വിദ്യാർത്ഥി പ്രക്ഷോഭത്തിന് മുന്നിൽ അടിപതറി സെർബിയൻ ഭരണാധികാരി വുചിച്ച്; പാർലമെന്റ് തിരഞ്ഞെടുപ്പിൽ അട്ടിമറി വിജയം നേടി വിദ്യാര്‍ത്ഥി പ്രക്ഷോഭ കൂട്ടായ്മ

"അന്തിമ ഫലങ്ങൾ ഇനിയും വരാനുണ്ടെങ്കിലും ഈ തിരഞ്ഞെടുപ്പിൽ ഞങ്ങൾ പരാജയപ്പെട്ടുവെന്ന കാര്യം വ്യക്തമാണ്," എന്നായിരുന്നു വലതുപക്ഷ നേതാവായ വുചിച്ചിന്റെ പ്രതികരണം.
 Veteran Ruler Aleksandar Vučić Concedes Election Defeat to Student-Led Protest Movement
Historic Upset in Serbia: Veteran Ruler Aleksandar Vučić Concedes Election Defeat to Student-Led Protest MovementNews Malayalam
Published on: 
Updated on: 

ബെൽഗ്രേഡ്: യൂറോപ്യൻ രാജ്യമായ സെർബിയയിൽ വർഷങ്ങളായി തുടരുന്ന അലക്സാണ്ടർ വുചിച്ചിന്റെ ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട്, അഴിമതിവിരുദ്ധ വിദ്യാർത്ഥി പ്രക്ഷോഭ കൂട്ടായ്മയായ 'സ്റ്റുഡന്റ് ലിസ്റ്റ്' പാർലമെന്റ് തിരഞ്ഞെടുപ്പിൽ അട്ടിമറി വിജയം നേടി. തിരഞ്ഞെടുപ്പിലെ അന്തിമ ഫലങ്ങൾ പൂർണ്ണമായി പുറത്തുവരാനിരിക്കെ, ഞായറാഴ്ച രാത്രി വൈകി തലസ്ഥാനമായ ബെൽഗ്രേഡിലെ സെർബിയൻ പ്രോഗ്രസീവ് പാർട്ടി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ വുചിച്ച് തന്നെ പരാജയം പരസ്യമായി സമ്മതിച്ചു.

"അന്തിമ ഫലങ്ങൾ ഇനിയും വരാനുണ്ടെങ്കിലും ഈ തിരഞ്ഞെടുപ്പിൽ ഞങ്ങൾ പരാജയപ്പെട്ടുവെന്ന കാര്യം വ്യക്തമാണ്," എന്നായിരുന്നു വലതുപക്ഷ നേതാവായ വുചിച്ചിന്റെ പ്രതികരണം. പ്രസിഡന്റ് പദവിയിൽ രണ്ട് തവണ കാലാവധി പൂർത്തിയാക്കിയതിനാൽ മൂന്നാമതൊരു അവസരത്തിന് ഭരണഘടനാപരമായി അർഹതയില്ലാതിരുന്ന വുചിച്ച്, 2017-ൽ താൻ ഒഴിഞ്ഞ പ്രധാനമന്ത്രി കസേരയിലേക്ക് മടങ്ങിയെത്തുക എന്ന ലക്ഷ്യത്തോടെയാണ് തന്റെ പാർട്ടിയെ ഇടക്കാല തിരഞ്ഞെടുപ്പിൽ നയിച്ചത്. എന്നാൽ സ്വേച്ഛാധിപത്യത്തിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കുമെന്ന പ്രഖ്യാപനവുമായി ഇറങ്ങിയ വിദ്യാർത്ഥി പ്രസ്ഥാനത്തിന് മുന്നിൽ അദ്ദേഹത്തിന് അടിപതറുകയായിരുന്നു.

വടക്കൻ സെർബിയൻ നഗരമായ നോവി സാദിൽ ആരംഭിച്ച അഴിമതിവിരുദ്ധ വിദ്യാർത്ഥി പ്രക്ഷോഭമാണ് പിന്നീട് രാജ്യം മുഴുവൻ പടർന്ന് 'സ്റ്റുഡന്റ് ലിസ്റ്റ്' എന്ന രാഷ്ട്രീയ മുന്നേറ്റമായി മാറിയത്. പരമ്പരാഗത രാഷ്ട്രീയ നേതാക്കളോ ഒറ്റപ്പെട്ട നേതൃമുഖങ്ങളോ ഇല്ലാതിരുന്ന ഈ കൂട്ടായ്മ, 250 അംഗ സെർബിയൻ പാർലമെന്റിലേക്ക് ഡോക്ടർമാർ, അക്കാദമിക് വിദഗ്ദ്ധർ, അഭിനേതാക്കൾ, കായികതാരങ്ങൾ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ള പ്രമുഖരെയാണ് സ്ഥാനാർത്ഥികളായി അണിനിരത്തിയത്.

 Veteran Ruler Aleksandar Vučić Concedes Election Defeat to Student-Led Protest Movement
ലാറ്റിന്‍ അമേരിക്കയിലെ ഇടത് കാറ്റ് അടങ്ങിയിട്ടില്ല; ബ്രസീലിൽ ലുല ഡ സില്‍വയ്ക്ക് ചരിത്ര വിജയം

പ്രതിഷേധക്കാരെ അടിച്ചമർത്താൻ നിയമവിരുദ്ധമായി പ്രവർത്തിച്ച ഉദ്യോഗസ്ഥരെ പുറത്താക്കുമെന്നും പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്തുനിന്ന് ഭരണകക്ഷി അനുഭാവികളെ മാറ്റുമെന്നും, ഔദ്യോഗിക മാധ്യമങ്ങളെ രാഷ്ട്രീയ നിയന്ത്രണത്തിൽ നിന്ന് മോചിപ്പിക്കുമെന്നുമായിരുന്നു ഇവരുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം. സെർബിയ ഇനി ഒരു സ്വതന്ത്ര രാജ്യമായി മാറുമെന്നും സ്വേച്ഛാധിപത്യത്തിൽ നിന്ന് നാടിനെ മോചിപ്പിക്കുകയാണ് ലക്ഷ്യമെന്നും സ്റ്റുഡന്റ് ലിസ്റ്റിന്റെ മുഖ്യ സ്ഥാനാർത്ഥി ഇലിയ സർദാനോവിച്ച് ബിബിസിയോട് പ്രതികരിച്ചു. സ്വന്തം വിധി സ്വന്തം കൈകളിലെടുക്കാൻ തീരുമാനിച്ച ഒരു ജനതയുടെ ഇച്ഛാശക്തിക്ക് മുന്നിൽ ഒരു ശക്തിക്കും പിടിച്ചുനിൽക്കാനാവില്ലെന്ന് തെളിയിച്ചതായി മറ്റൊരു സ്ഥാനാർത്ഥിയായ റാഡോമിർ സൈസിച്ച് പറഞ്ഞു.

തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ബെൽഗ്രേഡിലെ സ്ലാവിയ ചത്വരത്തിലും നോവി സാദ് നഗരത്തിലും പതിനായിരക്കണക്കിന് ജനങ്ങളാണ് പടക്കം പൊട്ടിച്ചും വാഹനങ്ങളുടെ ഹോൺ മുഴക്കിയും നൃത്തം ചെയ്തും തെരുവിലിറങ്ങിയത്. "സെർബിയ സ്വതന്ത്രമായി, ഇതൊരു അത്ഭുതമാണ്," എന്ന് വിദ്യാർത്ഥികൾ ആർത്തുവിളിച്ചപ്പോൾ, ഇത്ര എളുപ്പത്തിൽ മാറ്റം സാധ്യമാകുമെന്ന് കരുതിയില്ലെന്നും സന്തോഷം കൊണ്ട് എല്ലാവരും കരയുകയാണെന്നും ആഘോഷത്തിൽ പങ്കെടുത്ത സെലീന ലെബോവിച്ച് പ്രതികരിച്ചു.

സെർബിയയ്ക്ക് പുറമെ വിദേശരാജ്യങ്ങളിലെ സെർബിയൻ പ്രവാസികൾക്കിടയിലും വലിയ ആവേശമാണ് ദൃശ്യമായത്; സ്ലൊവേനിയയിലെ ലുബ്ലിയാന, ജർമ്മനിയിലെ മ്യൂണിക്ക്, യുഎസിലെ ലോസ് ഏഞ്ചൽസ്, ചിക്കാഗോ എന്നിവിടങ്ങളിലും കനത്ത മഴയെപ്പോലും അവഗണിച്ച് ഫ്രാൻസിലെ പാരീസിലും പോളിംഗ് ബൂത്തുകൾക്ക് മുന്നിൽ നീണ്ട നിരകൾ രൂപപ്പെട്ടിരുന്നു. പെൻഷനും സർക്കാർ ജീവനക്കാരുടെ ശമ്പളവും വർദ്ധിപ്പിക്കുമെന്ന വുചിച്ചിന്റെ വാഗ്ദാനങ്ങളെ തള്ളിയാണ് സെർബിയൻ ജനത ചരിത്രപരമായ ഈ ഭരണമാറ്റത്തിന് വോട്ട് ചെയ്തത്.

 Veteran Ruler Aleksandar Vučić Concedes Election Defeat to Student-Led Protest Movement
"മുൻപത്തേതിൽ നിന്നും വ്യത്യസ്തമായിരിക്കും"; ഇന്ത്യ-യുഎസ് വ്യാപാര കരാർ ഉടനെന്ന് ട്രംപ്
News Malayalam 24x7
newsmalayalam.com