നീണ്ട ഏഴ് വർഷത്തിന് ശേഷം സന്ദർശനം; പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനയിൽ

2020 ൽ ഗാൽവാൻ താഴ്വരയിലുണ്ടായ അക്രമണത്തിന് ശേഷം ശിഥിലമായ ഇന്ത്യാ - ചൈനാ ബന്ധമാണ് വീണ്ടും വിദേശ നയത്തിലൂടെ ഊട്ടി ഉറപ്പിക്കുന്നത്.
പ്രധാനമന്ത്രി മോദി ചൈനയിൽ
പ്രധാനമന്ത്രി മോദി ചൈനയിൽ Source; X
Published on

ജപ്പാൻ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനയിലെത്തി. റ്റ്യാൻജിനിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ സമ്മേളനത്തിൽ പങ്കെടുക്കാനായാണ് ചൈന സന്ദർശനം. റ്റ്യാൻജിനിൽ മോദി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻ പിങുമായും റഷ്യൻ പ്രസിഡൻറ് വ്ളാദിമിർ പുടിനുമായും കൂടിക്കാഴ്ച നടത്തും. നീണ്ട ഏഴ് വർഷത്തിന് ശേഷമാണ് മോദി ചൈനയിൽ എത്തുന്നത്.

ഇന്ത്യ - അമേരിക്ക തീരുവ യുദ്ധ പശ്ചാത്തലത്തിലാണ് നരേന്ദ്രമോദിയുടെ ചൈനാ സന്ദർശനം . 2020 ൽ ഗാൽവാൻ താഴ്വരയിലുണ്ടായ അക്രമണത്തിന് ശേഷം ശിഥിലമായ ഇന്ത്യാ - ചൈനാ ബന്ധമാണ് വീണ്ടും വിദേശ നയത്തിലൂടെ ഊട്ടി ഉറപ്പിക്കുന്നത്. 2014 ൽ മോദി അധികാരത്തിൽ വന്ന ശേഷം അമേരിക്കയുമായി അടുത്തത് ചൈന ഉൾപ്പെടെയുള്ള അയൽ രാജ്യങ്ങൾക്ക് ഇന്ത്യയോട് അകലാൻ ഒരു കാരണം ആയിരുന്നു.

എന്നാൽ അമേരിക്ക ഇന്ത്യാ ബന്ധം ആടി ഉലയുമ്പോൾ ഇന്ത്യ കൈ കൊടുക്കുന്നത് ശക്തവും ദൃഢവുമായ വിദേശ നയങ്ങൾക്കാകും എന്നത് വ്യക്തമാണ്. ചൈനയുമായി ദീർഘ കാല ബന്ധത്തിന് ഇന്ത്യ ആഗ്രഹിക്കുന്നു എന്ന് ജപ്പാനിൽ മോദി നടത്തിയ പരാമർശത്തിൽ പരോക്ഷസൂചനയുണ്ട്. ലോക സാമ്പത്തിക സ്ഥിരതയ്ക്ക് ഇന്ത്യ - ചൈന ബന്ധം അനിവാര്യം ആണെന്നും മേഖലയിൽ സമാധാനവും സമൃദ്ധിയും കൊണ്ടുവരാൻ ഉഭയകക്ഷി ബന്ധം സഹായിക്കുമെന്നും ആണ് ചൈന സന്ദർശനത്തിന് മുന്നോടിയായി മോദി ജാപ്പനീസ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

പ്രധാനമന്ത്രി മോദി ചൈനയിൽ
ട്രെൻ്റിങ്ങായി 'ട്രംപ് ഈസ് ഡെഡ്'; യുഎസ് പ്രസിഡൻ്റ് എവിടെയെന്ന് നെറ്റിസൺസ്

പ്രസിഡൻ്റ് ഷീ ജിൻപിങുമായുള്ള കൂടിക്കാഴ്ചയോടെയാകും മോദിയുടെ സന്ദർശനം ആരംഭിക്കുന്നത്. റഷ്യൻ പ്രസിഡൻറ് വ്ളാദിമിർ പുടിനുമായും മോദി കൂടിക്കാഴ്ച നടത്തും. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്താൻ ഇന്ത്യയ്ക്കുമേൽ അമേരിക്ക സമ്മർദ്ദം ചെലുത്തുന്ന പശ്ചാത്തലത്തിൽ, പുടിനുമായി ചർച്ച നടത്താനുള്ള നല്ലൊരു അവസരം കൂടിയാണ് ചൈനാ സന്ദർശനം. റ്റ്യാൻജിനിൽ ഞായറാഴ്ച നടക്കുന്ന ഷാങ്ഹായി സഹകരണ ഉച്ചകോടിയിൽ പങ്കെടുക്കും.

എന്നാൽ ഇന്ത്യ ചൈന ബന്ധം മെച്ചപ്പെടുത്തുന്നതിലേക്ക് നയിച്ചത് ചൈനീസ് പ്രസിഡന്‍റ് ഷീ ജിൻപിങ് രാഷ്ട്രപതി ദ്രൗപതി മുർമുവിനയച്ച കത്താണെന്ന് ബ്ലൂംബർഗ് റിപ്പോർട്ട് കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തിരുന്നു . മാർച്ചിലാണ് കത്തയച്ചതെന്നാണ് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നത്. അമേരിക്കയുമായുള്ള ഏത് കരാറും തങ്ങൾക്ക് പ്രതിസന്ധിയുണ്ടാക്കുമെന്ന് ചൈന അറിയിച്ചതായാണ് വിവരം. കത്ത് പ്രധാനമന്ത്രിക്ക് കൈമാറിയിരുന്നുവെന്നും ശേഷമാണ് ചൈനയുമായുള്ള വ്യാപാര ചർച്ചകൾ ഗൗരവമായെടുക്കാൻ ഇന്ത്യ തുടങ്ങിയതെന്നുമാണ് സൂചന.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com