാകുകയും ചെയ്‌തെന്നാണ് കണക്കുകള്‍.

ഫ്രാന്‍സില്‍ ഉഷ്ണ തരംഗം; ദോഹയില്‍ യുഎസ്-ഇറാന്‍ ചര്‍ച്ച
വെടിനിര്‍ത്തല്‍ ലംഘനം തുടര്‍ന്നാല്‍ ഇറാന്‍ അവശേഷിക്കില്ലെന്ന് ട്രംപ്; ഇറാനില്‍ വീണ്ടും യുഎസ് ആക്രമണം

ഈ വര്‍ഷം ബംഗ്ലാദേശില്‍ തിരിച്ചുവരും: ഷെയ്ഖ് ഹസീന

ഈ വര്‍ഷം തന്നെ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ഇന്ത്യയില്‍ അഭയം തേടിയ ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഷെയ്ഖ് ഹസീനയുടെ പ്രഖ്യാപനം. തനിക്കെതിരെയുള്ള വധശിക്ഷ ഉള്‍പ്പെടെയുള്ള കോടതി വിധികള്‍ നിയമവിരുദ്ധവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് ഹസീന ആരോപിച്ചു. എല്ലാ തടസ്സങ്ങളെയും മറികടന്ന് ഈ വര്‍ഷം തന്നെ സ്വന്തം രാജ്യത്തേക്ക് മടങ്ങുമെന്നും ഹസീന വ്യക്തമാക്കി.

News Malayalam 24x7
newsmalayalam.com