

അബൂജ: ബ്രിട്ടീഷ് ബോക്‌സര്‍ ആന്റണി ജോഷ്വയ്ക്ക് കാര്‍ അപകടത്തില്‍ പരിക്ക്. നൈജീരിയയില്‍ വച്ചുണ്ടായ കാര്‍ അപകടത്തില്‍ രണ്ട് പേര്‍ മരിക്കുകയും ചെയ്തു.
ഹൈവേയില്‍ വച്ച് ജോഷ്വ സഞ്ചരിച്ച കാര്‍ ഒരു ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. 36കാരനായ ജോഷ്വയ്ക്ക് സാരമായ പരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ഒഗൂനിലെ ലാഗോസ് ഇബാഡന്‍ എക്‌സ്പ്രസ് വേയില്‍ വച്ചാണ് അപകടനം നടന്നത്. തിങ്കളാഴ്ച രാവിലെയാണ് അപകടം നടന്നത്. ജോഷ്വയെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി.
ജോഷ്വ സഞ്ചരിച്ച എസ്‌യുവി അമിത വേഗത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കവെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികില്‍ നിര്‍ത്തിയിട്ട ട്രക്കില്‍ കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് വിവരം. താരം ബോക്‌സിങ്ങിലേക്ക് മടങ്ങിയെത്തി ഏതാനും ദിവസങ്ങള്‍ കഴിയുമ്പോഴാണ് അപകടം നടന്നിരിക്കുന്നത്.