സൗദിയിലെ എണ്ണപ്പാടത്തിന് നേരെ ഹൂതി ആക്രമണം; രണ്ട് പേർ കൊല്ലപ്പെട്ടു, ഇന്ത്യക്കാരന് പരിക്ക്

ഹൂതി ആക്രമണത്തിൽ ഫിലിപ്പീൻസ്, നേപ്പാൾ സ്വദേശികളാണ് മരിച്ചത്.
Houthi attack on Saudi oil field
സൗദിയിലെ എണ്ണപ്പാടത്തിന് നേരെ ഹൂതി ആക്രമണം
Published on: 
Updated on: 

റിയാദ്: സൗദി അറേബ്യയിലെ എണ്ണപ്പാടത്തിന് നേരെ ഹൂതി ആക്രമണം. ഷൈബയിലെ എണ്ണപ്പാടം ലക്ഷ്യമിട്ടാണ് ഹൂതികൾ ആക്രമണം നടത്തിയത്. ഡ്രോൺ അവശിഷ്ടം വീണ് രണ്ട് പേർ കൊല്ലപ്പെട്ടു. ഫിലിപ്പിൻസ്, നേപ്പാൾ സ്വദേശികളാണ് മരിച്ചത്. ഒരു ഇന്ത്യക്കാരനടക്കം രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്.

ഡ്രോൺ അവശിഷ്ടം വീണ് ഒരു വാഹനത്തിന് തീപ്പിടിച്ചെന്നും റിപ്പോർട്ടുകളിലുണ്ട്. അതിനിടെ, സൗദിയിൽ ഹൂതി ആക്രമണം തുടരുന്നതിനിടെ എംബസി ജീവനക്കാരോട് രാജ്യംവിടാൻ യുഎസ് നിർദേശിച്ചു.

Houthi attack on Saudi oil field
പാകിസ്ഥാനിൽ ബസ് അപകടം; സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 11 യാത്രക്കാർക്ക് ദാരുണാന്ത്യം

അത്യാവശ്യജോലികളിൽ അല്ലാത്തവർ സൗദി വിടണമെന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റിൻ്റെ ഉത്തരവ്. വിമാനത്താവളങ്ങളടക്കം ലക്ഷ്യമിട്ട് ഹൂതികൾ ആക്രമണം നടത്തുന്ന സാഹചര്യത്തിലാണ് യുഎസിൻ്റെ നിർദേശം.

Houthi attack on Saudi oil field
"മുൻപത്തേതിൽ നിന്നും വ്യത്യസ്തമായിരിക്കും"; ഇന്ത്യ-യുഎസ് വ്യാപാര കരാർ ഉടനെന്ന് ട്രംപ്
News Malayalam 24x7
newsmalayalam.com