പലസ്തീൻ ജനതയ്ക്ക് ഗുണമില്ലെങ്കിൽ ട്രംപിൻ്റെ ബോർഡ് ഓഫ് പീസിൽ നിന്ന് പിന്മാറും; പ്രഖ്യാപനവുമായി ഇന്തോനേഷ്യ

നിലവിൽ ബോർഡ് ഓഫ് പീസിന്റെ എല്ലാ ചർച്ചകളും ഇറാൻ യുദ്ധം കാരണം നിർത്തിവച്ചിരിക്കുകയാണ്
Indonesian President Prabowo Subianto
Source: X
Published on
Updated on

ജക്കാർത്ത: പലസ്തീനിലെ ജനങ്ങൾക്ക് പ്രയോജനകരമല്ലെങ്കിൽ ട്രംപിൻ്റെ ബോർഡ് ഓഫ് പീസിൽ നിന്ന് പിന്മാറുമെന്ന് ഇൻഡോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ മധ്യസ്ഥതയിലുള്ള വെടിനിർത്തൽ കരാറിൽ ചേരാനുള്ള ഇൻഡോനേഷ്യയുടെ തീരുമാനത്തെ രാജ്യത്തിനകത്തെ മുസ്ലീം വിഭാഗം എതിർത്തിരുന്നു. പലസ്തീന് പീസ് ഓഫ് ബോർഡ് ഒരു നേട്ടവുമുണ്ടാക്കുന്നില്ലെന്നും ഇത് ഇന്തോനേഷ്യയുടെ ദേശീയ താൽപ്പര്യങ്ങൾക്ക് അനുയോജ്യമല്ലെന്നുമാണ് മുസ്ലീം സംഘനടകൾ വാദിച്ചത്.

Indonesian President Prabowo Subianto
"ഇന്ത്യ എപ്പോഴും യുഎസിൻ്റെ ചൊൽപ്പടിക്ക് നിൽക്കും"; മോദി സർക്കാരിൻ്റെ അനുസരണയെ പ്രശംസിച്ച് യുഎസ് ട്രഷറി സെക്രട്ടറി

പലസ്തീനികൾക്ക് നേട്ടമില്ലെങ്കിൽ ഇന്തോനേഷ്യയുടെ ദേശീയ താൽപ്പര്യങ്ങളുമായി പൊരുത്തപ്പെടുന്നില്ലെങ്കിൽ ബോർഡിൽ നിന്ന് രാജ്യം പിന്മാറുമെന്നാണ് പ്രബോവോ സുബിയാന്തോ പറഞ്ഞത്. ഇന്തോനേഷ്യൻ ഉലമ കൗൺസിൽ (MUI), "പലസ്തീനിൽ യഥാർത്ഥ സമാധാനം യാഥാർത്ഥ്യമാക്കുന്നതിൽ ബോർഡ് ഓപ് പീസ് ഫലപ്രദമല്ലെന്നും, അതുകൊണ്ട് സർക്കാർ അംഗത്വം പിൻവലിക്കണനമെന്നും ആവശ്യപ്പെട്ടിരുന്നു. നിലവിൽ ബോർഡ് ഓഫ് പീസിൻ്റെ എല്ലാ ചർച്ചകളും ഇറാൻ യുദ്ധം കാരണം നിർത്തിവച്ചിരിക്കുകയാണ്.

Indonesian President Prabowo Subianto
ജെൻ സി കരുത്തിൽ അട്ടിമറി ജയം! നേപ്പാളിൽ അലയടിച്ച് ആർഎസ്‌പി തരംഗം; പ്രധാനമന്ത്രി ബലേന്ദ്ര ഷായോ?

കഴിഞ്ഞ മാസം വാഷിംഗ്ടണിൽ നടന്ന ബോർഡ് ഓഫ് പീസിന്റെ ഉദ്ഘാടന യോഗത്തിൽ പ്രബോവോ പങ്കെടുക്കുകയും പ്രവർത്തനങ്ങൾക്കായി ഗാസയിലേക്ക് 8,000 സൈനികരെ അയയ്ക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യം ലോകരാജ്യങ്ങളെയാകെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഇസ്രയേൽ ഇറാൻ സംഘർഷത്തിൽ, സ്ഥിഗതികൾ വഷളാക്കിയുള്ള യുഎസ് ഇടപെടൽ, ട്രംപിന്റെ വെല്ലുവിളികൾ എന്നിവ ഇന്തോനേഷ്യ ഉൾപ്പെടെയുള്ള രാജ്യങ്ങളെ ട്രംപുമായി ബന്ധപ്പെട്ട ധാരണകൾ പുനഃപരിശോധനകൾക്ക് കാരണമായിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com