സൗദി റിയാദിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിന് നേരെ ഹൂതി മിസൈൽ ആക്രമണം; പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ആസ്ഥാനത്തിന് കേടുപാടുകൾ, ആളപായമില്ല

ആക്രമണത്തിൽ സമീപത്തെ ചില കെട്ടിടങ്ങളുടെ ചില്ലുകളും തകർന്നതായും എന്നാൽ ആർക്കും പരിക്കേൽക്കുകയോ ആളപായമുണ്ടാകുകയോ ചെയ്തിട്ടില്ലെന്നും സൗദി സിവിൽ ഡിഫൻസ് അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചു.
Houthi Missile Attack Damages Riyadh's Tallest Skyscraper Housing Saudi Wealth Fund PIF
Houthi Missile Attack Damages Riyadh's Tallest Skyscraper Housing Saudi Wealth Fund PIFNews Malayalam 24x7
Published on: 
Updated on: 

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ ഏറ്റവും ഉയരം കൂടിയ അംബരചുംബിയായ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ടവറിന് നേരെ യെമനിലെ ഹൂതി വിമതരുടെ മിസൈൽ ആക്രമണം. വ്യാഴാഴ്ച പുലർച്ചെ റിയാദിലെ കിംഗ് അബ്ദുള്ള ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റിലാണ് സംഭവം. സൗദി അറേബ്യയുടെ ഏകദേശം ഒരു ട്രില്യൺ ഡോളർ ആസ്തിയുള്ള സോവറിൻ വെൽത്ത് ഫണ്ടിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന 80 നിലകളുള്ള കെട്ടിടത്തിന്റെ ഏഴെട്ടു നിലകളിലെ ചില്ലുകൾ തകരുകയും മുൻഭാഗത്തെ ലോഹപാളികൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ആക്രമണത്തിൽ സമീപത്തെ ചില കെട്ടിടങ്ങളുടെ ചില്ലുകളും തകർന്നതായും എന്നാൽ ആർക്കും പരിക്കേൽക്കുകയോ ആളപായമുണ്ടാകുകയോ ചെയ്തിട്ടില്ലെന്നും സൗദി സിവിൽ ഡിഫൻസ് അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചു. സെപ്റ്റംബർ മുതൽ ഈ കെട്ടിടത്തിലെ ഭൂരിഭാഗം ജീവനക്കാരും വർക്ക് ഫ്രം ഹോം സംവിധാനത്തിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ എ.എഫ്.പിയോട് വ്യക്തമാക്കി.

Houthi Missile Attack Damages Riyadh's Tallest Skyscraper Housing Saudi Wealth Fund PIF
റിയാദിന് നേരെയുള്ള ഹൂതി മിസൈല്‍ ആക്രമം സൗദി തകര്‍ത്തു

വ്യാഴാഴ്ച വൈകുന്നേരത്തോടെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂതി സൈനിക വക്താവ് യഹ്യ സാരി ഏറ്റെടുത്തു. റിയാദിലെ സാമ്പത്തിക കേന്ദ്രത്തിന് പുറമെ റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തെയും കിഴക്കൻ പ്രവിശ്യയിലെ ജുബൈലിലുള്ള സദാറ കെമിക്കൽ കമ്പനിയെയും ലക്ഷ്യമിട്ട് ക്രൂയിസ് മിസൈലുകൾ തൊടുത്തുവിട്ടതായി അദ്ദേഹം എക്‌സിലൂടെ അവകാശപ്പെട്ടു. അതേസമയം, സൗദിയുടെ തെക്കൻ മേഖലയിലേക്ക് ഹൂതികൾ വിക്ഷേപിച്ച നാല് ബാലിസ്റ്റിക് മിസൈലുകളും ഒരു ക്രൂയിസ് മിസൈലും വ്യോമപ്രതിരോധ സേന ആകാശത്തുവെച്ച് തകർത്തതായി സൗദി നേതൃത്വത്തിലുള്ള സഖ്യസേനാ വക്താവ് കേണൽ തുർക്കി അൽ-മാൽക്കി അറിയിച്ചു. യെമനിലെ സാദാ, ദമാർ പ്രവിശ്യകളിലെ മിസൈൽ വിക്ഷേപണ കേന്ദ്രങ്ങൾ സഖ്യസേന തകർത്തതായും, ഹൂതി നിയന്ത്രണത്തിലുള്ള സനയിൽ സൗദി വ്യോമാക്രമണം നടത്തിയതായും റിപ്പോർട്ടുകളുണ്ട്.

ഈ മാസം ഇത് രണ്ടാം തവണയാണ് റിയാദിലെ പ്രമുഖ സാമ്പത്തിക കേന്ദ്രത്തിന് നേരെ ആക്രമണമുണ്ടാകുന്നത്. നവംബർ എട്ടിന് ഇതേ മേഖലയിലുള്ള സൗദി അരാംകോയുടെ ടവറിന് നേരെയും ആക്രമണമുണ്ടായിരുന്നു. യുഎസ് സെൻട്രൽ കമാൻഡ് മേധാവി അഡ്മിറൽ ബ്രാഡ് കൂപ്പർ വ്യാഴാഴ്ച റിയാദിൽ വെച്ച് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി സൈനിക സഹകരണവും മേഖലയിലെ സുരക്ഷാ സാഹചര്യങ്ങളും ചർച്ച ചെയ്ത അതേ ദിവസമാണ് പുതിയ ആക്രമണമുണ്ടായത് എന്നതും ശ്രദ്ധേയമാണ്. സംഘർഷം രൂക്ഷമായതോടെ സൗദിയിൽ നടക്കാനിരുന്ന എ.എഫ്.സി ഏഷ്യൻ കപ്പ് ഫുട്ബോൾ ടൂർണമെന്റും ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവ് ഉച്ചകോടിയും അടക്കമുള്ള പ്രധാന അന്താരാഷ്ട്ര പരിപാടികൾ മാറ്റിവെച്ചിരിക്കുകയാണ്.

Houthi Missile Attack Damages Riyadh's Tallest Skyscraper Housing Saudi Wealth Fund PIF
ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ഹൂതികൾക്ക് 100 കോടി ഡോളർ നല്‍കാന്‍ സൗദി അറേബ്യ; പണം വിമാനത്തിൽ ഇറാനിലെത്തിച്ചു?