യുഎസിൽ വാക്കുതർക്കത്തിനിടെ ഭാര്യയേയും ബന്ധുക്കളേയും വെടിവച്ചു കൊലപ്പെടുത്തി ഇന്ത്യൻ പൗരൻ

സംഭവത്തിൽ അറ്റ്ലാൻ്റയിൽ നിന്നുള്ള വിജയ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു
യുഎസിൽ വാക്കുതർക്കത്തിനിടെ  ഭാര്യയേയും ബന്ധുക്കളേയും വെടിവച്ചു കൊലപ്പെടുത്തി ഇന്ത്യൻ പൗരൻ
Source: Facebook
Published on
Updated on

യുഎസിലെ ജോർജിയയിൽ കുടുംബ തർക്കവുമായി ബന്ധപ്പെട്ട് ഭാര്യയേയും മൂന്ന് ബന്ധുക്കളേയും വെടിവച്ചു കൊലപ്പെടുത്തി ഇന്ത്യൻ യുവാവ്.സംഭവത്തിൽ അറ്റ്ലാൻ്റയിൽ നിന്നുള്ള വിജയ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

വിജയ് കുമാറിൻ്റെ ഭാര്യ മീനു ദോഗ്ര (43) ബന്ധുക്കളായ ഗൗരവ് കുമാർ (33), നിധി ചന്ദർ (37), ഹരീഷ് ചന്ദർ (38) എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ഗ്വിന്നറ്റ് കൗണ്ടി പൊലീസ് അറിയിച്ചു. സംഭവസമയത്ത് മൂന്ന് കുട്ടികളും വീടിനുള്ളിൽ ഉണ്ടായിരുന്നു.

യുഎസിൽ വാക്കുതർക്കത്തിനിടെ  ഭാര്യയേയും ബന്ധുക്കളേയും വെടിവച്ചു കൊലപ്പെടുത്തി ഇന്ത്യൻ പൗരൻ
"അടുത്ത ഒരു വർഷത്തിനുള്ളിൽ ചൈന നിങ്ങളെ വിഴുങ്ങും"; മിസൈൽ പ്രതിരോധ പദ്ധതി നിരസിച്ച കാനഡയ്ക്ക് മുന്നറിയിപ്പുമായി ട്രംപ്

ഇയാൾ വെടിവെക്കുന്നത് കണ്ടതിനെ തുടർന്ന് അലമാരയ്ക്കുള്ളിൽ ഒളിച്ച കുട്ടികൾ പിന്നീട് 911 ഡയൽ ചെയ്ത് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പുലർച്ചെ 2.30 ന് ലഭിച്ച കോളിനെ തുടർന്ന് സംഭവസ്ഥലത്തെത്തിയ പൊലീസ് വീടിനുള്ളിൽ നാല് മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. സുരക്ഷിതരായിരുന്ന കുട്ടികളെ പിന്നീട് പൊലീസ് ബന്ധുക്കൾക്ക് കൈമാറി.

News Malayalam 24x7
newsmalayalam.com