ഇന്ത്യൻ പൗരൻ കാനഡയിൽ വെടിയേറ്റ് മരിച്ചു; ഗുണ്ടാ സംഘത്തിൻ്റെ ഏറ്റുമുട്ടലിനിടെയെന്ന് സംശയം

ഗുണ്ടാസംഘത്തിൻ്റെ ഏറ്റുമുട്ടലിനിടെയായിരിക്കാം യുവാവ് കൊല്ലപ്പെട്ടതെന്നാണ് പൊലീസിൻ്റെ സംശയം
ഇന്ത്യൻ പൗരൻ കാനഡയിൽ വെടിയേറ്റ് മരിച്ചു; ഗുണ്ടാ സംഘത്തിൻ്റെ ഏറ്റുമുട്ടലിനിടെയെന്ന് സംശയം
Source: X
Published on
Updated on

കാനഡയിലെ ബർണബിയിൽ 28 വയസുള്ള ഇന്ത്യൻ വംശജൻ വെടിയേറ്റ് കൊല്ലപ്പെട്ടു. വാൻകൂർ നിവാസിയായ ദിൽരാജ് സിംഗ് ഗിൽ ആണ് കൊല്ലപ്പെട്ടത്. ഗുണ്ടാസംഘത്തിൻ്റെ ഏറ്റുമുട്ടലിനിടെയായിരിക്കാം യുവാവ് കൊല്ലപ്പെട്ടതെന്നാണ് പൊലീസിൻ്റെ സംശയം.

ഇന്നലെ വൈകിട്ട് കാനഡ വേയിലെ 3700 ബ്ലോക്കിന് സമീപം വെടിവയ്പ്പ് നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഗില്ലിനെ വെടിയേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. പൊലീസ് ഇയാളുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല.

ഇന്ത്യൻ പൗരൻ കാനഡയിൽ വെടിയേറ്റ് മരിച്ചു; ഗുണ്ടാ സംഘത്തിൻ്റെ ഏറ്റുമുട്ടലിനിടെയെന്ന് സംശയം
2 വയസുകാരിയെ കസ്റ്റഡിയിലെടുത്ത് യുഎസ് ഇമിഗ്രേഷൻ വകുപ്പ്

ഇതിന് തൊട്ടുപിന്നാലെ ബക്സ്റ്റൺ സ്ട്രീറ്റിൽ ഒരു വാഹനത്തിന് തീപിടിച്ചതായി ഉദ്യോഗസ്ഥർ കണ്ടെത്തി.ഇതിന് വെടിവയ്പ്പുമായി ബന്ധമുള്ളതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.വാഹനത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

പൊതുസ്ഥലത്ത് വെടിവയ്പ്പ് ഉണ്ടാകുന്നത് പൊലീസിന് മാത്രമല്ല, മുഴുവൻ സമൂഹത്തിനും ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒന്നാണെന്നും ഈ അന്വേഷണത്തിൻ്റെ പുരോഗതിയ്ക്ക് സംഭവത്തിന് സാക്ഷികളായവർ നൽകുന്ന വിവരങ്ങൾ നിർണായകമാകുമെന്നും പൊലീസ് അറിയിച്ചു. സംശയമുള്ളവരെ തിരിച്ചറിയുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥർ പ്രദേശത്തെ സാക്ഷികളെയും ഡാഷ്‌കാം റെക്കോർഡിംഗും പരിശോധിച്ച് വരികയാണ്.

News Malayalam 24x7
newsmalayalam.com