വാഷിംഗ്ടൺ: റഷ്യയ്ക്ക് പ്രദേശം വിട്ടുകൊടുക്കാതെ യുക്രെയ്‌നുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിൽ ഡൊണാൾഡ് ട്രംപ് വിജയിച്ചാൽ, സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് അദ്ദേഹത്തെ നാമനിർദേശം ചെയ്യുമെന്ന് ട്രംപിൻ്റെ മുൻ പ്രസിഡൻ്റ് എതിരാളി ഹിലരി ക്ലിന്റൺ പറഞ്ഞതായി ന്യൂയോർക്ക് ടൈംസിനെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു.
മൂന്ന് വർഷത്തെ സംഘർഷം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, ട്രംപും റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനുമായുള്ള ചരിത്രപരമായ ചർച്ചകൾ അലാസ്കയിൽ നടക്കാനിരിക്കെയാണ് ഹിലരി ക്ലിൻ്റൻ്റെ പ്രസ്താവന.
സത്യസന്ധമായി, ഈ ഭയാനകമായ യുദ്ധം അവസാനിപ്പിക്കാൻ അദ്ദേഹത്തിന് കഴിയുമെങ്കിൽ, യുക്രെയ്‌നിന് അതിന്റെ പ്രദേശം ആക്രമണകാരിക്ക് വിട്ടുകൊടുക്കേണ്ട ഒരു അവസ്ഥയിലേക്ക് എത്താതെ യുദ്ധം അവസാനിപ്പിക്കാൻ കഴിയുമെങ്കിൽ, ഒരു പക്ഷേ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് ഞാൻ അദ്ദേഹത്തെ നാമനിർദ്ദേശം ചെയ്യുമായിരുന്നു എന്നാണ് ഹലരി ക്ലിൻ്റൺ പറഞ്ഞത്.