യുദ്ധമൊഴിഞ്ഞിട്ടും തീരാത്ത ദുരിതം; ഗാസയെ വെള്ളത്തിൽ കുതിർത്ത് കനത്തമഴ

താത്ക്കാലിക ടെന്റുകളിലെ ജീവിതവും കൂടുതൽ ദുരിതപൂർണമായി . എല്ലാം നഷ്ടപ്പെട്ടവരുടെ തെരുവിലെ ജീവിതവും മഴയിൽ നനഞ്ഞു കുതിർന്നു.
Gaza rainfall
Gaza rainfallSource: X
Published on
Updated on

ഗാസ: യുദ്ധം കനത്ത നാശം വിതച്ച ഗാസയിലെ ജനങ്ങൾ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നിട്ടും ദുരിതത്തിലാണ്.ജനജീവിതം ദുരിതത്തിലാക്കി കനത്ത മഴ. ഇതോടെ താത്ക്കാലിക ടെന്റുകളും താമസയോഗ്യമല്ലാതായി. അവശ്യവസ്തുക്കളും വസ്ത്രങ്ങളും അടക്കം മഴയിൽ നനഞ്ഞ് കുതിർന്നു .

Gaza rainfall
എബോളയ്ക്ക് സമാനം; എത്യോപ്യയില്‍ പടരുന്ന മാര്‍ബഗ് വൈറസ്

ആവശ്യത്തിന് ഭക്ഷണവും വെള്ളവും ഇല്ലാതെ ദുരിത ജീവിതം നയിക്കുന്നതിനിടയിലാണ് കനത്ത മഴയും എത്തിയത് . ഇതോടെ താത്ക്കാലിക ടെന്റുകളിലെ ജീവിതവും കൂടുതൽ ദുരിതപൂർണമായി . എല്ലാം നഷ്ടപ്പെട്ടവരുടെ തെരുവിലെ ജീവിതവും മഴയിൽ നനഞ്ഞു കുതിർന്നു. മരണഭീതിയിൽ വാരിക്കൂട്ടിയ കിടക്കകൾ അടക്കം നശിച്ചു .

Gaza rainfall
മാപ്പ് മാത്രം പോരാ! ബിബിസി അഞ്ച് ബില്യൺ ഡോളർ നഷ്ടപരിഹാരം നൽകണം: ഡൊണാൾഡ് ട്രംപ്

ഭക്ഷണ സാധനങ്ങൾ പാകം ചെയ്യുന്ന ഇടങ്ങളിൽ എല്ലാം മഴവെള്ളം കെട്ടിക്കിടക്കുകയാണ് . പുലർച്ചെ മഴയുടെ ശബ്ദം കേട്ടാണ് പലരും ഉറക്കം ഉണരുന്നത് . അര മണിക്കൂർ നിർത്താതെ പെയ്ത മഴയിൽ എല്ലായിടത്തും വെള്ളം കയറി. ഗാസയിലേക്ക് എത്തുന്ന അവശ്യവസ്തുക്കൾ ഇസ്രയേൽ സൈന്യം ഇപ്പോഴും തടയുന്നതിനാൽ പട്ടിണിയും പോഷകാഹാരക്കുറവും അതിരൂക്ഷമാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com