"അടുത്ത ഒരു വർഷത്തിനുള്ളിൽ ചൈന നിങ്ങളെ വിഴുങ്ങും"; മിസൈൽ പ്രതിരോധ പദ്ധതി നിരസിച്ച കാനഡയ്ക്ക് മുന്നറിയിപ്പുമായി ട്രംപ്

ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ കനേഡിയൻ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനകൾക്ക് പിന്നാലെ, യുഎസും കാനഡയും തമ്മിലുള്ള അഭിപ്രായഭിന്നത രൂക്ഷമായിരിക്കുകയാണ്.
"അടുത്ത ഒരു വർഷത്തിനുള്ളിൽ ചൈന നിങ്ങളെ വിഴുങ്ങും"; മിസൈൽ പ്രതിരോധ പദ്ധതി നിരസിച്ച കാനഡയ്ക്ക് മുന്നറിയിപ്പുമായി ട്രംപ്
Published on
Updated on

വാഷിങ്ടൺ: യുഎസ് ഒരുക്കുന്ന സുരക്ഷയേക്കാൾ ചൈനയോടാണ് കാനഡയ്ക്ക് അടുപ്പമെങ്കിൽ അടുത്ത ഒരു വർഷത്തിനുള്ളിൽ ചൈന അവരെ വിഴുങ്ങുന്നത് കാണാമെന്ന് ട്രംപിൻ്റെ മുന്നറിയിപ്പ്. ഗ്രീൻലൻഡിന് മുകളിലുള്ള യുഎസിൻ്റെ 'ഗോൾഡൻ ഡോം' മിസൈൽ പ്രതിരോധ പദ്ധതി നിരസിച്ചതിന് പിന്നാലെയാണ് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് കാനഡയെ വിമർശിച്ച് രംഗത്തെത്തിയത്.

"ഗ്രീൻലൻഡിന് മുകളിൽ ഗോൾഡൻ ഡോം നിർമിക്കുന്നതിനെ കാനഡ എതിർക്കുകയാണ്. ഗോൾഡൻ ഡോം കാനഡയെ സംരക്ഷിക്കുമെങ്കിലും പകരം അവർ ചൈനയുമായി ബിസിനസ്സ് ചെയ്യുന്നതിന് അനുകൂലമായി വോട്ട് ചെയ്തു. ആദ്യ ഒരു വർഷത്തിനുള്ളിൽ തന്നെ ചൈന കാനഡയെ വിഴുങ്ങും," ട്രംപ് സോഷ്യൽ മീഡിയ പേജായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ (WEF) കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി നടത്തിയ പ്രസ്താവനകൾക്ക് പിന്നാലെ, യുഎസും കാനഡയും തമ്മിലുള്ള അഭിപ്രായഭിന്നത രൂക്ഷമായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ട്രംപിൻ്റെ ഈ വിമർശനം.

"അടുത്ത ഒരു വർഷത്തിനുള്ളിൽ ചൈന നിങ്ങളെ വിഴുങ്ങും"; മിസൈൽ പ്രതിരോധ പദ്ധതി നിരസിച്ച കാനഡയ്ക്ക് മുന്നറിയിപ്പുമായി ട്രംപ്
കാനഡയുടെ നിലനില്‍പ്പ് യുഎസിനെ ആശ്രയിച്ചല്ലെന്ന് പ്രധാനമന്ത്രി; പിന്നാലെ ബോര്‍ഡ് ഓഫ് പീസിലേക്കുള്ള ക്ഷണം പിന്‍വലിച്ച് ട്രംപ്

വേൾഡ് ഇക്കണോമിക് ഫോറത്തിൻ്റെ 56-ാമത് വാർഷിക ഉച്ചകോടി പ്രസംഗത്തിൽ ട്രംപ് കാർണിയെ വിമർശിച്ചിരുന്നു. സുരക്ഷാ പരിരക്ഷകൾ ഉൾപ്പെടെ യുഎസിൽ നിന്ന് ലഭിക്കുന്ന സൗജന്യങ്ങൾക്ക് കാനഡ കൂടുതൽ നന്ദി ഉള്ളവരായിരിക്കണം എന്ന് ട്രംപ് വിമർശിച്ചു. കനേഡിയൻ പ്രധാനമന്ത്രിയെ കണ്ടപ്പോൾ അദ്ദേഹം അത്ര നന്ദിയുള്ളയാൾ ആയിരുന്നില്ല. അമേരിക്ക കാരണമാണ് കാനഡ ജീവിക്കുന്നത്. അടുത്ത തവണ പ്രസ്താവനകൾ നടത്തുമ്പോൾ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി അത് ഓർക്കണമെന്നും ട്രംപ് ഓർമിപ്പിച്ചു.

ജനുവരി 17ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ചൈനയുമായുള്ള പുതിയ വ്യാപാര കരാർ പ്രഖ്യാപിച്ചിരുന്നു. ഈ കരാർ കനേഡിയൻ ബിസിനസുകൾക്കും തൊഴിലാളികൾക്കും ഏഴ് ബില്യൺ ഡോളറിലധികം വരുന്ന കയറ്റുമതി വിപണി തുറക്കുമെന്ന് കാർണി പറഞ്ഞു. "കൂടുതൽ വിഭജിതവും അനിശ്ചിതത്വമുള്ളതുമായ ഒരു ലോകത്ത്, കാനഡ ശക്തവും കൂടുതൽ സ്വതന്ത്രവും കൂടുതൽ പ്രതിരോധശേഷി ഉള്ളതുമായ ഒരു സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുകയാണ്. അതിനായി കാനഡയുടെ പുതിയ സർക്കാർ വ്യാപാര പങ്കാളിത്തങ്ങൾ വൈവിധ്യവത്കരിക്കുന്നതിനും വൻതോതിലുള്ള പുതിയ നിക്ഷേപതലങ്ങൾ സൃഷ്ടിക്കുന്നതിനും അടിയന്തരമായും ദൃഢനിശ്ചയത്തോടെയും പ്രവർത്തിക്കുന്നു," കനേഡിയൻ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

"അടുത്ത ഒരു വർഷത്തിനുള്ളിൽ ചൈന നിങ്ങളെ വിഴുങ്ങും"; മിസൈൽ പ്രതിരോധ പദ്ധതി നിരസിച്ച കാനഡയ്ക്ക് മുന്നറിയിപ്പുമായി ട്രംപ്
റഷ്യ-യുക്രെയ്ന്‍ സമാധാന കരാർ; നിർണായക ചർച്ചകള്‍ക്ക് അബുദാബിയില്‍ തുടക്കം

Related Stories

No stories found.
News Malayalam 24x7
newsmalayalam.com