"യുഎസും ഇസ്രയേലും വീണ്ടും ആക്രമിച്ചാൽ ഭൂമിശാസ്ത്രപരമായ അതിരുകളില്ലാതെ തിരിച്ചടിക്കും"; മുന്നറിയിപ്പുമായി മൊജ്തബ ഖമനേയി

പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം രൂക്ഷമാകാനുള്ള സാധ്യത നിലനിൽക്കുന്നതിനിടെയാണ് ഇരുരാജ്യങ്ങളുടെയും പരസ്പര പോർവിളികൾ
"യുഎസും ഇസ്രയേലും വീണ്ടും ആക്രമിച്ചാൽ ഭൂമിശാസ്ത്രപരമായ അതിരുകളില്ലാതെ തിരിച്ചടിക്കും"; മുന്നറിയിപ്പുമായി മൊജ്തബ ഖമനേയി
Published on: 
Updated on: 

ടെഹ്റാൻ: ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കാൻ യുഎസിന് തിടുക്കമില്ലെന്ന ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയതിന് പിന്നാലെ മുന്നറിയിപ്പുമായി ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനേയി മുന്നറിയിപ്പ് നൽകി. യുഎസിൻ്റെയും ഇസ്രയേലിന്‍റെയും ഭാഗത്തുനിന്ന് വീണ്ടും സൈനികാക്രമണമുണ്ടായാൽ ഭൂമിശാസ്ത്രപരമായ അതിരുകളില്ലാതെ തിരിച്ചടിക്കുമെന്ന് മൊജ്തബ ഖമനേയി വ്യക്തമാക്കി. പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം രൂക്ഷമാകാനുള്ള സാധ്യത നിലനിൽക്കുന്നതിനിടെയാണ് ഇരുരാജ്യങ്ങളുടെയും പരസ്പര പോർവിളികൾ.

ഏത് തരത്തിലുള്ള ഭീഷണിയെയും ഉടനടി ഫലപ്രദമായും ഭൂമിശാസ്ത്രപരമായ നിയന്ത്രണങ്ങളില്ലാതെയും നേരിടണമെന്നാണ് സായുധസേനയ്ക്ക് മൊജ്തബ ഖമനേയി നൽകിയ നിർദേശം. ശത്രുക്കൾ വീണ്ടും സൈനികമോ ഭീകരവാദപരമോ ആയ ആക്രമണം നടത്തിയാൽ യുദ്ധം അവസാനിപ്പിക്കേണ്ട സമയവും സാഹചര്യവും ഇറാനും ജനതയും തീരുമാനിക്കുമെന്നും മൊജ്തബ വ്യക്തമാക്കി. യുദ്ധം ഇനി ആര് തുടങ്ങിയാലും എപ്പോൾ, എങ്ങനെ യുദ്ധം തീരണമെന്ന് തീരുമാനിക്കുന്നത് ഇറാനായിരിക്കുമെന്നും മുജ്തബ മുന്നറിയിപ്പ് നൽകി. പ്രതിരോധശേഷി വർധിപ്പിക്കാനും സൈനിക സാങ്കേതികവിദ്യ ശക്തിപ്പെടുത്താനും നിർദേശിച്ച മൊജ്തബ, അടുത്ത യുദ്ധത്തിൽ അക്രമിക്കാൻ അതിർത്തികൾ നോക്കേണ്ടതില്ലെന്നും ഇറാന്‍റെ മുതിർന്ന സൈനിക ഉദ്യോഗസ്ഥരുമായുള്ള ചർച്ചയ്ക്കിടെ നിർദേശിച്ചെന്നും റിപ്പോർട്ടുകൾ പറയുന്നു.

"യുഎസും ഇസ്രയേലും വീണ്ടും ആക്രമിച്ചാൽ ഭൂമിശാസ്ത്രപരമായ അതിരുകളില്ലാതെ തിരിച്ചടിക്കും"; മുന്നറിയിപ്പുമായി മൊജ്തബ ഖമനേയി
വയനാട് എസ്എഫ്ഐയിൽ വിവാദം കത്തുന്നു; വധഭീഷണിയുണ്ടെന്നും ജീവനോടെ ഉണ്ടാകുമെന്ന് ഉറപ്പില്ലെന്നും ജില്ലാ ജോയിൻ്റ് സെക്രട്ടറി സായന്ത്

ഇറാനുമായുള്ള യുദ്ധത്തെ 'സാധാരണ യുദ്ധമല്ല' എന്നായിരുന്നു ട്രംപ് വിശേഷിപ്പിച്ചത്. വാഷിങ്ടണിൽ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ചർച്ചകൾ തുടരുന്നുണ്ടെന്നും ഇറാൻ സംസാരിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും പറഞ്ഞ ട്രംപ്, ഇറാൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും സൈനികരുടെയും പൊലീസിന്‍റെയും ശമ്പളം നൽകാൻ പോലും കഴിയാത്ത സാഹചര്യമാണെന്നും അവകാശപ്പെട്ടു. ഏഴുമാസമായി തുടരുന്ന സംഘർഷത്തിൽ യുഎസിന് തിടുക്കമില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇതിനിടെയാണ് യുഎസ് സൈനികർക്ക് കൂട്ടകുഴിമാടങ്ങൾ നിർമിക്കാനുള്ള പരിശീലനം പതിറ്റാണ്ടുകൾക്ക് ശേഷം വീണ്ടുമാരംഭിച്ചെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നതെന്നതും ശ്രദ്ധേയം.