യുഎസിൽ പ്രസവിക്കാൻ പദ്ധതിയിടുന്ന ഗർഭിണികൾക്ക് ടൂറിസ്റ്റ് വിസ നിരസിക്കും: ഇന്ത്യൻ എംബസി

എക്സ് പോസ്റ്റിലൂടെയാണ് ഇന്ത്യൻ എംബസി ഇക്കാര്യം അറിയിച്ചത്
പ്രതീകാത്മ ചിത്രം
പ്രതീകാത്മ ചിത്രം
Published on
Updated on

വാഷിംഗ്‌ടൺ: ടൂറിസ്റ്റായി രാജ്യത്തെത്തിയ ശേഷം പ്രസവിക്കാൻ പദ്ധതിയിടുന്നവരുടെ വിസ നിരസിക്കുമെന്ന് യുഎസിലെ ഇന്ത്യൻ എംബസി. പൗരത്വം നേടുന്നതിനുള്ള കുറുക്കുവഴിയായി, ടൂറിസ്റ്റ് വിസയിലെത്തി യുഎസിൽ പ്രസവിക്കാൻ പദ്ധതിയിടുന്നതായി സൂചന ലഭിച്ചാൽ വിസ നിരസിക്കുമെന്ന് യുഎസ് എംബസി പോസ്റ്റിൽ അറിയിച്ചു.

സംവിധാനത്തെ കബളിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ടൂറിസ്റ്റ് വിസക്കായി അപേക്ഷിക്കുന്നവർക്ക് അത്ര എളുപ്പത്തിൽ വിസ ലഭിക്കില്ലെന്നാണ് ഇന്ത്യൻ യുഎസ് എംബസി പറയുന്നത്. "കുട്ടിക്ക് യുഎസ് പൗരത്വം ലഭിക്കുന്നതിനായി, രാജ്യത്തെത്തിയ ശേഷം പ്രസവിക്കുക എന്ന ലക്ഷ്യത്തോടെ യാത്ര ചെയ്യുന്നവർക്ക്, യുഎസ് കോൺസുലർ ഉദ്യോഗസ്ഥർ ടൂറിസ്റ്റ് വിസ അപേക്ഷകൾ നൽകില്ല. ഇത് അനുവദനീയമല്ല," ഇന്ത്യൻ യുഎസ് എംബസി പോസ്റ്റിൽ പറഞ്ഞു.

പ്രതീകാത്മ ചിത്രം
ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ ഇറക്കുമതിക്ക് 50 ശതമാനം അധിക തീരുവ ചുമത്തി മെക്സിക്കോ

അതേസമയം എല്ലാ എച്ച്-1ബി സ്പെഷ്യാലിറ്റി തൊഴിലാളികളെയും അവരുടെ എച്ച്-4 ആശ്രിതരെയും ഉൾപ്പെടുത്തി സോഷ്യൽ മീഡിയ, ഓൺലൈൻ സാന്നിധ്യം എന്നിവയെക്കുറിച്ചുള്ള അവലോകനവും യുഎസ് വിപുലീകരിച്ചിട്ടുണ്ട്. ഇന്ത്യയിലെ നിരവധി അപേക്ഷകർക്ക് വിസ അപ്പോയിന്റ്മെന്റുകൾ പുനഃക്രമീകരിച്ചതായി അറിയിച്ചുകൊണ്ട് ഇമെയിലുകൾ ലഭിച്ചതിനെ തുടർന്നാണ് ഈ നീക്കം.

പ്രതീകാത്മ ചിത്രം
മച്ചാഡോയ്ക്കായി നൊബേല്‍ സമ്മാനം ഏറ്റുവാങ്ങി മകള്‍; ആദര സൂചകമായി ഓസ്ലോയില്‍ പന്തംകൊളുത്തി പ്രകടനം

Related Stories

No stories found.
News Malayalam 24x7
newsmalayalam.com